ഉത്തരാഖണ്ഡിൽ മദ്രസ പൊളിച്ചതിന് പിന്നാലെ കലാപം; സ്കൂളുകൾ പൂട്ടി; ഇന്‍റർനെറ്റ് സേവനങ്ങൾ നിർത്തിവെച്ചു
- Published by:Anuraj GR
- news18-malayalam
Last Updated:
സംഘർഷാവസ്ഥ നിയന്ത്രണവിധേയമാക്കാൻ കർഫ്യൂ ഏർപ്പെടുത്തുകയും അർദ്ധസൈനിക വിഭാഗത്തെ വിന്യസിക്കുകയും ചെയ്തു
ഹൽദ്വാനി: സർക്കാർ ഭൂമിയിൽ നിർമിച്ച മദ്രസ തകർത്തതിന് പിന്നാലെ ഉത്തരാഖണ്ഡിൽ കലാപം. നൈനിറ്റാൾ ജില്ലയിലെ ഹൽദ്വാനിയിലാണ് സംഭവം. അക്രമസംഭവങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റു. സംഘർഷാവസ്ഥ നിയന്ത്രണവിധേയമാക്കാൻ കർഫ്യൂ ഏർപ്പെടുത്തുകയും അർദ്ധസൈനിക വിഭാഗത്തെ വിന്യസിക്കുകയും ചെയ്തു. സംഘർഷം വ്യാപിച്ചതോടെ ഹൽദ്വാനിയിലെ സ്കൂളുകൾ പൂട്ടുകയും ഇന്‍റർനെറ്റ് സേവനങ്ങൾ നിർത്തിവെക്കുകയും ചെയ്തു. അക്രമികളെ വെടിവെക്കാൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.
കലാപം വ്യാപിച്ചതോടെയാണ് ഹൽദ്വാനി ബൻഭൂൽപുര മേഖലയിൽ സ്കൂളുകൾ അടച്ചിട്ടത്. ക്രമസമാധാന നില നിലനിർത്തുന്നതിനായി ഇൻ്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.
മുനിസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർ എത്തിയാണ് സർക്കാർ ഭൂമിയിൽ നിർമിച്ച മദ്രസ പൊളിച്ചത്. ബൻഭൂൽപുര പോലീസ് സ്റ്റേഷന് സമീപം അനധികൃതമായാണ് മദ്രസ കെട്ടിടം നിർമിച്ചതെന്ന് അധികൃതർ പറഞ്ഞു. മദ്രസ പൊളിക്കുന്നതിനിടെ അക്രമികൾ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിയുകയും പോലീസിന്‍റേത് ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു.
സംഘർഷത്തിൽ പൊലീസുകാർക്കും മറ്റു സർക്കാർ ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. പ്രദേശത്ത് ജില്ലാ ഭരണകൂടം കർഫ്യൂ ഏർപ്പെടുത്തി. റോഡുകള്‍ ബാരിക്കേഡ് സ്ഥാപിച്ച് അടക്കുകയും ചെയ്തു. സ്ഥിതിഗതികള്‍ വിലയിരുത്താൻ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അടിയന്തര യോഗം വിളിച്ചു. കോടതി ഉത്തരവിനെത്തുടർന്നാണ് പൊളിക്കല്‍ നടപടിയെന്നും ധാമി പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Haldwani Talli,Nainital,Uttarakhand
First Published :
February 09, 2024 8:04 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഉത്തരാഖണ്ഡിൽ മദ്രസ പൊളിച്ചതിന് പിന്നാലെ കലാപം; സ്കൂളുകൾ പൂട്ടി; ഇന്‍റർനെറ്റ് സേവനങ്ങൾ നിർത്തിവെച്ചു