പൊലീസിന്റെ 'കണക്കുപുസ്തകം' ശരിയോ ?

Last Updated:
തിരുവനന്തപുരം: ചിത്തിര ആട്ടവിശേഷത്തിന് നട തുറന്ന രണ്ടുദിവസം ശബരിമലയിലെത്തിയ ഭക്തരുടെ എണ്ണം സംബന്ധിച്ച പൊലീസിന്റെ കണക്കിൽ പൊരുത്തക്കേട്. ഇക്കാലയളവിൽ ദേവസ്വത്തിന് ലഭിച്ച വരുമാനമാണ് പൊലീസിന്റെ കണക്കുകളുമായി പൊരുത്തപ്പെടാത്തത്.
പൊലീസിന്റെ കണക്ക് അംഗീകരിച്ചാൽ ഒരു ഭക്തൻ ശബരിമലയിൽ ചെലവാക്കിയത് ശരാശരി 15,000 രൂപയോളമാണെന്നു കരുതേണ്ടിവരും. നവംബർ അഞ്ചിനും ആറിനും നട തുറന്നിരുന്ന 29 മണിക്കൂർ നേരം ശബരിമലയിലെത്തിയ 7300 പേരിൽ 200 പേർ മാത്രമാണ് യഥാർത്ഥ വിശ്വാസികളെന്നായിരുന്നു പൊലീസിന്റെ വിലയിരുത്തൽ. മറ്റുള്ളവര്‍ പ്രതിഷേധത്തിനെത്തിയ വിവിധ സംഘപരിവാർ സംഘടനകളുടെ പ്രവർത്തകരും.
advertisement
എന്നാൽ ആട്ടവിശേഷത്തിന് നടതുറന്നപ്പോൾ അപ്പം, അരവണ, നെയ്യഭിഷേകം, മറ്റു വഴിപാടുകൾ എന്നിവയിലൂടെ 28 ലക്ഷം രൂപയ്ക്കുമേൽ വരുമാനം ലഭിച്ചെന്നാണ് ദേവസ്വം ബോർഡിന്റെ കണക്ക്. കാണിക്കവഞ്ചി തുറന്നിട്ടില്ലതിനാൽ ഇതിന്റെ കണക്ക് ലഭ്യമായിട്ടില്ല. പൊലീസ് പറഞ്ഞ 200 പേർ മാത്രമാണ് ഭക്തരെങ്കിൽ ഇവരിൽ ഓരോരുത്തരും 15000 ഓളം രൂപ വീതം ചെലവാക്കിയെങ്കിലേ 28 ലക്ഷം രൂപ ദേവസ്വത്തിന് ലഭിക്കൂ.
advertisement
3,054 പേർ നെയ്യഭിഷേകം നടത്തിയെന്നും ബോർഡിന്റെ കണക്കിലുണ്ട് ഇതു തന്നെ ഭക്തരുടെ എണ്ണത്തിലെ പൊരുത്തക്കേട് സൂചിപ്പിക്കുന്നു . നെയ്യഭിഷേകത്തിന് 100 രൂപയും. അപ്പം കവറിന് 40 രൂപയും അരവണ ടിൻ ഒന്നിന് 80 രൂപയുമാണ് വില.  28 ലക്ഷം രൂപയുടെ വരുമാനം ഉണ്ടായിട്ടുണ്ടെങ്കിൽ പ്രതിഷേധക്കാരും അരവണയും അപ്പവും വാങ്ങിയിട്ടുണ്ടെന്നു വേണം കരുതാൻ.
നട തുറന്നിരുന്ന 29 മണിക്കൂർ സമയം 13,675 പേർ ശബരിമലയിലെത്തിയെന്നാണ് ദേവസ്വം ബോർഡിന്റെ കണക്ക്. ഇതിൽ എണ്ണായിരത്തോളം പേർ പ്രതിഷേധക്കാരായെത്തി. ആറായിരത്തോളം പേർ ശബരിമലയിലും പമ്പയിലുമായി നട അടക്കുന്നതുവരെ നിലയുറപ്പിച്ചു.
advertisement
കാണിക്കവഞ്ചിയിൽ പണം നിക്ഷേപിക്കരുതെന്ന രീതിയിൽ സംഘപരിവാര്‍ പ്രവർത്തകർ സോഷ്യൽ മീഡിയയിലും മറ്റും വ്യാപകമായ പ്രചരണം നടത്തിയിരുന്നു. കാണിക്കവഞ്ചിയുടെ കണക്ക് കൂടി പുറത്ത് വന്നാൽ മാത്രമേ, ഈ ആഹ്വാനങ്ങൾ നടവരവിനെ ബാധിച്ചിട്ടുണ്ടോ എന്ന് വ്യക്തമാകൂ.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പൊലീസിന്റെ 'കണക്കുപുസ്തകം' ശരിയോ ?
Next Article
advertisement
Love Horoscope December 3 | ബന്ധം കൂടുതൽ ശക്തമാക്കാൻ അവസരം ലഭിക്കും ; അവിവാഹിതർക്ക് പ്രണയാഭ്യർത്ഥനകളും ലഭിക്കും : ഇന്നത്തെ പ്രണയഫലം അറിയാം
ബന്ധം കൂടുതൽ ശക്തമാക്കാൻ അവസരം ലഭിക്കും ; അവിവാഹിതർക്ക് പ്രണയാഭ്യർത്ഥനകളും ലഭിക്കും : ഇന്നത്തെ പ്രണയഫലം അറിയാം
  • മേടം രാശിക്കാർക്ക് പങ്കാളിയോട് അനിശ്ചിതത്വം പരിഹരിക്കാൻ ശ്രമിക്കുക.

  • ഇടവം രാശിക്കാർക്ക് പ്രണയത്തിൽ പോസിറ്റീവ് ദിവസം

  • കന്നി രാശിക്കാർക്ക് സന്തോഷകരമായ പ്രണയദിനം

View All
advertisement