Viral | 'ഗവണ്മെന്റ് മൂന്നിരട്ടി വില പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലം 50ലക്ഷം രൂപക്ക്; K-Railനെ അനുകൂലിക്കുന്ന മഹത്‌വ്യക്തികള്‍ക്ക് വാങ്ങാം'; വൈറല്‍ പോസ്റ്റ്

Last Updated:

കെ റെയിലിനെ അനുകൂലിക്കുന്ന മഹത്‌വ്യക്തികള്‍ ഇത് വാങ്ങി മൂന്നിരട്ടി ലാഭത്തിന് അവകാശികളാകാം

കോട്ടയം: കെ റെയില്‍(K-Rail) പദ്ധതിയ്‌ക്കെതിരെ സംസ്ഥാനത്ത് വിവധയിടങ്ങളില്‍ പ്രതിഷേധം നടക്കുകയാണ്. ഇപ്പോഴിതാ കെ റെയില്‍പാത കടന്നുപോകുന്ന വീടും സ്ഥലവും വില്‍ക്കാന്‍ ആഗ്രഹിക്കുന്ന ഗൃഹനാഥന്റെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റ് വൈറലാവുകയാണ്(Viral). ചങ്ങനാശ്ശേരി മാടപ്പള്ളി സ്വദേശി മനോജ് വര്‍ക്കിയാണ് സമൂഹമാധ്യമത്തില്‍ തന്റെ വീടും സ്ഥലവും വില്‍പനയ്ക്ക് വച്ചിരിയ്ക്കുന്നതായി പോസ്റ്റ് ചെയ്തിരിക്കുന്നത്.
വീടിനും സ്ഥലത്തിനായും 60 ലക്ഷം രൂപയായെന്നും ഇപ്പോള്‍ ഗവണ്‍മെന്റ് മൂന്നിരട്ടി വില പറയുന്നുണ്ടെന്നും ഇത്രയും പണം സ്വീകരിക്കാന്‍ കപാസിറ്റി ഇല്ലാത്തതിനാല്‍ 50 ലക്ഷം രൂപയ്ക്ക് വില്‍ക്കാന്‍ ആഗ്രഹിക്കുന്നതായാണ് പോസ്റ്റ്. കെ റെയിലിനെ അനുകൂലിക്കുന്ന മഹത്‌വ്യക്തികള്‍ ഇത് വാങ്ങി മൂന്നിരട്ടി ലാഭത്തിന് അവകാശികളാകാം എന്നാണ് മനോജ് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്.
advertisement
കോട്ടയം മാടപ്പള്ളി മുണ്ടുകുഴിയില്‍ കെ റെയില്‍ കല്ലിടലിനെതിരെയുള്ള നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നിരുന്നു. സമരത്തിന്റെ മുന്‍ നിരയിലുണ്ടായിരുന്നവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നാല് സ്ത്രീകള്‍ ഉള്‍പ്പടെ 23 പേരെയാണ് തൃക്കൊടിത്താനം പൊലിസ് അറസ്റ്റ് ചെയ്തതിരുന്നു. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് സംയുക്ത സമരസമിതി ഹര്‍ത്താലും നടത്തിയിരുന്നു.
മനോജ് വര്‍ക്കിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഞാന്‍ ചങ്ങാനശ്ശേരി മടപ്പള്ളി പഞ്ചായത്തില്‍ താമസിക്കുന്ന ഒരു വ്യക്തി ആണ്. K-rail പാതയിലുള്ള എന്റെ വീടും സ്ഥലവും ഞാന്‍ വില്‍ക്കാന്‍ ആഗ്രഹിക്കുന്നു. എനിക്കു ഈ വീടിനും സ്ഥലത്തിനും 60 ലക്ഷം രൂപ ചെലവായിട്ടുണ്ട്. ഇപ്പോള്‍ ഗവണ്മെന്റ് 3 ഇരട്ടി വില പ്രേഖ്യാപിച്ചിരിക്കുന്ന സ്ഥലമാണ്. അത്രയും പണം സ്വീകരിക്കാനുള്ള capacity ഇല്ലാത്തത്‌കൊണ്ട് ഞാന്‍എന്റെ സ്ഥലം 50ലക്ഷം രൂപക്ക് വില്‍ക്കുവാന്‍ ആഗ്രഹിക്കുന്നു.
advertisement
K-rail നെ അനുകൂലിക്കുന്ന ഏതെങ്കിലും മഹത്വക്തികള്‍ക്ക് ഈ വീട് വാങ്ങാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഇത് വാങ്ങിയതിന് ശേഷം 3 ഇരട്ടി ലാഭത്തിന് അവകാശികളാകാം. വേണ്ടവര്‍ ബന്ധപ്പെടുക വേണ്ടാത്തവര്‍ ആവശ്യമുള്ളവരിലേക്ക് share ചെയ്യുക.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Viral | 'ഗവണ്മെന്റ് മൂന്നിരട്ടി വില പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലം 50ലക്ഷം രൂപക്ക്; K-Railനെ അനുകൂലിക്കുന്ന മഹത്‌വ്യക്തികള്‍ക്ക് വാങ്ങാം'; വൈറല്‍ പോസ്റ്റ്
Next Article
advertisement
'സമൂഹമാധ്യമത്തിലൂടെ അധിക്ഷേപം ദീപക്കിനെ മാനസികമായി തളർത്തി'; നിയമനടപടിക്കൊരുങ്ങി കുടുംബം
'സമൂഹമാധ്യമത്തിലൂടെ അധിക്ഷേപം ദീപക്കിനെ മാനസികമായി തളർത്തി'; നിയമനടപടിക്കൊരുങ്ങി കുടുംബം
  • യുവതിയുടെ 18 സെക്കൻഡ് വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചതിന് ശേഷം ദീപക് ആത്മഹത്യ ചെയ്തു

  • ദീപക്കിന് നീതി കിട്ടാനായി കുടുംബവും സുഹൃത്തുക്കളും നിയമനടപടികൾക്ക് ഒരുങ്ങുന്നുവെന്ന് അറിയിച്ചു

  • സോഷ്യൽമീഡിയയിലൂടെ അധിക്ഷേപം ദീപക്കിനെ മാനസികമായി തളർത്തിയെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു

View All
advertisement