IPL 2021 | ഡൽഹി ക്യാപിറ്റൽസ് ഇന്ന് രാജസ്ഥാൻ റോയൽസിനെ നേരിടും
- Published by:user_57
- news18-malayalam
Last Updated:
ഇന്ന് വൈകിട്ട് 7.30ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം
കഴിഞ്ഞ വർഷത്തെ ഐപിഎല്ലിലെ രണ്ടാം സ്ഥാനക്കാരനായ ഡൽഹി ക്യാപിറ്റൽസ് ടീം ഈ വർഷം ഗംഭീര തുടക്കത്തോടെയാണ് കടന്ന് വന്നിരിക്കുന്നത്. 189 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ റിഷഭ് പന്ത് നായകനായ ഡൽഹി ടീം ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ ഏഴ് വിക്കറ്റിന്റെ ഉജ്ജ്വല ജയമാണ് ആദ്യ മത്സരത്തിൽ സ്വന്തമാക്കിയത്. മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിനെതിരെയാണ് ഡൽഹിയുടെ രണ്ടാം മത്സരം. ഇന്ന് വൈകിട്ട് 7.30ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം.
ആദ്യ മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ സഞ്ജുവിന്റെ ഒറ്റയാൾ പോരാട്ടം ജയത്തിന് നാല് റൺസ് അകലെ അവസാനിക്കുകയായിരുന്നു. നായകനായുള്ള അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ചുറി നേടിയ സഞ്ജു സാംസണ്‍ അവസാന പന്തില്‍ പുറത്തായതോടെയാണ് രാജസ്ഥാന്‍ തോല്‍വി വഴങ്ങിയത്. പഞ്ചാബ് ഉയര്‍ത്തിയ 222 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സെടുക്കാൻ കഴിഞ്ഞിരുന്നു.
മത്സരം രാജസ്ഥാന്‍ തോറ്റെങ്കിലും സഞ്ജുവിന്റെ പ്രകടനം ചരിത്രത്തിന്റെ ഭാഗമായി. ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന മികച്ച റെക്കോര്‍ഡുമായാണ് സഞ്ജു മുന്നില്‍നിന്ന് പടനയിച്ചത്. മത്സരത്തിൽ പഞ്ചാബ് താരം ക്രിസ് ഗെയിലിനെ മനോഹരമായ ക്യാച്ചിലൂടെ പുറത്താക്കുന്നതിനിടയിൽ പരിക്കേറ്റ ബെൻ സ്റ്റോക്സിന് ഐ.പി.എൽ. പൂർണമായും നഷ്ടമായേക്കും എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ. ഇത് ടീമിന് വൻ തിരിച്ചടിയായേക്കും.
advertisement
പാകിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയ്ക്ക് ശേഷം തിരിച്ചെത്തിയ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സൗത്ത് ആഫ്രിക്കന്‍ താരം നോര്‍ജെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ക്വാറന്റൈനില്‍ കഴിയുന്നതിനിടയില്‍ നടത്തിയ കോവിഡ് പരിശോധനയിലാണ് സൗത്ത് ആഫ്രിക്കന്‍ പേസറുടെ ഫലം പോസിറ്റീവായത്. ഇതോടെ 10 ദിവസം കൂടി നോര്‍ജെ ഐസൊലേഷനിലിരിക്കണം. രണ്ട് കോവിഡ് ഫലങ്ങള്‍ നെഗറ്റീവാകുകയും വേണം.
നോര്‍ജെയ്ക്ക് കോവിഡ് പോസിറ്റീവായതോടെ റബാഡയേക്ക് ടീമിനൊപ്പം ചേരാനും തടസമാവുന്നു. സൗത്ത് ആഫ്രിക്കയില്‍ നിന്ന് ഒരുമിച്ചാണ് ഇരുവരും ഇന്ത്യയിലേക്ക് വന്നത്. രണ്ട് പേസര്‍മാരേയും ഇലവനില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കാതെ വരുന്നത് ഡല്‍ഹി ക്യാപിറ്റല്‍സിന് തിരിച്ചടിയാണ്.
advertisement
കണക്കുകൾ സൂചിപ്പിക്കുന്നത് ഇരു ടീമുകളും തുല്യ ശക്തികളാണെന്നാണ്. 22 തവണ നേർക്കുനേർ വന്നപ്പോൾ 11 തവണ വീതം ഇരു ടീമുകളും ജയിച്ചിട്ടുണ്ട്.
English summary: After registering a seven wicket win over Chennai super Kings, Delhi Capitals aims to build on the winning momentum when they take on Rajasthan Royals on Thursday
Location :
First Published :
April 15, 2021 12:10 PM IST