പുതിയ ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെയെ കുറിച്ച് അറിയേണ്ടതെല്ലാം
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
നിലവിൽ സംഘിന്റെ ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു.
കർണാടകയിൽ ജനിച്ച ദത്താത്രേയ ഹൊസബാലെയെ പുതിയ ആർ.ആസ്.എസ് ജനറൽ സെക്രട്ടറി (സർകാര്യവാഹ്) ആയി തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ സംഘിന്റെ ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു. ആർ.എസ്.എസിന്റെ ഉന്നതാധികാര സമിതിയായ അഖില ഭാരതീയ പ്രതിനിധി സഭയുടെ (ABPS) രണ്ട് ദിവസം നീണ്ട വാർഷിക യോഗത്തിലാണ് പുതിയ തീരുമാനമെടുത്തത്. ഇക്കാര്യം സംഘടനയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പുറത്തുവിട്ടത്. 2009 മുതൽ ദത്താത്രേയ സംഘടനയുടെ ജോയി൯ സെക്രട്ടറിയായി പ്രവർത്തിച്ചു വരികയാണെന്ന് ആർ.എസ്.എസ് ട്വിറ്ററിൽ വ്യക്തമാക്കി.
73 വയസുകാരനായ സുരേഷ് ഭയ്യാജി ജോഷിക്ക് പകരമാണ് ഹൊസബാലെയെ നിയമിച്ചിരിക്കുന്നത്. കഴിഞ്ഞ നാല് തവണയായി ഇദ്ദേഹമായിയിരുന്നു ജനറൽ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ടിരുന്നത്. മൂന്ന് വർഷമാണ് കാലാവധി. ആർ.എസ്.എസ് സംഘടനാ ക്രമത്തിൽ സർകാര്യവാഹ് എന്നത് രണ്ടാം സ്ഥാനത്തിരിക്കുന്നയാളാണ്. മോഹ൯ ഭാഗവവത്തിന്റെ സർസംഘചാലക് (ചീഫ്) തസ്തികയാണ് ഏറ്റവും ഉയർന്നത്.
എബിപിഎസ് എല്ലാ വർഷവും വാർഷിക മീറ്റിംഗ് വിവിധ നഗരങ്ങളിലായി സംഘടിപ്പിക്കാറുണ്ടെങ്കിലും മൂന്ന് വർഷത്തിലൊരിക്കൽ സംഘടനയുടെ ആസ്ഥാനമായ നാഗ്പൂരിൽ വച്ചും യോഗം ചേരാറുണ്ട്. സംഘടനാ തെരഞ്ഞെടുപ്പ് നടക്കുന്ന വർഷങ്ങളിലാണിത്. എന്നാൽ മഹാരാഷ്ട്രയിൽ കോവിഡ് കേസുകൾ വർദ്ധിച്ചു വരുന്ന സാഹചര്യം കണക്കിലെടുത്ത് ഇത്തവണ യോഗം ബെംഗളുരുവിലേക്ക് മാറ്റുകയായിരുന്നു.
advertisement
ഷിമോഗയിലെ സൊറാബിലാണ് 65 വയസുകാരനായ ഹൊസബാലയുടെ ജനനം. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയ ഇദ്ദേഹം 1968 ലാണ് സംഘിന്റെ ഭാഗമായത്. തുടക്ക കാലത്ത് എബിവിപിയുടെ ഭാഗമായിരുന്നു. ആർഎസ്എസ് പ്രചാരകരുടെ കുടുംബത്തിലായിരുന്നു ഇദ്ദേഹത്തിന്റെ ജനനം.
വിദ്യാഭ്യാസം
ഹൊസബാലെയിലും സാഗറിലുമായാണ് സ്കൂൾ പഠനം പൂർത്തിയാക്കിയത്. അതിനു ശേഷം ഉപരി പഠനാവശ്യാർത്ഥം ബെംഗളുരുവിലെ നാഷണൽ കോളേജിലേക്കും പിന്നീട് മൈസൂർ സർവ്വകലാശാലയിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി.
advertisement
സർക്കാറിന്റെ പ്രധാനപ്പെട്ട നയങ്ങളായ NRC, NEP, തുടങ്ങിയവയെ പിന്തുണക്കുന്ന പ്രധാനികളിൽപ്പെട്ട ഇദ്ദേഹം മത പരിവർത്തന വിഷയത്തെ കുറിച്ച് പലപ്പോഴും വാചാലനാവാറുണ്ട്. ഇന്ത്യ൯ മതേതരത്വം ഹിന്ദു വിരുദ്ധമാണ് എന്ന് അദ്ദേഹം ഒരിക്കൽ അഭിപ്രായപ്പെട്ടിരുന്നു.
“ഇന്ത്യ എന്ന ആശയത്തെ കുറിച്ച് സംസാരിക്കുന്പോൾ, രാജ്യത്ത് വ്യത്യസ്ഥ അഭിപ്രായക്കാർക്ക് നിലനിൽക്കാനുള്ള അവകാശമുണ്ട് എന്നത് വസ്തുതയാണ്. എന്നാണ് വ്യത്യസ്ഥ അഭിപ്രായക്കാർ എപ്പോഴും ഏറ്റുമുട്ടേണ്ട ആവശ്യമില്ല,” അദ്ദേഹം പറഞ്ഞിരുന്നു.
നിരന്തരമായി യാത്ര ചെയ്യാറുള്ള ഇദ്ദേഹം അമേരിക്കയിലെയും യുകെയിലെയും സംഘ് പ്രവർത്തനങ്ങളുടെ ചുമതലയും വഹിക്കുന്നുണ്ട്. ബെംഗളുരുവിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയ ഇദ്ദേഹം വൈ എ൯ കൃഷ്ണമൂർത്തി, ഗോപാൽ കൃഷ്ണ അഡിഗ തുടങ്ങി പ്രമുഖ എഴുത്തുകാരുമായും പത്രപ്രവർത്തകരുമായും വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്നയാളാണ്.
advertisement
ഗുവാഹത്തിയിലെ യൂത്ത് ഡെവലപ്മെന്റ് സെന്റ്റിന്റെ രൂപീകരണത്തിൽ വളരെ നിർണായകമായി പങ്ക് വഹിച്ചിട്ടുണ്ട് ഹോസബാലെ.
1968 ലാണ് ഇദ്ദേഹം ആർ.എസ്.എസിൽ ചേർന്നത്. 1972 ൽ എബിവിപിയുടെ ഭാഗമായ ഇദ്ദേഹം 1978 പൂർണ സമയം പ്രവർത്തകനായി മാറി. 2004, ആർഎസ്എസിന്റെ ബൗദ്ധിക വിഭാഗമായ സാഹ് ബൗദ്ധിക് പ്രമുഖിന്റെ രണ്ടാം സ്ഥാനപതിയായി മാറി.
വിദ്യാർത്ഥിയായിരിക്കെ തന്നെ അക്കാഡമിക്സിലും സാഹിത്യ പരിപാടികളുടെ വളരെ ഉത്സാഹം കാണിച്ചിരുന്നു ഇദ്ദേഹം. അടിയിന്തിരാവസ്ഥ കാലത്ത് ഒരു വർഷത്തോളം ജയിലിൽ കഴിഞ്ഞ ഇദ്ദേഹം അസീമ എന്ന കന്നഡ മാസികയുടെ സ്ഥാപക എഡിറ്ററാണ്. കന്നഡയും ഹിന്ദിയും, ഇംഗ്ലീഷും, തമിഴും, സംസ്കൃതവും ദത്താജി എന്ന പേരിലാണ് അറിയപ്പെടുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 20, 2021 6:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
പുതിയ ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെയെ കുറിച്ച് അറിയേണ്ടതെല്ലാം