'പപ്പാ, ഞാൻ ജീവിച്ചിരിപ്പുണ്ട്'; 'ശവസംസ്കാരം' കഴിഞ്ഞ് ദിവസങ്ങൾക്കു ശേഷം മകളുടെ വീഡിയോ കോൾ

Last Updated:

എല്ലാം കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടപ്പോഴാണ് മകൾ പിതാവിനെ വീഡിയോ കോൾ ചെയ്ത് മരിച്ചിട്ടില്ലെന്ന് അറിയിച്ചത്

(Representational Image/News18)
(Representational Image/News18)
മരിച്ചെന്ന് കരുതി ബന്ധുക്കൾ സംസ്കരിച്ച യുവതി പിതാവിനെ വീഡിയോ കോൾ ചെയ്തു. ബിഹാറിലെ പട്നയിലാണ് സംഭവം. ഒരു മാസം മുമ്പ് കാണാതായ യുവതിയുടെ ‘മൃതദേഹം’ ദിവസങ്ങൾക്ക് മുമ്പാണ് പൊലീസ് കണ്ടെത്തിയത്. തുടർന്ന് ബന്ധുക്കൾ മൃതദേഹം തിരിച്ചറിയുകയും സംസ്കരിക്കുകയുമായിരുന്നു.
എല്ലാം കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടപ്പോഴാണ് മകൾ പിതാവിനെ വീഡിയോ കോൾ ചെയ്ത് മരിച്ചിട്ടില്ലെന്ന് അറിയിച്ചത്. താൻ ഇപ്പോഴും ജീവനോടെയുണ്ടെന്നാണ് യുവതി പിതാവിനോട് പറഞ്ഞത്. പട്നയിലുള്ള അനുഷ കുമാർ എന്ന യുവതിയെയാണ് കാണാതായത്.
Also Read- സുഹൃത്തിന്റെ പ്രായപൂർത്തിയാകാത്ത മകളെ ഡൽഹി വനിതാ-ശിശുക്ഷേമ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ തുടർച്ചയായി ബലാത്സംഗം ചെയ്തു
അൻഷുവിനായി ബന്ധുക്കൾ വ്യാപകമായ തിരച്ചിൽ നടത്തുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച്ചയാണ് സ്ഥലത്തുള്ള കനാലിൽ നിന്നും ഒരു യുവതിയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. ഇത് അൻഷുവിന്റേതാണെന്ന സംശയത്തിൽ ബന്ധുക്കളെ വിവരം അറിയിച്ചു.
advertisement
കാണാതാകുമ്പോൾ അൻഷു കുമാർ ധരിച്ചിരുന്ന അതേ നിറത്തിലുള്ള വസ്ത്രമായിരുന്നു മൃതദേഹത്തിലുണ്ടായിരുന്നത്. മുഖം വികൃതമായതിനാൽ വ്യക്തമായിരുന്നില്ല. ഇത് അൻഷുവാണെന്ന് കരുതി കുടുംബം മൃതദേഹം ഏറ്റെടുക്കുകയും സംസ്കരിക്കുകയുമായിരുന്നു.
Also Read- പൊലീസിൻ്റെ മിന്നൽ റെയിഡിൽ പിടികൂടിയത് 1500 ലിറ്റര്‍ സ്പിരിറ്റും 300 ലിറ്റര്‍ വ്യാജ കള്ളും; ഒരാൾ അറസ്റ്റിൽ
മരണ വാർത്ത പുറത്തു വന്നതിനു പിന്നാലെയാണ് ജീവനോടെയുണ്ടെന്ന് അറിയിച്ച് അൻഷു പിതാവിന് വീഡിയോ കോൾ ചെയ്തത്. കാമുകനൊപ്പം ഓടിപ്പോയ അൻഷു വിവാഹിതയായി ഭർത്താവിന്റെ വീട്ടിലാണ് താമസിക്കുന്നത്.
advertisement
അതേസമയം, മരിച്ചെന്ന് കരുതിയ യുവതിയെ ജീവനോടെ കണ്ടെത്തിയതോടെ, ആരുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന അന്വേഷണത്തിലായിരുന്നു പൊലീസ്. ദുരഭിമാനക്കൊലയിൽ കൊല്ലപ്പെട്ട യുവതിയുടേതാണ് മൃതദേഹം എന്നാണ് കണ്ടെത്തൽ. ഈ യുവതിയുടെ മാതാപിതാക്കൾ ഒളിവിലാണെന്നും പൊലീസ് പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
'പപ്പാ, ഞാൻ ജീവിച്ചിരിപ്പുണ്ട്'; 'ശവസംസ്കാരം' കഴിഞ്ഞ് ദിവസങ്ങൾക്കു ശേഷം മകളുടെ വീഡിയോ കോൾ
Next Article
advertisement
ഈ തവളകൾ ചിലപ്പോൾ കടിക്കും, ഭീഷണിപ്പെടുത്തും; ഇന്ത്യൻ തവളകളിൽ പുതിയ കണ്ടെത്തലുമായി ഗവേഷകർ
ഈ തവളകൾ ചിലപ്പോൾ കടിക്കും, ഭീഷണിപ്പെടുത്തും; ഇന്ത്യൻ തവളകളിൽ പുതിയ കണ്ടെത്തലുമായി ഗവേഷകർ
  • ഡോ. സത്യഭാമ ദാസ് ബിജുവിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി യൂണിവേഴ്സിറ്റി സംഘം തവളകളുടെ പുതിയ കണ്ടെത്തൽ നടത്തി.

  • ഇരുനിറത്തവളയും അപാതാനി കൊമ്പന്‍ തവളയും ഭീഷണിയുണ്ടാകുമ്പോൾ വ്യത്യസ്ത രീതിയിൽ പ്രതികരിക്കുന്നു.

  • ഇന്ത്യയിൽ ആദ്യമായി തവളകളുടെ പ്രതിരോധ പ്രതികരണ തന്ത്രങ്ങൾ കണ്ടെത്തിയതായി ഗവേഷകർ സ്ഥിരീകരിച്ചു.

View All
advertisement