Police | മോശമായി പെരുമാറിയെന്നാരോപിച്ച് പൊലീസുകാരനെ പൊതിരെ തല്ലി സ്ത്രീ; വീഡിയോ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
മോശമായി പെരുമാറിയെന്നാരോപിച്ച് സ്ത്രീയാണ് ആദ്യം മര്‍ദിച്ച് തുടങ്ങിയത്
ലഖ്‌നൗ: മോശമായി പെരുമാറിയെന്നാരോപിച്ച് പൊലീസുകാരനെ പൊതിരെ തല്ലി സ്ത്രീ. ഉത്തര്‍പ്രദേശ് ലഖ്‌നൗവിലെ ചാര്‍ബാഗ് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഇവര്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
മോശമായി പെരുമാറിയെന്നാരോപിച്ച് സ്ത്രീയാണ് ആദ്യം മര്‍ദിച്ച് തുടങ്ങിയത്. പൊലീസുകാരന്‍ ലാത്തികൊണ്ട് സ്ത്രീയെ തിരിച്ചു തല്ലുന്നതും വീഡിയോയില്‍ കാണാം. അതേസമയം സ്ത്രീയ്‌ക്കൊപ്പം മറ്റൊരു പുരുഷനും ചേരുന്നത് കാണാം.
This incident took place at Char Bagh station in Lucknow, where you can see how woman in the video beats up cop with her slipper for allegedly misbehaving with her.
Was the cop drunk! #Lucknow
Source- Social media pic.twitter.com/MTwU0dqIKk
— Nigar Parveen (@NigarNawab) March 19, 2022
advertisement
അതിനിടെ തന്നെ ചെരിപ്പ് കൊണ്ട് അടിച്ച സ്ത്രീയെ പോലീസുകാരന്‍ തള്ളിയിടുന്നതും വീഡിയോയില്‍ കാണാം. വനിതാ പൊലീസ് ഉദ്യോഗസ്ഥയെയും ദൃശ്യങ്ങളില്‍ കാണാവുന്നതാണ്.
Dog Abandoned | വളർത്തു നായയെ ഉപേക്ഷിച്ചു; കാരണം സ്വവർഗാനുരാഗം!
സ്വവർഗാനുരാഗിയാണെന്ന (Homosexuals') കാരണം പറഞ്ഞ് വളർത്തുനായയെ (Pet Dog) ഉടമസ്ഥൻ മൃഗസംരക്ഷണകേന്ദ്രത്തിൽ ഉപേക്ഷിച്ചു. അമേരിക്കയിലെ നോർത്ത് കരോലിനയിലെ സ്റ്റാൻലി കൌണ്ടിയിലാണ് സംഭവം. ഫെസ്കോ എന്ന് വിളിപ്പേരുള്ള വളർത്തുനായയെയാണ് ഉടമസ്ഥർ മൃഗസംരക്ഷണകേന്ദ്രത്തിൽ ഉപേക്ഷിച്ചത്.
advertisement
അഞ്ച് വയസുള്ള ഫെസ്കോയ്ക്കു വേണ്ടി നായപ്രേമികൾ സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയതോടെയാണ് ഈ സംഭവം വൈറലായത്. ഗേ ആണെന്നതിന്‍റെ പേരിൽ ഉപേക്ഷിക്കപ്പെട്ട ഫെസ്കോയ്ക്കു വേണ്ടി പ്രത്യേക കൂട്ടായ്മ തന്നെ രൂപീകരിച്ചിരിക്കുകയാണ് മൃഗസ്നേഹികൾ. ഫെസ്കോയുടെ ഉടമസ്ഥർക്കെതിരെ കടുത്ത പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.
അമേരിക്കയിൽ അടുത്തിടെയായി വളർത്തു നായകളെ ഉപേക്ഷിക്കുന്ന സംഭവം കൂടി വരികയാണ്. കഴിഞ്ഞ വർഷമാണ് ഷിബ ഇനു എന്ന് വിളിപ്പേരുള്ള നായയെ ഉപേക്ഷിച്ച സംഭവം വലിയ വാർത്തയായത്. ഒടുവിൽ ഓൺലൈൻ ലേലത്തിൽ ഈ നായയ്ക്ക് 18.52 ലക്ഷം രൂപ വിലയാണ് ലഭിച്ചത്.
advertisement
ചൈനയിൽ ഡെങ് ഡെങ് എന്ന നായയെ പെറ്റ് ട്രെയിനിങ് കേന്ദ്രത്തിൽ ഉപേക്ഷിച്ചതും വലിയ വാർത്തയായിരുന്നു. ഏഴ് വർഷം മുമ്പായിരുന്നു ഇത്. സമൂഹമാധ്യമങ്ങളിൽ വലിയ ജനപ്രീതി ഉണ്ടായിരുന്ന ഡെങ് ഡെങ് എന്ന നായ ഓൺലൈൻ ലേലത്തിൽ വെക്കാൻ ബീജിങ്ങിലെ ഒരു കോടതി ഉത്തരവിടുകയായിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 21, 2022 1:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Police | മോശമായി പെരുമാറിയെന്നാരോപിച്ച് പൊലീസുകാരനെ പൊതിരെ തല്ലി സ്ത്രീ; വീഡിയോ