advertisement

വിവാദ പരാമർശത്തിനൊടുവിൽ ഗുസ്തി താരങ്ങളുടെ സമര പന്തലിലെത്തി പിടി ഉഷ

Last Updated:

ഗുസ്തി താരങ്ങളുടെ സമരം രാജ്യത്തിന്റെ പ്രതിച്ഛായക്ക് മങ്ങലുണ്ടാക്കിയെന്ന പിടി ഉഷയുടെ പ്രതികരണം വിമർശനങ്ങൾക്കിടയാക്കിയിരുന്നു

ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി നേതാവുമായ ബ്രിജ്ഭൂഷൺ ശരൺ സിംഗിനെതിരെ സമരം നടത്തുന്ന താരങ്ങൾക്കെതിരെ നടത്തിയ വിവാദ പരാമർശത്തിനു ശേഷം സമര പന്തലിൽ ആദ്യമായി എത്തി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (IOA) പ്രസിഡന്റ് പിടി ഉഷ. ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ ലൈംഗിക അതിക്രമ പരാതി ഉന്നയിച്ചാണ് ഗുസ്തി താരങ്ങളുടെ സമരം.
ബ്രിജ് ഭൂഷണിനെതിരെ സമരം നടത്തുന്ന ഗുസ്തി താരങ്ങള്‍ രാജ്യത്തിന്റെ പ്രതിച്ഛായക്ക് മങ്ങലുണ്ടാക്കിയെന്ന പിടി ഉഷയുടെ പരാമർശം വലിയ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും ഇ‌ടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റിന്റെ സന്ദർശനം. ഡല്‍ഹി ജന്തര്‍ മന്ദിറില്‍ 11 ദിവസമായി ഗുസ്തി താരങ്ങള്‍ സമരത്തിലാണ്.
Also Read- ഗുസ്തി താരങ്ങളുടെ ലൈംഗികാരോപണം: ‘അനുരാഗ് താക്കൂര്‍ വിഷയം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചു’: വിനേഷ് ഫൊഗട്ട്
ഗുസ്തി താരങ്ങളായ സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ് രംഗ് പുനിയ തുടങ്ങിയ താരങ്ങളുമായി പി ടി ഉഷ സംസാരിച്ചു. സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്കൊപ്പമാണെന്നും തങ്ങൾക്ക് നീതി ലഭിക്കുമെന്നും പിടി ഉഷ ഉറപ്പ് നൽകിയതായി ബജ് രംഗ് പുനിയ പറഞ്ഞു.
advertisement
മറ്റെന്തിനേക്കാളും ഉപരി താൻ ഒരു കായിക താരമാണെന്നാണ് പിടി ഉഷ തങ്ങളോട് പറഞ്ഞത്. ഗുസ്തി താരങ്ങൾ ഉന്നയിക്കുന്ന പ്രശ്നങ്ങൾ പരിശോധിച്ച് എത്രയും വേഗം പരിഹരിക്കുമെന്ന് പിടി ഉഷ ഉറപ്പ് നൽകിയിട്ടുണ്ട്. ബ്രിജ് ഭൂഷണെ സ്ഥാനത്തു നിന്ന് നീക്കുന്നതു വരെ സമരം തുടരുമെന്നും പുനിയ വ്യക്തമാക്കി.
Also Read- ഗുസ്തി താരങ്ങളുടെ ലൈംഗികാരോപണം: ആരാണ് കുറ്റാരോപിതനായ ബ്രിജ് ഭൂഷൺ ശരൺ സിംഗ്?
അതേസമയം, ബ്രിജ് ഭൂഷണിനെതിരായ പരാതി ഒതുക്കി തീർക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തിൽ കേന്ദ്രകായിക മന്ത്രി അനുരാഗ് താക്കൂർ പ്രതികരണവുമായി രംഗത്തെത്തി. മാധ്യമ വിചാരണയിലൂടെ ലൈംഗികാരോപണം തെളിയിക്കാൻ സാധിക്കില്ലെന്നും അതിന് അതിന് ഭരണപരമായ അന്വേഷണ രീതി ആവശ്യമാണെന്ന് അനുരാഗ് താക്കൂർ പ്രതികരിച്ചു.
advertisement
സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊലീസ് അന്വേഷണം പൂർത്തിയാക്കണം. അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ് എങ്ങനെയാണ് നടപടിയെടുക്കാനാകുക. മാധ്യമ വിചാരണയിലൂടെ ഒന്നും തീരുമാനിക്കാനാകില്ല. കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവർക്കെതിരെ നിയമപരമായി നടപടി സ്വീകരിക്കും. ലൈംഗികാരോപണത്തിൽ പൊലീസ് അന്വേഷണം പൂർത്തിയാക്കട്ടേയെന്നും അതിനു മുമ്പ് തീരുമാനത്തിലേക്ക് എടുത്തു ചാടരുതെന്നും മന്ത്രി പറഞ്ഞു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
വിവാദ പരാമർശത്തിനൊടുവിൽ ഗുസ്തി താരങ്ങളുടെ സമര പന്തലിലെത്തി പിടി ഉഷ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement