2023 ഐപിഎല്‍ സീസണില്‍ താനുണ്ടാകുമെന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എ.ബി ഡിവില്ലിയേഴ്‌സ്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരമായിരുന്ന ഡിവില്ലിയേഴ്‌സ്, കഴിഞ്ഞ വര്‍ഷം നവംബറിലാണ് വിരമിക്കുകയാണെന്നും ഇനി ഐപിഎല്ലിലേക്കില്ലെന്നും പ്രഖ്യാപിച്ചത്. വി.യു സ്‌പോര്‍ട്ടിന് നല്‍കിയ അഭിമുഖത്തിലാണ് ഡിവില്ലിയേഴ്‌സ് താന്‍ തിരിച്ചുവരുന്ന കാര്യം വെളിപ്പെടുത്തിയത്.
ബാംഗ്ലൂര്‍ ടീമിലേക്ക് തന്നെയാകും തിരിച്ചുവരികയെന്നാണ് താരം പറഞ്ഞിരിക്കുന്നത്. എന്നാല്‍ കളിക്കാരനായിട്ടാണോ പരിശീലകനായിട്ടാണോ തിരിച്ചുവരവ് എന്ന കാര്യത്തില്‍ ഡിവില്ലിയേഴ്‌സ് പ്രതികരിച്ചിട്ടില്ല.
'അടുത്ത വര്‍ഷം ബാംഗ്ലൂരില്‍ മത്സരങ്ങള്‍ നടക്കുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. അതിനാല്‍ തന്നെ തന്റെ രണ്ടാമത്തെ ഹോം ടൗണിലേക്ക് തിരിച്ചെത്താന്‍ ആഗ്രഹിക്കുന്നു. ചിന്നസ്വാമി സ്റ്റേഡിയം നിറഞ്ഞുകവിയുന്നതും കാണണം.' ഡിവില്ലിയേഴ്‌സ് പറഞ്ഞു.
2011 മുതല്‍ ഐപിഎല്ലില്‍ ആര്‍സിബിയുടെ താരമാണ് ഡിവില്ലിയേഴ്‌സ്. 2018-ല്‍ രാജ്യാന്തര കരിയര്‍ അവസാനിപ്പിച്ച താരം 2021 വരെ ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ തുടര്‍ന്നിരുന്നു.
Kusal Mendis | മത്സരത്തിനിടെ നെഞ്ചുവേദന; ശ്രീലങ്കൻ ക്രിക്കറ്റ് താരം കുശാൽ മെൻഡിസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുക്രിക്കറ്റ് മത്സരത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട ശ്രീലങ്കൻ താരം കുശാൽ മെൻഡിസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ ഉച്ചഭക്ഷണത്തിനായി കളി നിർത്തുന്നതിന് തൊട്ടുമുൻപായിരുന്നു സംഭവം.
മത്സരത്തിനിടെ സ്ലിപ്പിൽ ഫീൽഡ് ചെയ്തുകൊണ്ടിരിക്കെ അസ്വസ്ഥത അനുഭവപ്പെട്ട മെൻഡിസ് നെഞ്ചിൽ കൈവെച്ച് നിലത്തിരുന്നു. ഇതുകണ്ട് ഓടിയെത്തിയ മെഡിക്കൽ സംഘ൦ പ്രാഥമിക പരിശോധനകൾ നടത്തി. ഇവരുടെ നിർദേശപ്രകാരം മൈതാനം വിട്ട മെൻഡിസിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ആശുപത്രിയിൽ വെച്ച് നടത്തിയ ഇസിജി പരിശോധനയിൽ ഹൃദയത്തിന് കുഴപ്പമില്ലെന്ന് കണ്ടെത്തി. നിർജലീകരണം മൂലമുണ്ടായ അസ്വസ്ഥതയാകാമെന്നും താരത്തിന്റെ ആരോഗ്യനിലയിൽ ആശങ്കയില്ലെന്നുമാണ് പ്രാഥമിക നിഗമനം.
അതേസമയം, കുശാൽ മെൻഡിസ് കളം വിട്ട ശേഷവും കളി തുടർന്ന്. കുശാലിന് പകരം പകരം കാമിൻഡു മെൻഡിസാണ് പകരമിറങ്ങിയത്. ടെസ്റ്റിന്റെ ആദ്യ ദിനം കളി അവസാനിപ്പിച്ചപ്പോൾ ബംഗ്ലാദേശ് 5 വിക്കറ്റ് നഷ്ടത്തിൽ 277 റൺസെടുത്തിട്ടുണ്ട്.
സമനിലയിൽ അവസാനിച്ച ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ മെൻഡിസ് 131 പന്തിൽ 54 റൺസും രണ്ടാം ഇന്നിങ്സിൽ അതിവേഗം 48 റൺസുമെടുത്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.