നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • ipl
  • »
  • IPL 2020| 'ക്രിക്കറ്റിലെ കങ്കണ റണൗത്ത്'; ധോണിയെ വിമർശിച്ച ഗംഭീറിനെതിരെ ആരാധകർ

  IPL 2020| 'ക്രിക്കറ്റിലെ കങ്കണ റണൗത്ത്'; ധോണിയെ വിമർശിച്ച ഗംഭീറിനെതിരെ ആരാധകർ

  അവസരം കിട്ടുമ്പോഴെല്ലാം ധോണിക്കെതിരെ തിരിയാനാണ് ഗംഭീർ ശ്രമിക്കുന്നതെന്ന് ആരാധകർ

  Gautam Gambhir

  Gautam Gambhir

  • Share this:
   ഐപിഎല്ലിലെ കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനോട് ചെന്നൈ സൂപ്പർകിങ്സ് തോറ്റതിന് പിന്നാലെ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഓപ്പൺ ഗൗതം ഗംഭീർ രംഗത്തെത്തിയിരുന്നു.

   രാജസ്ഥാൻ ഉയർത്തിയ 217 എന്ന കൂറ്റൻ സ്കോർ പിന്തുടരാൻ ധോണി ഏഴാമനായിട്ടാണ് ഇറങ്ങിയത്. ഇതിനെയാണ് ഗംഭീർ വിമർശിച്ചത്. മുന്നിൽ നിന്ന് നയിക്കേണ്ട നായകൻ ഏഴാമനായി ഇറങ്ങിയെന്നായിരുന്നു ഗംഭീറിന്റെ വിമർശനം.

   അവസാന ഓവറിൽ ധോണി അടിച്ച മൂന്ന് സിക്സറുകൾ പ്രയോജനമില്ലാതെ പോയെന്നും സത്യസന്ധമായി പറഞ്ഞാൽ, വ്യക്തിപരമായ റൺസായിട്ട് മാത്രമേ ആ സിക്സറുകളെ കാണാൻ കഴിയൂ എന്നും അൽപ്പം കടുപ്പിച്ച് ഗംഭീർ വിമർശിച്ചു. ഏഴാം നമ്പരിൽ ഇറങ്ങിയത് യുക്തിരഹിതമായ തീരുമാനമാണ്. 217 റൺസ് എന്ന ലക്ഷ്യം പിന്തുടരുമ്പോഴാണോ ഇങ്ങനെ ചെയ്യുന്നത്. ഇതല്ല മുന്നിൽ നിന്ന് നയിക്കൽ എന്നും ഗംഭീർ പറഞ്ഞു.


   എന്നാൽ ഗംഭീറിന്റെ വിമർശനം ധോണി ആരാധകർക്ക് അത്ര പിടിച്ചില്ല. ട്വിറ്ററിൽ രൂക്ഷമായ വിമർശനമാണ് ഗംഭീറിനെതിരെ നടക്കുന്നത്. അവസരം കിട്ടുമ്പോഴെല്ലാം ധോണിക്കെതിരെ തിരിയാനാണ് ഗംഭീർ ശ്രമിക്കുന്നതെന്ന് ആരാധകര‍് പറയുന്നു.


   ക്രിക്കറ്റിലെ കങ്കണ റണൗത്ത് എന്നാണ് ഒരു ആരാധകൻ ഗംഭീറിനെ കുറിച്ച് പറഞ്ഞത്. ഒരു ലീഡർക്ക് എങ്ങനെ ലീഡ് ചെയ്യണമെന്ന് പഠിപ്പിച്ചു കൊടുക്കേണ്ടതില്ലെന്ന് മറ്റൊരു ട്വീറ്റിൽ പറയുന്നു. വ്യക്തിപരമായ വിരോധത്തിന്റെ പേരിലാണ് ധോണിക്കെതിരെ ഗംഭീർ നിരന്തരം വിമർശനം ഉന്നയിക്കുന്നതെന്നാണ് ആരാധകർ പറയുന്നത്.


   ധോണിയുടെ സ്ഥാനത്ത് മറ്റാരെങ്കിലുമായിരുന്നെങ്കിൽ വലിയ ബഹളം ഉണ്ടാകുമായിരുന്നുവെന്നും ധോണി ആയതുകൊണ്ടാണ് ആർക്കും കുഴപ്പമില്ലാത്തതെന്നും പറഞ്ഞ ഗംഭീർ ജൂനിയർ താരങ്ങളെ തനിക്ക് മുമ്പ് അയച്ചതിലൂടെ അവരെല്ലാം തന്നേക്കാൾ മികച്ചവരാണെന്ന് ധോണി തുറന്നു സമ്മതിക്കുകയാണെന്നും പറഞ്ഞിരുന്നു.


   എന്നാൽ പരീക്ഷണങ്ങൾ ചിലപ്പോൾ പാളും അത് തിരുത്താവുന്നതേ ഉള്ളൂ എന്നായിരുന്നു മത്സര ശേഷം ധോണിയുടെ പ്രതികരണം.

   രാജസ്ഥാനോട് 16 റൺസിനാണ് ധോണിയുടെ ചെന്നൈ പരാജയപ്പെട്ടത്. രാജസ്ഥാൻ ഉയർത്തിയ 216 റൺസ് പിന്തുടർന്ന ചെന്നൈക്ക് 20 ഓവറിൽ 200 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. ചെന്നൈയ്ക്ക് വേണ്ടി 17 പന്തിൽ ധോണി 29 റൺസ് എടുത്തു പുറത്താകാതെ നിന്നു. ഡൂപ്ലിസി 37 പന്തിൽ 72 റൺസ് നേടി.
   Published by:Naseeba TC
   First published:
   )}