'യോർക്കർ എറിയാൻ നിൽക്കരുത്'; ആദ്യ മത്സരത്തിലെ ധോണിയുടെ ഉപദേശത്തെ കുറിച്ച് ജസ്പ്രീത് ബുംറ
- Published by:Naseeba TC
- news18-malayalam
Last Updated:
ഉപദേശം സ്വീകരിക്കാതെ യോർക്കർ എറിഞ്ഞ ബുംറയോട് ധോണിയുടെ മറുപടി
ഡെത്ത് ഓവറുകളിലെ മികച്ച യോർക്കറുകളാണ് ജസ്പ്രീത് ബുംറയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. എന്നാൽ ബുംറയോട് യോർക്കർ എറിയരുതെന്ന് ക്യാപ്റ്റൻ ധോണി ഉപദേശിച്ച മത്സരമുണ്ടായിരുന്നു. അതിനെ കുറിച്ച് പറയുകയാണ് മുംബൈ ഇന്ത്യൻസ് താരം.
2016 ൽ ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിലൂടെയായിരുന്നു ബുംറയുടെ ഏകദിന അരങ്ങേറ്റം. ഡെത്ത് ഓവറിൽ ബോൾ ചെയ്യാൻ അവസരം ലഭിച്ചപ്പോൾ, യോർക്കർ എറിയട്ടേ എന്ന് സമ്മതം ചോദിച്ചപ്പോഴായിരുന്നു ക്യാപ്റ്റൻ ധോണിയുടെ ഉപദേശം.
advertisement
യോർക്കർ എറിയരുത് എന്നായിരുന്നു ധോണിയുടെ ഉപദേശം. എന്നാൽ ഉപദേശം ബുംറ സ്വീകരിച്ചില്ല. യോർക്കർ തന്നെ എറിഞ്ഞു. 49ാം ഓവറിൽ മൂന്ന് റൺസ് മാത്രം വഴങ്ങി ധോണിക്ക് മുന്നിൽ തന്റെ കഴിവും തെളിയിച്ചു.
You may also like:ക്രിക്കറ്റിൽ ഒരു കൈ നോക്കാൻ സ്വീഡനും; കളി പഠിപ്പിക്കാൻ എത്തുന്നത് സാക്ഷാൽ ജോണ്ടി റോഡ്സ്
ഡെത്ത് ഓവറിൽ മറ്റെന്താണ് ചെയ്യാൻ കഴിയുക എന്ന് അറിയില്ലെന്ന് പറഞ്ഞായിരുന്നു ബുംറയുടെ യോർക്കർ.
advertisement
മത്സരത്തിന് മുമ്പ് തന്റെ ബൗളിങ് ധോണി കണ്ടിരുന്നില്ല. ഇതായിരിക്കാം ഉപദേശത്തിന് കാരണമെന്നാണ് ബുംറ പറയുന്നത്. മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടെങ്കിലും അതിന് ശേഷം ധോണിയിൽ നിന്നും ലഭിച്ച അഭിനന്ദനം വലിയ ആത്മവിശ്വാസമുണ്ടാക്കിയെന്നും ബുംറ പറയുന്നു.
advertisement
ബുംറയുടെ ബൗളിങ് കണ്ട ധോണിയുടെ വാക്കുകൾ, "ഇതിനെ കുറിച്ച് എനിക്കറിയില്ലായിരുന്നു. നീ അൽപ്പം നേരത്തേ വരേണ്ടതായിരുന്നു. എങ്കിൽ ഈ സീരീസ് തന്നെ നമുക്ക് വിജയിക്കാമായിരുന്നു."
You may also like:റെയ്നയുടെ അഭാവം കനത്ത നഷ്ടം തന്നെ; എങ്കിലും ചെന്നൈ സൂപ്പർ കിങ്സ് ശക്തരാണ്: ഷെയ്ൻ വാട്സൺ
ബുംറ നേരത്തേ കളിച്ചിരുന്നെങ്കിൽ സീരീസ് വിജയിക്കാൻ കഴിഞ്ഞേനെ എന്നായിരുന്നു ധോണിയുടെ വാക്കുകൾ. ആദ്യ മത്സരത്തിൽ തന്നെ ക്യാപ്റ്റനിൽ നിന്നും ലഭിച്ച പ്രോത്സാഹനം വലിയ ആത്മവിശ്വാസമാണ് ഉണ്ടാക്കിയതെന്നും ബുംറ.
advertisement
2016 ൽ സിഡ്നിയിൽ നടന്ന അഞ്ചാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 330 റൺസാണ് നേടിയത്. ഡേവിഡ് വാർണർ 122 റൺസ് സ്വന്തമാക്കി. എന്നാൽ ഇന്ത്യക്ക് വേണ്ടി രോഹിത് ശർമ(99), ശിഖർ ധവാൻ(78), മനീഷ് പാണ്ഡേ(102*) റൺസ് നേടി ഇന്ത്യയെ വിജയത്തിലെത്തിച്ചു. എങ്കിലും 4-1 ന് ഇന്ത്യക്ക് പരമ്പര നഷ്ടമായി.
Location :
First Published :
September 10, 2020 4:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
'യോർക്കർ എറിയാൻ നിൽക്കരുത്'; ആദ്യ മത്സരത്തിലെ ധോണിയുടെ ഉപദേശത്തെ കുറിച്ച് ജസ്പ്രീത് ബുംറ