Operation Sindoor: പഹൽ​ഗാമിന് ഇന്ത്യയുടെ തിരിച്ചടി; 9 ഇടത്ത് ആക്രമണം: 17 ഭീകരരെ കൊന്നു

Last Updated:

പഹൽ​ഗാം ആക്രമണം നടന്ന് 15ാം നാളാണ് ഇന്ത്യ തിരിച്ചടിച്ചത്

News18
News18
പഹൽ​ഗാം ആക്രമണത്തിന് പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നൽകി ഇന്ത്യ. ഓപ്പറേഷന്‍ സിന്ദൂര്‍ എന്നു പേരിട്ട സംയുക്ത സൈനിക ആക്രമണത്തിലൂടെയാണ് തിരിച്ചടി നൽകിയത്. പാക് അധീന കശ്മീരിലെ അടക്കം ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതായി സൈന്യം അറിയിച്ചു. നീതി നടപ്പാക്കിയെന്നും കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്നും സൈന്യം സമൂഹമാധ്യമത്തില്‍ പ്രതികരിച്ചു. 17 ഭീകരരെ വധിച്ചുവെന്ന് റിപ്പോർട്ട്. 55 പേർക്ക് പരിക്ക്.
പുലര്‍ച്ചെ 1.44നായിരുന്നു സൈന്യത്തിന്റെ തിരിച്ചടി. ബഹവല്‍പൂര്‍, മുസാഫറബാദ്, കോട്‌ലി, മുരിഡ്കെ തുടങ്ങിയ സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്. ഹാഫിസ് സയീദ് നയിക്കുന്ന ഭീകരസംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ ആസ്ഥാനമാണ് മുരിഡ്കെ. പാക് പഞ്ചാബ് പ്രവിശ്യയിലെ ബഹവല്‍പൂര്‍ മസൂദ് അസ്ഹറിന്റെ ജെയ്ഷ്-ഇ-മുഹമ്മദിന്റെയും താവളമാണ്.
advertisement
പഹൽ​ഗാം ആക്രമണം നടന്ന് പതിനഞ്ചാം നാളാണ് തിരിച്ചടിച്ചത്. ലാഷ്‌കർ, ജയ്ഷേ കേന്ദ്രങ്ങൾ തകർത്തു. 9 മേഖലയിലാണ് ആക്രമണം നടത്തിയത്. ഇന്ത്യ സൈനിക ആക്രമണങ്ങള്‍ നടത്തിയതായി സ്ഥിരീകരിച്ച പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തിരിച്ചടിക്കുമെന്ന് പ്രതികരിച്ചു. ആറ് സ്ഥലങ്ങളിലായി 24 ആക്രമണങ്ങള്‍ നടന്നതായി പാകിസ്താന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
(Summary: Operation Sindoor, and 55 people were injured. Lashkar and Jaish camps were destroyed in the operation, which targeted 9 areas)
മലയാളം വാർത്തകൾ/ വാർത്ത/India/
Operation Sindoor: പഹൽ​ഗാമിന് ഇന്ത്യയുടെ തിരിച്ചടി; 9 ഇടത്ത് ആക്രമണം: 17 ഭീകരരെ കൊന്നു
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement