പഠനം തുടരണമെന്ന് പറഞ്ഞു: സഹോദരനും അച്ഛനും ചേർന്ന് 15കാരിയെ കുത്തിപ്പരുക്കേല്‍പ്പിച്ച് കനാലിൽ തള്ളി
Last Updated:
ഉത്തർപ്രദേശിലെ ഷഹ്ജൻപുരിലാണ് സംഭവം. പതിനഞ്ചുകാരിയായ മകളെ കല്ല്യാണം കഴിപ്പിച്ച് അയക്കാനുള്ള ശ്രമത്തിലായിരുന്നു പിതാവ്
upലക്നൗ: പഠനം തുടരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട പെൺകുട്ടിയെ അച്ഛനും സഹോദരനും ചേർന്ന് കുത്തിപ്പരിക്കേൽപ്പിച്ച് കനാലില്‍ തള്ളി. ഉത്തർപ്രദേശിലെ ഷഹ്ജൻപുരിലാണ് സംഭവം. പതിനഞ്ചുകാരിയായ മകളെ കല്ല്യാണം കഴിപ്പിച്ച് അയക്കാനുള്ള ശ്രമത്തിലായിരുന്നു പിതാവ്. ഇതിനെ എതിർത്ത മകൾ പഠനം തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതില്‍ കലിപൂണ്ടാണ് മകനൊപ്പം ചേർന്ന് സ്വന്തം മകളെ കൊലപ്പെടുത്താൻ പിതാവ് ശ്രമിച്ചത്.
'കനാലിന് സമീപമുള്ള ഒരു ഒഴിഞ്ഞ പ്രദേശത്തേക്ക് അച്ഛൻ കൂട്ടിക്കൊണ്ടു പോയി. സഹോദരനും ഒപ്പമുണ്ടായിരുന്നു. പിറകിലൂടെ വന്ന സഹോദരൻ കഴുത്തിൽ തുണി ചുറ്റി അനങ്ങാൻ വയ്യാതെ ആക്കി. ഈ സമയത്ത് പിതാവ് തുടരെത്തുടരെ കുത്തുകയായിരുന്നു..ഇത് ചെയ്യരുത് എന്ന് അപേക്ഷിച്ചെങ്കിലും ഇരുവരും കേൾക്കാൻ തയ്യാറായില്ല.. കുത്തിപ്പരിക്കേൽപ്പിച്ച് കനാലിൽ തള്ളുകയായിരുന്നു' എന്നാണ് പെൺകുട്ടി പറയുന്നത്. കനാലിൽ വീണ പെൺകുട്ടി നീന്തി രക്ഷപ്പെടുകയായിരുന്നു. പിന്നാലെയാണ് പൊലീസിൽ പരാതി നൽകിയത്. വീട്ടുകാർ വിവാഹം കഴിപ്പിച്ചയക്കുമെന്ന ഭയത്തിൽ സഹോദരിയുടെ വീട്ടിലായിരുന്നു പെൺകുട്ടി കഴിഞ്ഞിരുന്നത്.
advertisement
പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 16, 2019 8:06 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
പഠനം തുടരണമെന്ന് പറഞ്ഞു: സഹോദരനും അച്ഛനും ചേർന്ന് 15കാരിയെ കുത്തിപ്പരുക്കേല്‍പ്പിച്ച് കനാലിൽ തള്ളി