advertisement

റോഡ് ഉപരോധിച്ചുള്ള മതപരമായ ആഘോഷങ്ങൾ വിലക്കി യോഗി ആദിത്യനാഥ് സർക്കാർ

Last Updated:

മതപരമായ ചടങ്ങുകളും ആരാധനയും മറ്റും അതത് ഇടങ്ങളിൽ മാത്രമേ നടത്താവൂ എന്നും നിർദേശത്തിൽ പറയുന്നു.

ലക്നൗ: റോഡിലിറങ്ങിയുള്ള മതപരമായ ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തി ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ. ഈദ്, അക്ഷയത്രിതീയ ആഘോഷങ്ങൾ വരാനിരിക്കെയാണ് നടപടി. റോഡ് ഉപരോധിച്ചും ഗതാഗതം തടസ്സപ്പെടുത്തിയും മതപരമായ ആഘോഷങ്ങൾ നടത്താൻ പാടില്ലെന്ന് സർക്കാർ പുറത്തിറക്കിയ മാർഗനിർദേശത്തിൽ‌ പറയുന്നു.
ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് പ്രസാദ്, ഡിജിപി ആർ കെ വിശ്വകർമ എന്നിവർ സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥരുമായി വിഡിയോ കോൺഫറൻസിങ്ങിലൂടെ നടത്തിയ ചർച്ചയ്ക്കു പിന്നാലെയാണ് തീരുമാനം.
ആരാധനാലയങ്ങളിൽ പ്രത്യേക സുരക്ഷ ഉറപ്പാക്കണമെന്നും പ്രശ്നബാധിത മേഖലകളിൽ കൂടുതൽ സേനാംഗങ്ങളെ വിനിയോഗിക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു. മതപരമായ ചടങ്ങുകളും ആരാധനയും മറ്റും അതത് ഇടങ്ങളിൽ മാത്രമേ നടത്താവൂ എന്നും നിർദേശത്തിൽ പറയുന്നു.
advertisement
അനുമതിയില്ലാതെ ഒരു ആഘോഷവും നടത്താൻ പാടില്ല. പരമ്പരാഗതമായ ചടങ്ങുകൾക്കു മാത്രമേ അനുമതി നൽകൂവെന്നും അറിയിച്ചിട്ടുണ്ട്. സമാഹമാധ്യമത്തിലൂടെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടയുണ്ടാകുമെന്നും സർക്കാർ അറിയിച്ചു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
റോഡ് ഉപരോധിച്ചുള്ള മതപരമായ ആഘോഷങ്ങൾ വിലക്കി യോഗി ആദിത്യനാഥ് സർക്കാർ
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement