HOME » NEWS » IPL »

IPL 2021| മുംബൈയുടെ നടുവൊടിച്ച് അമിത് മിശ്ര; എത്തിയിരിക്കുന്നത് വമ്പൻ റെക്കോർഡിനരികെ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച ലെഗ്‌ സ്പിന്നര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന താരമാണ് അമിത് മിശ്ര

News18 Malayalam | news18-malayalam
Updated: April 21, 2021, 11:04 PM IST
IPL 2021| മുംബൈയുടെ നടുവൊടിച്ച് അമിത് മിശ്ര; എത്തിയിരിക്കുന്നത് വമ്പൻ റെക്കോർഡിനരികെ
Image: Delhi Capitals/Instagram
  • Share this:
പുതിയ സീസണില്‍ ഹാട്രിക് ജയം ലക്ഷ്യം വെച്ചിറങ്ങിയ മുംബൈ ഇന്ത്യന്‍സിനെതിരെ കഴിഞ്ഞ സീസണിലെ ഫൈനൽ പ്രതികാരം തീർത്തിരിക്കുകയാണ് പന്തും സംഘവും. ചെപ്പോക്കിൽ നടന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ടീമിനെ വമ്പൻ സ്കോർ നേടുന്നതിൽ നിന്നും പ്രതിരോധത്തിലാക്കിയത് അമിത് മിശ്രയുടെ ഗംഭീര ബൗളിങ് പ്രകടനമായിരുന്നു. നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 137 റൺസ് നേടാനേ മുംബൈക്ക് കഴിഞ്ഞുള്ളു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹി ടീം അഞ്ചു പന്ത് ബാക്കി നിൽക്കെ വിജയം കണ്ടു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച ലെഗ്‌ സ്പിന്നര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന താരമാണ് മുന്‍ ഇന്ത്യന്‍ താരം അമിത് മിശ്ര. ഐ പി എൽ ചരിത്രത്തില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ഇന്ത്യന്‍ ബൗളറായ അമിത് മിശ്ര തന്റെ ബൗളിങ്ങ് മികവിന് യാതൊരു കോട്ടവും ഇപ്പോഴും പറ്റിയിട്ടില്ല എന്ന് തെളിയിക്കുന്ന പ്രകടനമാണ് ഇന്നലെ മുംബൈ ഇന്ത്യന്‍സിന് എതിരായ മത്സരത്തില്‍ പുറത്തെടുത്തത്. നാല് വിക്കറ്റ് വീഴ്ത്തിയ അമിത് മിശ്ര മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച്‌ പട്ടവും സ്വന്തമാക്കി.




4​​​ ​​​ഓ​​​വ​​​റി​​​ല്‍​​​ 24​​​ ​​​റ​​​ണ്‍​​​സ് ​​​ന​​​ല്‍​​​കി​​​ ​​​നാ​​​ല് ​​​വി​​​ക്ക​റ്റ് ​സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ ​​​ഡ​ല്‍​ഹി​യു​ടെ​ ​വെ​റ്ററ​​​ന്‍​​​ ​​​സ്പി​​​ന്ന​​​ര്‍​​​ ​​​അ​​​മി​​​ത് ​​​മി​​​ശ്ര​യു​ടെ​​​ ​മാ​സ്മ​ര​ ​സ്‌​പി​ന്‍​ ​രോ​ഹി​തി​ന്റെ​ ​ക​ണ​ക്കു​കൂ​ട്ട​ലു​ക​ള്‍​ ​തെറ്റി​ക്കു​ക​യാ​യി​രു​ന്നു.​ ​രോ​​​ഹി​​​ത് ശർമ,​​​ ക്രു​​​നാ​​​ല്‍ പാണ്ഡ്യ, കിറോൺ പൊ​​​ള്ളാ​​​ഡ്, ​​​ഹാ​​​ര്‍​​​ദ്ദി​​​ക് പാണ്ഡ്യ ​​​​​​​എ​​​ന്നീ​​​ ​​​വ​​​മ്പ​​​ന​​​ടി​​​ക്കാ​​​രെ​​​യാ​​​ണ് ​​​അ​​​മി​​​ത് ​​​മി​​​ശ്ര​​​ ​​​കൂ​​​ടാ​​​രം​​​ ​​​ക​​​യ​​​റ്റി​​​യ​​​ത്.​ ആദ്യ മൂന്ന് മത്സരത്തിലും അവസരം ലഭിക്കാതിരുന്ന അമിത് മിശ്രക്ക് മുംബൈക്കെതിരെയാണ് അവസരം ലഭിക്കുന്നത്.

You may also like:IPL 2021 | 'വീരൂ ഭായ്, ദയവായി എന്റെ പ്രതിഫലം കൂട്ടിത്തരൂ'; അമിത് മിശ്രയുമായുള്ള ഓര്‍മ്മ പങ്കുവെച്ച് സെവാഗ്

ഇന്നലത്തെ മൽസരത്തിലെ പ്രകടനത്തിലൂടെ മറ്റൊരു റെക്കോർഡിനരികെ എത്തിയിരിക്കുകയാണ് മുപ്പത്തിയെട്ടുകാരൻ അമിത് മിശ്ര. ഐ പി എല്ലിലെ വിക്കറ്റ് വേട്ടക്കാരിൽ രണ്ടാം സ്ഥാനത്താണ് മിശ്ര ഇപ്പോൾ. 152 മത്സരത്തില്‍ നിന്ന് 164 വിക്കറ്റാണ് താരത്തിന്റെ പേരിലുള്ളത്. ജനുവരിയിൽ ഫ്രാഞ്ചൈസി ക്രിക്കറ്റിൽ നിന്നും വിരമിച്ച, 170 വിക്കറ്റുകൾ നേടിയ ലസിത് മലിംഗയാണ് ഈ റെക്കോഡില്‍ തലപ്പത്ത്. ഈ സീസണിന്റെ അവസാനത്തോടെ ഈ റെക്കോഡില്‍ മലിംഗയെ കടത്തിവെട്ടാന്‍ മിശ്രക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കാം.

ഐ പി എല്ലില്‍ കൂടുതല്‍ ഹാട്രിക് നേടിയ താരമാണ് അമിത് മിശ്ര. 2008ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനെതിരെയാണ് താരം തന്റെ ആദ്യ ഹാട്രിക് നേടുന്നത്. മൂന്ന് ഹാട്രിക്കുകൾ ആണ് താരം ഐ പി എല്ലിൽ ഇതുവരെ നേടിയിട്ടുള്ളത്.
Published by: Naseeba TC
First published: April 21, 2021, 10:51 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories