ഡൽഹിയിൽ വിദേശവനിത പീഡനത്തിനിരയായി: ഫേസ്ബുക്ക് സുഹൃത്ത് അറസ്റ്റിൽ

Last Updated:

ഗുരുഗ്രാമിലെ ഒരു മള്‍ട്ടിനാഷണൽ കമ്പനിയിൽ ഇന്റേൺഷിപ്പിനായി കുറച്ച് ആഴ്ചകൾക്ക് മുൻപാണ് യുവതി ഇന്ത്യയിലെത്തിയത്

ഗുരുഗ്രാം: 23 കാരിയായ സ്പാനിഷ് യുവതിയാണ് ഡൽഹിയിലെ ഗുരുഗ്രാമിൽ വച്ച് പീഡനത്തിനിരയായത്. സംഭവവുമായ ബന്ധപ്പെട്ട് ഇവരുടെ ഫേസ്ബുക്ക് സുഹൃത്തായ അജന്യ നാഥ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.ഡൽഹി അനന്ത് വിഹാർ സ്വദേശിയാണ് അജന്യ നാഥ്.
ജൂൺ 14നാണ് സംഭവം. ഗുരുഗ്രാമിലെ ഒരു മള്‍ട്ടിനാഷണൽ കമ്പനിയിൽ ഇന്റേൺഷിപ്പിനായി കുറച്ച് ആഴ്ചകൾക്ക് മുൻപാണ് യുവതി ഇന്ത്യയിലെത്തിയത്. യുവതി. വാടകയ്ക്ക് താമസിക്കാൻ സ്ഥലം ആവശ്യമുണ്ടെന്ന് കാട്ടി ഇവർ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇത് കണ്ട് അജന്യ സഹായം വാഗ്ദാനം ചെയ്ത് ഫേസ്ബുക്ക് വഴി പ്രതികരിച്ചതോടെയാണ് ഇരുവരും സൗഹൃദത്തിലായത്.
യുവതിക്ക് വാടകയ്ക്ക് ഫ്ലാറ്റെടുത്ത് നൽകാമെന്ന് ഉറപ്പു നല്‍കി ഇവരുമായി സൗഹൃദം സ്ഥാപിച്ച ഇയാൾ, യുവതിയെ ഒരു പാർട്ടിക്ക് ക്ഷണിച്ചു. ഇതിനായി ഡിഎൽഫ് ഫേസ് 3 ലുള്ള ഫ്ലാറ്റിലെത്തിയപ്പോഴാണ് അജന്യ യുവതിയെ ബലാത്സംഗം ചെയ്തത്. പിന്നാലെ ഹോസ്പിറ്റലിലെത്തിയ യുവതി ഡോക്ടർമാരോട് സംഭവം വിശദീകരിച്ചു. ഇവരാണ് പൊലീസിനെ വിവരമറിയിച്ചത്. സംഭവത്തിന്റെ ഗൗരവം മനസിലാക്കിയ പൊലീസ് ഉടൻ ഇടപെടുകയും യുവതിയുടെ ഫേസ്ബുക്കിൽ നിന്ന് ലഭിച്ച വിവരങ്ങൾ ഉപയോഗിച്ച് അജന്യയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഡൽഹിയിൽ വിദേശവനിത പീഡനത്തിനിരയായി: ഫേസ്ബുക്ക് സുഹൃത്ത് അറസ്റ്റിൽ
Next Article
advertisement
വീട്ടുകാരറിയാതെ ഗർഭിണിയായി; ഗർഭച്ഛിദ്ര ഗുളിക കഴിച്ച് 8-ാംമാസം പ്രസവിച്ചു; കുഞ്ഞിന്റെ മൃതദേഹം മാലിന്യത്തോടൊപ്പം സഹോദരൻ ക്വാറിയിൽ തള്ളി
വീട്ടുകാരറിയാതെ ഗർഭിണിയായി; ഗർഭച്ഛിദ്ര ഗുളിക കഴിച്ച് 8-ാംമാസം പ്രസവിച്ചു; കുഞ്ഞിന്റെ മൃതദേഹം ക്വാറിയിൽ തള്ളി
  • 37കാരിയായ യുവതി ഗർഭച്ഛിദ്ര ഗുളിക കഴിച്ച് എട്ടാംമാസം പ്രസവിച്ച കുഞ്ഞ് മരിച്ചതായി റിപ്പോർട്ട്.

  • കുഞ്ഞിന്റെ മൃതദേഹം മാലിന്യങ്ങളോടൊപ്പം ക്വാറിയിൽ ഉപേക്ഷിച്ചതായി യുവതിയുടെ സഹോദരൻ സമ്മതിച്ചു.

  • അമിത രക്തസ്രാവത്തെത്തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ സംഭവത്തിന്റെ വിവരങ്ങൾ പുറത്തുവന്നു.

View All
advertisement