വീണ്ടും 'മായാജാലം'; രണ്ടാം ടെസ്റ്റിലും മായങ്ക് അഗർവാളിന് സെഞ്ചുറി

Last Updated:

സേവാഗിനു ശേഷം ദക്ഷിണാഫ്രിക്കക്കെതിരെ തുടർച്ചയായി രണ്ട് മത്സരങ്ങളിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ ഓപ്പണർ

പൂനെ: വിശാഖപട്ടണത്തെ പ്രകടനം പൂനെയിലും ആവർത്തിച്ച് ഇന്ത്യൻ താരം മായങ്ക് അഗർവാൾ. വിശാഖപട്ടണം ക്രിക്കറ്റ് ടെസ്റ്റിൽ ഇരട്ടസെഞ്ചുറി നേടിയ മായങ്ക് പൂനെയിൽ മറ്റൊരു സെഞ്ചുറി കൂടി സ്വന്തം പേരിനൊപ്പം കുറിച്ചു. 183 പന്തിൽ 16 ഫോറും രണ്ടു സിക്സും ഉൾപ്പെടെയാണ് അഗർവാൾ ടെസ്റ്റിലെ രണ്ടാം സെഞ്ചുറി കുറിച്ചത്. സെഞ്ചുറി നേട്ടത്തിന് പിന്നാലെ 108 റൺസുമായി മായങ്ക് അഗർവാൾ പുറത്തായി. 68 ഓവർ പൂർത്തിയാകുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 209 റൺസ് എന്ന നിലയിലാണ് ഇന്ത്യ. 19 റൺസുമായി വിരാട് കോഹ്ലിയും അക്കൗണ്ട് തുറക്കാത്ത അജങ്ക്യ രഹാനെയുമാണ് ക്രീസിൽ. ദക്ഷിണാഫ്രിക്കയ്ക്കായി മൂന്നുവിക്കറ്റും നേടിയത് കഗീസോ റബാഡയാണ്. ആദ്യ ടെസ്റ്റ് ജയിച്ച ഇന്ത്യ പരമ്പരയിൽ 1–0ന് മുന്നിലാണ്.
ടോസ് നേടിയ ഇന്ത്യൻ നായകൻ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഒന്നാം ടെസ്റ്റിൽ രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടി റെക്കോർഡിട്ട ഓപ്പണർ രോഹിത് ശർമയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. 35 പന്തിൽ ഒരു ഫോർ സഹിതം 14 റൺസെടുത്ത രോഹിത്തിനെ കഗീസോ റബാദ വിക്കറ്റ് കീപ്പർ ഡികോക്കിന്റെ കൈകളിലെത്തിച്ചു. ടെസ്റ്റ് ഫോർമാറ്റിൽ ഓപ്പണറെന്ന നിലയിലുള്ള അരങ്ങേറ്റത്തിൽ രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന റെക്കോർഡ് രോഹിത് കഴിഞ്ഞ മത്സരത്തിൽ‌ സ്വന്തമാക്കിയിരുന്നു.
advertisement
195 പന്തുകൾ നേരിട്ട മായങ്ക് അഗർവാൾ 16 ഫോറുകളും രണ്ട് സിക്സും സഹിതമാണ് 108 റൺസെടുത്തത്. രണ്ടാം വിക്കറ്റിൽ അഗർവാൾ–പൂജാര സഖ്യം 138 റൺസ് കൂട്ടിച്ചേർത്തു. ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറിയതിനുശേഷം ഇതുവരെ കളിച്ച ആറ് ഒന്നാം ഇന്നിങ്സുകളിൽ അഞ്ചാം തവണയാണ് അഗർവാൾ 50 കടക്കുന്നത്. വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലെ ഒന്നാം ടെസ്റ്റിൽ അഞ്ചു റൺസിന് പുറത്തായതു മാത്രമാണ് ഒന്നാം ഇന്നിങ്സിലെ ഏക മോശം പ്രകടനം. ഇതുവരെ കളിച്ച ആറ് ഒന്നാം ഇന്നിങ്സുകളിൽ മായങ്കിന്റെ പ്രകടനം ഇങ്ങനെ: 76, 77, 5, 55, 215, 108.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
വീണ്ടും 'മായാജാലം'; രണ്ടാം ടെസ്റ്റിലും മായങ്ക് അഗർവാളിന് സെഞ്ചുറി
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement