News18 MalayalamNews18 Malayalam
|
news18-malayalam
Updated: November 1, 2020, 6:09 PM IST
csk vs kxip
അബുദാബി: ഐപിഎൽ 13ാം സീസണിലെ 53ാം മത്സരത്തില്‍
ചെന്നൈ സൂപ്പർ കിംഗ്സിന് കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ 154 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 153 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.
ഓപ്പണര്‍മാരായ
മായങ്ക് അഗര്‍വാളും ക്യാപ്റ്റന്‍ കെ.എല്‍ രാഹുലും ചേർന്ന് മികച്ച തുടക്കം നൽകിയെങ്കിലും പിന്നീട് സ്കോർ കണ്ടെത്തുന്നതിൽ പഞ്ചാബ് ബാറ്റ്സ്മാൻമാർ പരാജയപ്പെടുകയായിരുന്നു.
പവർപ്ലേയിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 53 റണ്‍സ് എന്ന നിലയിലായിരുന്നു പഞ്ചാബ്. സ്‌കോര്‍ 48-ല്‍ നില്‍ക്കെയാണ് 15 പന്തില്‍ അഞ്ചു ഫോറുകളടക്കം 26 റണ്‍സെടുത്ത മായങ്കിനെ നഷ്ടമായത്. പവർപ്ലേ കഴിഞ്ഞതോടെ പഞ്ചാബിന് തുടരെ തുടരെ വിക്കറ്റ് നഷ്ടമായി. 27 പന്തില്‍ 29 റണ്‍സുമായി രാഹുല്‍ പുറത്തായി. പിന്നാലെ ക്രിസ് ഗെയ്ല്‍ (12), നിക്കോളാസ് പൂരന്‍ (2) എന്നിവരെയും നഷ്ടമായി.
തുടര്‍ന്നെത്തിയ ദീപക് ഹൂഡയുടെ പ്രകടനമാണ് പഞ്ചാബ് സ്കോർ ഉയർത്തിയത്. 30 പന്തില്‍ നിന്ന് നാലു സിക്‌സും മൂന്നു ഫോറുമടക്കം 62 റണ്‍സെടുത്ത ഹൂഡയാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. മന്‍ദീപ് സിങ് (14), ജെയിംസ് നീഷാം (2) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ.
ചെന്നൈക്കായി ലുങ്കി എന്‍ഗിഡി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഷാർദുൽ താക്കൂർ, ഇമ്രാൻ താഹിർ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. 13 മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി പോയിന്റ് പട്ടികയിൽ ഏറ്റവും ഒടുവിലാണ് ചെന്നൈയുടെ സ്ഥാനം. മൂന്നു തവണ ചാമ്പ്യൻമാരായ ചെന്നൈ ഈ സീസണിൽ നിന്ന് പുറത്താകുന്ന ആദ്യ ടീമാണ്.
പഞ്ചാബിന് ഇന്നത്തെ മത്സരം നിർണായകമാണ്. ഇന്നത്തെ മത്സരത്തിൽ ചെന്നൈയ്ക്കെതിരെ മികച്ച സ്കോർ നേടി വിജയിക്കാനായാൽ പഞ്ചാബിന് പ്ലേഓഫ് സാധ്യതകൾ നിലനിർത്താനാകും.
Published by:
Gowthamy GG
First published:
November 1, 2020, 6:09 PM IST