ആശുപത്രി കിടക്കയില്‍ കാല്‍ ചങ്ങലയ്ക്കിട്ട വയോധികൻ; ആ ചിത്രം ഫാ. സ്റ്റാന്‍ സ്വാമിയുടേതല്ല
- Published by:Rajesh V
- news18-malayalam
Last Updated:
ഉത്തര്‍പ്രദേശിലെ ഇറ്റാ ജില്ലയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഒരു കൊലക്കേസ് പ്രതിയുടെ ചിത്രമാണിത്.
ന്യൂഡൽഹി: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദർ സ്റ്റാന്‍ സ്വാമി മരണത്തില്‍ ഒട്ടേറെ പേരാണ് അനുശോചനവുമായി രംഗത്തെത്തിയത്. ഇതിനിടയില്‍ സ്റ്റാന്‍ സ്വാമിയുടേതെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ ഒരു ചിത്രം വൈറലായിരിക്കുകയാണ്. ആശുപത്രിക്കിടക്കയില്‍ കാല്‍ ചങ്ങല കൊണ്ട് ബന്ധിച്ച, ഓക്‌സിജന്‍ മാസ്‌ക് ധരിച്ച ഒരു വയോധികന്റേതാണ് ചിത്രം. എന്നാല്‍ ഈ ചിത്രം ഫാ സ്റ്റാന്‍ സ്വാമിയുടേതല്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഉത്തര്‍പ്രദേശിലെ ഇറ്റാ ജില്ലയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഒരു കൊലക്കേസ് പ്രതിയുടെ ചിത്രമാണിത്. ബാബുറാം ബല്‍വാന്‍ സിങ് എന്നാണ് ഈ വയോധികന്റെ പേര്. ഈ വയോധികന്റെ ചിത്രം മെയ് മാസത്തില്‍ ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും സംഭവം വിവാദമാവുകയും ചെയ്തിരുന്നു. യുപി ജയില്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ആനന്ദ് കുമാര്‍ അന്ന് തന്നെ വാര്‍ഡന്‍ അശോക് യാദവിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ കൊലപാതക്കേസിലാണ് വയോധികൻ ജയിലായത്. ശ്വാസ തടസ്സം ഉണ്ടായതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
advertisement
Also Read- വള്ളംമറിഞ്ഞ് സഹോദരങ്ങളെടക്കം മൂന്നു പേർ മരിച്ചു; മരിച്ചത് പിറന്നാൾ കേക്കുമായി പോയവർ
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഫാദർ സ്റ്റാന്‍ സ്വാമി മരണപ്പെട്ടത്. മെയ് 30 മുതല്‍ ബാന്ദ്ര ഹോളി ഫാമിലി ആശുപത്രിയില്‍ കോവിഡാനന്തര ചികില്‍സയിലായിരുന്നു സ്റ്റാന്‍ സ്വാമി. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് മരണം. കോടതി സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് മരണം. കോടതി നടപടികൾ പുരോഗമിക്കുന്നതിനിടെ അഭിഭാഷകരാണ് ഫാദറിന്റെ മരണം കോടതിയെ അറിയിച്ചത്.
advertisement
Also Read- വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന സംഭവം; പ്രതി റിമാൻഡിൽ
2018 ജനുവരി 1നാണ് പൂനെയിലെ ഭീമ കോറേഗാവില്‍ നടന്ന എല്‍ഗര്‍ പരിഷത്ത് സംഗമത്തില്‍ മാവോയിസ്റ്റ് ബന്ധമാരോപിച്ചാണ് ഫാ. സ്റ്റാന്‍ സ്വാമി ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റുചെയ്തത്. ജയിലില്‍ തുടരുന്നതിനിടെ കോടതി ഇടപെടലിനെ തുടര്‍ന്ന് മേയ് 28നാണ് സ്റ്റാന്‍ സ്വാമിയെ ആശുപത്രിയിലേക്ക് മാറ്റിയത്. ജൂലൈ ആറ് വരെ ആശുപത്രിയില്‍ തുടരാനും കോടതി അനുവദിച്ചിരുന്നു. ഇതിനിടെയാണ് ആരോഗ്യ നില മോശമായതും മരണം സംഭവിച്ചതും.
advertisement
Also Read- അമ്മയുടെയും ഭാര്യയുടെയും കയ്യില്‍ നിന്ന് കണക്കിന് കേട്ടു, മാപ്പ് പറഞ്ഞ് ദിനേഷ് കാര്‍ത്തിക്
ആശുപത്രിയിലേക്ക് മാറ്റിയപ്പോള്‍ ബന്ധുക്കളെ തിരിച്ചറിയാന്‍ പോലും കഴിയാത്ത സാഹചര്യത്തിലായിരുന്നു സ്റ്റാന്‍ സ്വാമി എന്നാണ് റിപ്പോര്‍ട്ടുകള്‍. ജാമ്യം നല്‍കിയില്ലെങ്കില്‍ താന്‍ ജയിലില്‍ കിടന്ന് മരിക്കുമെന്ന് നേരത്തെ സ്റ്റാന്‍ സ്വാമി കോടതിയില്‍ പറഞ്ഞിരുന്നു.
Also Read- 'മുകേഷിനെ ഫോൺ വിളിച്ചത് ഇനിയും ജനിച്ചിട്ടില്ലാത്ത എന്റെ ബന്ധു ബാസിത്'; ഷാഫി പറമ്പില്‍ എംഎൽഎ
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 06, 2021 10:01 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ആശുപത്രി കിടക്കയില്‍ കാല്‍ ചങ്ങലയ്ക്കിട്ട വയോധികൻ; ആ ചിത്രം ഫാ. സ്റ്റാന്‍ സ്വാമിയുടേതല്ല