IPL 2020 CSK vs SRH| ടോസ് നേടി സൺറൈസേഴ്സ് ഹൈദരാബാദ്; ചെന്നൈക്കെതിരെ ബാറ്റിംഗ് തെരഞ്ഞെടുത്തു
- Published by:Gowthamy GG
- news18-malayalam
Last Updated:
ചെന്നൈ ടീമില്‍ മുരളി വിജയ്, റുതുരാജ് ഗെയ്ക്‌വാദ്, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവര്‍ക്കു പകരം അമ്പാട്ടി റായുഡു, ഡ്വെയ്ന്‍ ബ്രാവോ, ഷാര്‍തുല്‍ താക്കൂര്‍ എന്നിവർ ഇന്നിറങ്ങും.
ദുബായ്: ഐപിഎൽ 13ാം സീസണിലെ 14ാം മത്സരത്തിൽ ടോസ് നേടിയ സൺറൈസേഴ്സ് നായകൻ ഡേവിഡ് വാർണർ ബാറ്റിംഗ് തെരഞ്ഞെടുത്തു. ദുബായ് ഇന്റർ നാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം. ഇതുവരെ മൂന്നു മത്സരങ്ങളിൽ ഒന്നു മാത്രം വിജയിച്ച ഇരു ടീമിനും വിജയം അനിവാര്യമാണ്. പോയിന്റ് പട്ടികയിൽ വാലറ്റക്കാരാണ് ഇരുടീമുകളും.
ഇതുവരെ 12 തവണ ഇരു ടീമുകളും ഏറ്റുമുട്ടിയതിൽ 9 തവണയും വിജയം ചെന്നൈയ്ക്കായിരുന്നു. മൂന്ന് തവണ മാത്രമാണ് ഹൈദരാബാദ് വിജയിച്ചിട്ടുള്ളത്. കഴിഞ്ഞ മത്സരത്തിൽ ഡൽഹിയെ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് ഹൈദരാബാദ് ഇന്നിറങ്ങുന്നത്.
അമ്പാട്ടി റായിഡു മടങ്ങിയെത്തിയതാണ് ചെന്നൈ ടീമിന്റെ പ്രതീക്ഷ. ചെന്നൈ ടീമില്‍ മുരളി വിജയ്, റുതുരാജ് ഗെയ്ക്‌വാദ്, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവര്‍ക്കു പകരം അമ്പാട്ടി റായുഡു, ഡ്വെയ്ന്‍ ബ്രാവോ, ഷാര്‍തുല്‍ താക്കൂര്‍ എന്നിവർ ഇന്നിറങ്ങും. ആറു ദിവസത്തിനു ശേഷമാണ് ചെന്നൈ ഇന്ന് കളത്തിലിറങ്ങുന്നത്. കെയ്ന്‍ വില്യംസണ്‍ ടീമില്‍ തിരിച്ചെത്തിയതാണ് ഹൈദരാബാദിന്റെ പ്രതീക്ഷ.
advertisement
ചെന്നൈ സൂപ്പർ കിംഗ്സ്: ഷെയ്ൻ വാട്സൻ, അമ്പാട്ടി റായിഡു, ഫാഫ് ഡുപ്ലസിസ്, കേദാർ ജാദവ്, എംഎസ് ധോണി(W/C), ഡ്വയ്ൻ ബ്രാവോ, രവീന്ദ്രജഡേജ, സാം കുറൻ, ഷാർദൂൽ താക്കൂർ, പീയുഷ് ചൗള, ദീപക് ചാഹർ
സൺറൈസേഴ്സ് ഹൈദരാബാദ്: ഡേവിഡ് വാർണർ(c),ജോണി ബെയർസ്റ്റോ(w), മനീഷ് പാണ്ഡെ, കെയ്ൻ വില്യംസൺ, അബ്ദുൾ സമദ്, അഭിഷേക് ശർമ, പ്രിയംഗാര്‍ഗ്, റാഷിദ് ഖാൻ, ഭുവനേശ്വർ കുമാർ, കെ. ഖലീൽ അഹമ്മദ്, ടി നടരാജൻ
Location :
First Published :
October 02, 2020 7:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2020 CSK vs SRH| ടോസ് നേടി സൺറൈസേഴ്സ് ഹൈദരാബാദ്; ചെന്നൈക്കെതിരെ ബാറ്റിംഗ് തെരഞ്ഞെടുത്തു