കൊച്ചി നാവികസേനാ ആസ്ഥാനത്ത് സുരക്ഷാ ജീവനക്കാരന്‍ വെടിയേറ്റ് മരിച്ച നിലയില്‍
- Published by:Rajesh V
- news18-malayalam
Last Updated:
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് തുഷാര്‍ അത്രിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൊച്ചി: നാവികസേനാ ആസ്ഥാനത്ത് സുരക്ഷാ ജീവനക്കാരനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വാത്തുരുത്തി ഭാഗത്ത് സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉത്തര്‍പ്രദേശ് സ്വദേശി തുഷാര്‍ അത്രി (19) ആണ് മരിച്ചത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പ്രത്യേക അന്വേഷണത്തിന് നാവിക സേന ഉത്തരവിട്ടു. ഇക്കാര്യം പ്രത്യേക സംഘം അന്വേഷിക്കും.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് തുഷാര്‍ അത്രിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 12 മണി മുതല്‍ 2 മണി വരെയുള്ള ഡ്യൂട്ടിയായിരുന്നു അത്രിക്ക്. ഇതിനിടയില്‍ ഓരോ മണിക്കൂര്‍ ഇടവേളയില്‍ സുരക്ഷാ പോസ്റ്റുകളിലെത്തി ബാറ്ററികള്‍ മാറ്റി നല്‍കുമായിരുന്നു. ഇത്തരത്തില്‍ ബാറ്ററി മാറ്റി നല്‍കുവാന്‍ എത്തിയ നാവികസേന ഉദ്യോഗസ്ഥനാണ് തുഷാര്‍ അത്രിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
advertisement
അത്രി ഉപയോഗിച്ചിരുന്ന എകെ 47 തോക്ക് ഉപയോഗിച്ചാണ് വെടി വെച്ചതെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം. ഇരുന്ന ശേഷം തോക്ക് തലയിലേക്ക് ചേര്‍ത്തുപിടിച്ച് വെടിവെയ്ക്കുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
Also Read- അമ്മയുടെയും ഭാര്യയുടെയും കയ്യില്‍ നിന്ന് കണക്കിന് കേട്ടു, മാപ്പ് പറഞ്ഞ് ദിനേഷ് കാര്‍ത്തിക്
advertisement
അത്രി ഉത്തര്‍പ്രദേശ് അലിഗഡ് സ്വദേശിയാണ്. ഒന്നര വര്‍ഷമായി കൊച്ചി നാവികസേന ആസ്ഥാനത്ത് ജോലി ചെയ്യുകയായിരുന്നു. ഇയാളുടെ മാതാവിന് ഗുരുതരമായ ചില അസുഖങ്ങള്‍ ഉണ്ടായിരുന്നതായാണ് നാവികസേന ആസ്ഥാനത്ത് ജോലി ചെയ്യുന്ന അത്രിയുടെ ബന്ധു പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. അതിന്റെ മനോവിഷമത്തെ തുടര്‍ന്നാണ് അത്രി ജീവനൊടുക്കിയതെന്നാണ് പൊലീസ് കരുതുന്നത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 06, 2021 9:35 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊച്ചി നാവികസേനാ ആസ്ഥാനത്ത് സുരക്ഷാ ജീവനക്കാരന്‍ വെടിയേറ്റ് മരിച്ച നിലയില്‍