ഗുസ്തി താരങ്ങളുടെ ലൈംഗികാരോപണം: ആരാണ് കുറ്റാരോപിതനായ ബ്രിജ് ഭൂഷൺ ശരൺ സിംഗ്?
- Published by:Naseeba TC
- news18-malayalam
Last Updated:
ഏഴ് വനിതാ താരങ്ങളും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു താരവുമാണ് ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ചിരിക്കുന്നത്
ലൈംഗിക അതിക്രമ ആരോപണത്തിൽ ബിജെപി പാർലമെന്റ് അംഗവും ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ്ഭൂഷൺ ശരൺ സിംഗിനെതിരെ ഇന്ത്യയിലെ പ്രമുഖ ഗുസ്തി താരങ്ങൾ ഇപ്പോഴും സമരം തുടരുകയാണ്. ബ്രിജ്ഭൂഷണിന്റെ സ്വേച്ഛാധിപത്യത്തിനും അധികാര ദുർവിനിയോഗത്തിനും എതിരെയാണ് സമരക്കാർ പ്രതിഷേധിക്കുന്നത്. ഏഴ് വനിതാ താരങ്ങളും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു താരവുമാണ് ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ചിരിക്കുന്നത്. ഡല്‍ഹി പൊലീസില്‍ ആണ് ഇവർ പരാതി നൽകിയത്. ജനുവരി 18 മുതൽ ഇന്ത്യയിലെ പ്രമുഖ ഗുസ്തി താരങ്ങൾ ഉൾപ്പടെ ഡൽഹിയിൽ പ്രതിഷേധ പ്രകടനം നടത്തി വരികയാണ്. എന്നാൽ അന്വേഷണ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് കേന്ദ്രം പുറത്തുവിടുന്നതിൽ കാലതാമസം വരുത്തിയെന്നാരോപിച്ച് ഏപ്രിൽ 23 ന് ഗുസ്തി താരങ്ങൾ പ്രതിഷേധം വീണ്ടും ആരംഭിക്കുകയായിരുന്നു. അതേസമയം ജനുവരിയിലാണ് ബ്രിജ്ഭൂഷനെതിരെ ആദ്യം പരാതി ഉയരുന്നത്.
Also Read- രജനികാന്തിനെതിരെ ആന്ധ്രാപ്രദേശ് മന്ത്രി റോജ; വിമർശനം ചന്ദ്രബാബു നായിഡുവിനെ പിന്തുണച്ചതിന്
നിലവിൽ എല്ലാ ഉറപ്പുകളും നൽകിയിട്ടും സിങ്ങിനെതിരെ ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് സമരക്കാർ ആരോപിക്കുന്നത്. നേരത്തെ കായിക മന്ത്രി അനുരാഗ് ഠാക്കൂറുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം ഗുസ്തിക്കാർ പ്രതിഷേധം അവസാനിപ്പിച്ചിരുന്നു. ഗുസ്തിതാരങ്ങളുടെ പരാതിയില്‍ ബ്രിജ് ഭൂഷണ്‍ സിംഗിനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നാണ് ഡല്‍ഹി പോലീസ് സുപ്രീംകോടതിയില്‍ അറിയിച്ചിരിക്കുന്നത്. എഫ്‌ഐആർ ഫയൽ ചെയ്യാൻ പോലീസിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ നൽകിയ ഹർജി ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് പരിഗണിക്കുകയായിരുന്നു.
advertisement
Also Read- സ്വവർഗ വിവാഹത്തിൽ തീരുമാനമെടുക്കേണ്ടത് ജനങ്ങൾ; കോടതി ഇടപെടേണ്ട വിഷയമല്ല: കേന്ദ്രമന്ത്രി കിരൺ റിജിജു
ബ്രിജ്ഭൂഷൺ ശരൺ സിംഗിനെ കുറിച്ച് കൂടുതൽ അറിയാം
2011 മുതല്‍ ദേശീയ ഗുസ്തി ഫെഡറേഷന്‍ അംഗമായ ബ്രിജ് ഭൂഷണ്‍ സിംഗ് ഉത്തർപ്രദേശിൽ നിന്ന് ആറ് തവണ പാർലമെന്റ് എംപിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അഞ്ച് തവണ ഭാരതീയ ജനതാ പാർട്ടി ടിക്കറ്റിലും ഒരു തവണ സമാജ്‌വാദിയിലും ആണ് അദ്ദേഹം വിജയിച്ചത്. കൂടാതെ അയോധ്യയിലെ രാമജന്മഭൂമി വിഷയത്തിൽ പ്രമുഖ നേതാവുമായിരുന്നു സിംഗ്. അയോധ്യ മുതൽ ശ്രാവസ്തി വരെ 100 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന 50 ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഒരു ശൃംഖല തന്നെ ബ്രിജ് ഭൂഷണ്‍ സിംഗിനുണ്ട്.
advertisement
എന്നാൽ ഗുസ്തി താരങ്ങളുടെ ലൈംഗികാതിക്രമ ആരോപണത്തിൽ സിംഗിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേറ്റിരിക്കുകയാണ്. ഡബ്ല്യുഎഫ്‌ഐയുടെ മാനേജ്‌മെന്റിൽ ശാരീരിക പീഡനം, സാമ്പത്തിക ക്രമക്കേട് തുടങ്ങിയ ആരോപണങ്ങളാണ് സിംഗിനെതിരെ ഉയർന്നിരിക്കുന്നത്. നേരത്തെ ബിജെപിയിൽ ചേരുന്നതിന് മുമ്പ് സിംഗിന് സംഘപരിവാറുമായി ബന്ധമുണ്ടായിരുന്നു. 1992 ഡിസംബർ 6 ന് ബാബറി മസ്ജിദ് തകർക്കപ്പെടുമ്പോൾ അദ്ദേഹം അയോധ്യയിൽ ഉണ്ടായിരുന്നു. ബാബരി മസ്ജിദ് തകർത്ത കേസിലെ പ്രതിപ്പട്ടികയില്‍ ബ്രിജ് ഭൂഷണിന്റെ പേരും ഉൾപ്പെട്ടിട്ടുണ്ട്.
കൂടാതെ 1990-കളുടെ മധ്യത്തിൽ ഗുണ്ടാതലവൻ ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളികൾക്ക് അഭയം നൽകിയതിനെതുടർന്ന് സിംഗ് അറസ്റ്റിലാവുകയും തീവ്രവാദ പ്രവർത്തനങ്ങൾ തടയൽ നിയമ (ടാഡ) പ്രകാരം അദ്ദേഹത്തെ തീഹാർ ജയിലിൽ അടയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ തെളിവുകളുടെ അഭാവത്തിൽ ബ്രിജ് ഭൂഷണിനെ കോടതി കുറ്റ വിമുക്തനാക്കി.
advertisement
അതേസമയം അവധ് സർവകലാശാലയിൽ നിന്ന് നിയമ ബിരുദധാരിയായ ബ്രിജ് ഭൂഷൺ 1990 കളുടെ അവസാനത്തിലാണ് ബിജെപിയിൽ ചേർന്നത്. അദ്ദേഹത്തിന്റെ മകൻ പ്രതീക് ഭൂഷൺ സിംഗ് ഗോണ്ട സദർ സീറ്റിൽ നിന്നുള്ള എംഎൽഎയാണ്. അദ്ദേഹത്തിന്റെ ഭാര്യ കേത്കി ദേവി സിംഗ് നിലവിൽ ഗോണ്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ്.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
April 30, 2023 7:01 AM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
ഗുസ്തി താരങ്ങളുടെ ലൈംഗികാരോപണം: ആരാണ് കുറ്റാരോപിതനായ ബ്രിജ് ഭൂഷൺ ശരൺ സിംഗ്?