India Vs England ODI | ഇന്ത്യയ്ക്ക് മൂന്നു വിക്കറ്റ് നഷ്ടമായി; ശിഖാർ ധവാന് അർദ്ധ സെഞ്ച്വറി
- Published by:Anuraj GR
- news18-malayalam
Last Updated:
ഓപ്പണർമാരായ ശിഖർ ധവാൻ(67), രോഹിത് ശർമ്മ(38), നായകൻ വിരാട് കോഹ്ലി(ഏഴ്) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
പൂനെ: ഇന്ത്യ - ഇംഗ്ലണ്ട് അവസാന ഏകദിനത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുത്തു. ഇയോൻ മോർഗന് പകരം വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ ജോസ് ബട്ലറാണ് ഇംഗ്ലണ്ടിനെ നയിക്കുന്നത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 18 ഓവറിൽ മൂന്നിന് 121 റൺസ് എന്ന നിലയിലാണ്. ഓപ്പണർമാരായ ശിഖർ ധവാൻ(67), രോഹിത് ശർമ്മ(38), നായകൻ വിരാട് കോഹ്ലി(ഏഴ്) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഇംഗ്ലണ്ട് സ്പിന്നർ ആദിൽ റഷീദാണ് ഇരുവരെയും പുറത്താക്കിയത്. കൊഹ്ലിയെ മൊയിൻ അലി ക്ലീൻ ബോൾഡാക്കുകയായിരുന്നു. ഓപ്പണിങ് വിക്കറ്റിൽ രോഹിതും ധവാനും ചേർന്ന് 14.4 ഓവറിൽ 103 റൺസ് കൂട്ടിച്ചേർത്തു. മൂന്നു റൺസോടെ റിഷഭ് പന്തും റൺസ് ഒന്നും എടുക്കാതെ കെ എൽ രാഹുലും ആണ് ക്രീസിലുള്ളത്.
ഇരു ടീമുകളും 1-1 ന് തുടരുന്ന പരമ്പരയിലെ ഇന്നത്തെ അവസാന ഏകദിനം ഇരു ടീമുകൾക്കും ജീവൻ മരണ പോരാട്ടമാണ്. ടെസ്റ്റ്, ടി20 എന്നിവയ്ക്കു പിന്നാലെ ഏകദിനത്തിലും പരമ്പര സ്വന്തമാക്കി ആധിപത്യമുറപ്പിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. എന്നാല്‍ ഇന്ത്യന്‍ മണ്ണിലെ അവസാന പരമ്പരയെങ്കിലും ജയിച്ച് നാണക്കേട് ഒഴിവാക്കാനാണ് ഇംഗ്ലണ്ടിന്റെ ശ്രമം. രണ്ടാം ഏകദിനത്തില്‍ നേടിയ ആധികാരിക വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ജോസ് ബട്‌ലര്‍ക്കു കീഴില്‍ ഇംഗ്ലണ്ട് ഇറങ്ങുക.
Also Read- 'കോഹ്ലിയുടെ മോശം ക്യാപ്റ്റൻസി ഇന്ത്യക്ക് ലോകകപ്പും നഷ്ടപ്പെടുത്തിയേക്കും' -മൈക്കൽ വോൺ
പരിക്കേറ്റ് പുറത്ത് പോയ ശ്രേയസ് അയ്യർക്ക് പകരം റിഷഭ് പന്ത് തന്നെയാണ് ഇത്തവണയും ടീമിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇത്തവണയും സൂര്യകുമാർ യാദവിന് ഏകദിന അരങ്ങേറ്റത്തിന് അവസരം ലഭിച്ചിട്ടില്ല. അവസാന ഏകദിനത്തിൽ മോശം പ്രകടനം കാഴ്ച വെച്ച കുൽദീപ് യാദവ് ടീമിൽ നിന്ന് പുറത്തായി. പകരം യോർക്കർ സ്പെഷ്യലിസ്റ്റായ ടി നടരാജനാണ് ടീമിൽ.
advertisement
വിന്നിങ് കോമ്പിനേഷനിൽ അധികം മാറ്റം വരുത്താൻ ഇംഗ്ലണ്ട് ടീം തയ്യാറായിട്ടില്ല. എന്നാൽ ടോം കറെനെ ഒഴിവാക്കി ഇംഗ്ലണ്ട് മാര്‍ക്ക് വുഡിനെ തിരിച്ചുവിളിച്ചിട്ടുണ്ട്. രണ്ടാം ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ച ലിയാം ലിവിങ്സ്റ്റണും ടീമിലുണ്ട്.
പ്ലെയിങ് ഇലവന്‍
ടീം ഇന്ത്യ-
ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോലി (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, ശര്‍ദ്ദുല്‍ ഠാക്കൂര്‍, ഭുവനേശ്വര്‍ കുമാര്‍, പ്രസിദ്ധ് കൃഷ്ണ, ടി നടരാജന്‍
advertisement
ടീം ഇംഗ്ലണ്ട്-
ജേസണ്‍ റോയ്, ജോണി ബെയര്‍സ്‌റ്റോ, ബെന്‍ സ്‌റ്റോക്‌സ്, ഡേവിഡ് മലാന്‍, ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ലിയാം ലിവിങ്‌സ്റ്റണ്‍, മോയിന്‍ അലി, സാം കറെന്‍, മാര്‍ക്ക് വുഡ്, റീസ് ടോപ്പ്‌ലെ, ആദില്‍ റഷീദ്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 28, 2021 3:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
India Vs England ODI | ഇന്ത്യയ്ക്ക് മൂന്നു വിക്കറ്റ് നഷ്ടമായി; ശിഖാർ ധവാന് അർദ്ധ സെഞ്ച്വറി