പാര്‍ലമെന്റില്‍ പ്രിയങ്കാ ഗാന്ധിയുടെ സീറ്റ് എവിടെ? പുതിയ സീറ്റ് ക്രമീകരണം ഇങ്ങനെ

Last Updated:

വയനാട് ലോക്സഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ച പ്രിയങ്കാ ഗാന്ധി ആദ്യമായാണ് പാർലമെന്റിലെത്തുന്നത്

News18
News18
പതിനെട്ടാം ലോക്‌സഭയുടെ സീറ്റ് ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി റിപ്പോര്‍ട്ട്. പുതുതായി സ്ഥാനമേറ്റ വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധിയ്ക്ക് നാലാം നിരയിലാണ് സീറ്റ് അനുവദിച്ചിരിക്കുന്നതെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പാര്‍ലമെന്റില്‍ സീറ്റ് നമ്പര്‍ 1ലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും ആഭ്യന്തരമന്ത്രി അമിത് ഷായും യഥാക്രമം 2,3 സീറ്റുകളിലാണ് ഇരിക്കുക. നേരത്തെ പുറത്തിറക്കിയ സര്‍ക്കുലറില്‍ സീറ്റ് നമ്പര്‍ 58 ആയിരുന്നു കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയ്ക്ക് അനുവദിച്ചത്. എന്നാല്‍ തിങ്കളാഴ്ച പുറത്തിറക്കിയ പുതുക്കിയ സര്‍ക്കുലറില്‍ അദ്ദേഹത്തിന് നാലാം നമ്പര്‍ സീറ്റ് നല്‍കുകയായിരുന്നു.
നവംബര്‍ 29ന് പുറത്തിറക്കിയ സര്‍ക്കുലറില്‍ 4,5 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയായിരുന്നു. തിങ്കളാഴ്ച പുറത്തിറക്കിയ പുതിയ സര്‍ക്കുലര്‍ പ്രകാരമാണ് ഈ സീറ്റുകളിലേക്ക് മന്ത്രിമാരെ നിയോഗിച്ചത്. അതേസമയം ധനകാര്യവകുപ്പ് മന്ത്രി നിര്‍മല സീതാരാമന്‍, വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍, ആരോഗ്യമന്ത്രി ജെപി നഡ്ഡ, തുടങ്ങിയ മന്ത്രിമാരുടെ സീറ്റുകള്‍ ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്.
advertisement
പ്രതിപക്ഷ നിര
മുതിര്‍ന്ന പ്രതിപക്ഷ നേതാക്കള്‍ മുന്‍നിരയില്‍ തന്നെ ഇരിപ്പിടമുറപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി 498-ാം സീറ്റിലും സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് 355-ാം സീറ്റിലുമാണ് നിലയുറപ്പിച്ചിരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ലോക്‌സഭാ നേതാവ് സുദീപ് ബന്ദോപധ്യായയ്ക്ക് 354-ാം സീറ്റാണ് അനുവദിച്ചിട്ടുള്ളത്.
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ 497-ാം സീറ്റില്‍ ഇരിക്കും. രാഹുല്‍ ഗാന്ധിയുടെ സീറ്റിന് സമീപമാണ് കെസി വേണുഗോപാലിനും ഇരിപ്പിടം ലഭിച്ചിരിക്കുന്നത്. സമാജ് പാര്‍ട്ടി എംപി അവധേഷ് പ്രസാദിനെ രണ്ടാം നിരയിലേക്ക് മാറ്റി. 357-ാം സീറ്റാണ് അദ്ദേഹത്തിന് അനുവദിച്ചത്. ഇദ്ദേഹത്തിന് തൊട്ടടുത്താണ് സമാജ് വാദി പാര്‍ട്ടി എംപിയും അഖിലേഷ് യാദവിന്റെ ഭാര്യയുമായ ഡിമ്പിള്‍ യാദവ്. 358-ാം സീറ്റാണ് ഡിമ്പിള്‍ യാദവിന് ലഭിച്ചത്.
advertisement
ആദ്യമായി പാര്‍ലമെന്റിലെത്തുന്ന വയനാട്ടില്‍ നിന്നുള്ള എംപിയായ പ്രിയങ്ക ഗാന്ധി നാലാം നിരയിലെ 517-ാം നമ്പര്‍ സീറ്റിലിരിക്കും. കോണ്‍ഗ്രസ് എംപിമാരായ അടൂര്‍ പ്രകാശ് (ആറ്റിങ്ങല്‍,കേരള), പ്രദ്യുത് ബോര്‍ഡോലോയ് (അസം) എന്നിവര്‍ക്ക് പ്രിയങ്കയുടെ തൊട്ടരികിലാണ് സീറ്റ് ലഭിച്ചിരിക്കുന്നത്. ഇരുവരും രണ്ടാം വട്ടമാണ് പാര്‍ലമെന്റിലെത്തുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/India/
പാര്‍ലമെന്റില്‍ പ്രിയങ്കാ ഗാന്ധിയുടെ സീറ്റ് എവിടെ? പുതിയ സീറ്റ് ക്രമീകരണം ഇങ്ങനെ
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement