advertisement

IPL 2021, MI vs SRH | ടോസ് നേടി മുംബൈ ഇന്ത്യൻസ്; ബാറ്റിംഗ് തെരഞ്ഞെടുത്തു: ഇരുനിരയിലും മാറ്റങ്ങൾ

Last Updated:

സീസണിലെ ആദ്യം ജയം തേടി ഹൈദരാബാദ് ഇറങ്ങുമ്പോൾ രണ്ടാം മത്സരം ജയിച്ച് വിജയവഴിയിൽ തിരിച്ചെത്തിയ മുംബൈ അത് തുടരാൻ തന്നെയാവും ലക്ഷ്യമിടുന്നത്.

സൺറൈസേഴ്‌സ് ഹൈദരബാദിനെതിരായ മത്സരത്തിൽ ടോസ് നേടിയ മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ ബാറ്റിങ് തിരഞ്ഞെടുത്തു. ഒരു മാറ്റവുമായാണ് മുംബൈ ടീം ഇറങ്ങുന്നത് മാർകോ ജാൻസന് പകരം ആദം മിൽനെ ടീമിലിടം നേടി. ഹൈദരാബാദ് നാല് മാറ്റങ്ങളുമായാണ് കളിക്ക് ഇറങ്ങുന്നത്. ഷഹബാസ് നദീം, വൃദ്ധിമാൻ സാഹ, ജേസൺ ഹോൾഡർ, നടരാജൻ എന്നിവർക്ക് പകരം ഖലീൽ അഹമ്മദ്, മുജീബുർ റഹ്മാൻ, അഭിഷേക് ശർമ, വിരാട് ശർമ എന്നിവർ ടീമിൽ ഇടം നേടി. അതേസമയം, ഹൈദരബാദിനായി ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ ഇന്നും കളിക്കില്ല.
സീസണിലെ ആദ്യം ജയം തേടി ഹൈദരാബാദ് ഇറങ്ങുമ്പോൾ രണ്ടാം മത്സരം ജയിച്ച് വിജയവഴിയിൽ തിരിച്ചെത്തിയ മുംബൈ അത് തുടരാൻ തന്നെയാവും ലക്ഷ്യമിടുന്നത്. എല്ലാ ടീമുകളും രണ്ടു വീതം മത്സരം കളിച്ച് കഴിഞ്ഞപ്പോൾ ഒരു ജയം പോലും നേടാൻ കഴിയാത്ത ടീം ഡേവിഡ് വാർണർ നയിക്കുന്ന സൺറൈസേഴ്‌സ് ഹൈദരബാദാണ്.
ഇരു ടീമും നേര്‍ക്കുനേര്‍ വരുമ്പോൾ കണക്കുകളിൽ ഇരു ടീമിനും തുല്യ ശക്തിയാണ്. 16 മത്സരങ്ങളില്‍ നേര്‍ക്കുനേര്‍ പോരാടിയപ്പോൾ എട്ട് മത്സരങ്ങളിൽ വീതം ഇരു ടീമും ജയിച്ചു നിൽക്കുന്നു. മുംബൈക്ക് അഞ്ച് തവണ ചാമ്പ്യന്മാരായ വമ്പ് പറയാനുണ്ടെങ്കിലും ഹൈദരാബാദിനെ നിസ്സാരരായി കാണാൻ കഴിയില്ല. മത്സര കണക്കുകൾ നോക്കുമ്പോൾ ഹൈദരാബാദിനെതിരെ മുംബൈയുടെ ഉയര്‍ന്ന സ്‌കോര്‍ 208 റണ്‍സാണ്. 178 റണ്‍സാണ് ഹൈദരാബാദിന്റെ ഉയര്‍ന്ന സ്‌കോര്‍. 87 റണ്‍സിന് പുറത്തായതാണ് മുംബൈയുടെ ചെറിയ സ്‌കോര്‍. ഹൈദരാബാദിന്റെത് 96 റൺസും.
advertisement
മികച്ച ബൗളിങ് നിരയുണ്ടായിട്ടുപോലും വിജയിക്കാനാകാത്തത് ഹൈദരബാദിന് തലവേദന തന്നെയാണ്. ബാറ്റ്സ്മാൻമാർ ഫോമിലേക്കുയരാത്തതാണ് ടീം നേരിടുന്ന പ്രധാന പ്രശ്നം. ക്യാപ്റ്റൻ ഡേവിഡ് വാർണർ കഴിഞ്ഞ കളിയിൽ ഫോമിലേക്ക് തിരിച്ചു വന്നെങ്കിലും മധ്യനിരയിൽ ബാറ്റ്സ്മാൻമാർക്ക് താളം കണ്ടെത്താൻ കഴിയാത്തത് അവരുടെ തോൽവിക്ക് കാരണമാവുന്നു. ജയിച്ചു എന്ന് ഉറപ്പിച്ച മത്സരമാണ് കഴിഞ്ഞ വട്ടം ഹൈദരാബാദ് തോറ്റത്. മികച്ച തുടക്കം കിട്ടിയിട്ടും മധ്യനിരയിലെ ബാറ്റ്സ്മാൻമാരുടെ മെല്ലെപ്പോക്കും സ്ഥിരതയില്ലായ്മയുമാണ് കഴിഞ്ഞ മത്സരത്തിൽ അവർക്ക് തിരിച്ചടിയായത്.
മറുവശത്ത് ആദ്യ മത്സരത്തിലെ മോശം ബൗളിങ്ങിൻ്റെ കേട് തീർക്കും വിധത്തിൽ ആയിരുന്നു രണ്ടാം മത്സരത്തിൽ മുംബൈ ബൗളർമാരുടെ പ്രകടനം. രാഹുൽ ചാഹറും ജസ്പ്രീത് ബുംറയും മികച്ച ഫോമിലാണ്. ലോകോത്തര ബാറ്റിങ് നിരയുണ്ടായിട്ടും സൂര്യകുമാർ യാദവ് മാത്രമാണ് പേരിനോത്ത പ്രകടനം ഇതുവരെ കാഴ്ചവച്ചിട്ടുള്ളത്. വെടിക്കെട്ട് താരങ്ങളായ ഹാർദിക് പാണ്ഡ്യയും കീറൺ പൊള്ളാർഡും ഫോമിലേക്കെത്താത്തത് മുംബൈയ്ക്ക് തലവേദന പകരുന്നു.
advertisement
Summary : Mumbai Indians won the toss and decided to bat first against Sunrisers Hyderabad.
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021, MI vs SRH | ടോസ് നേടി മുംബൈ ഇന്ത്യൻസ്; ബാറ്റിംഗ് തെരഞ്ഞെടുത്തു: ഇരുനിരയിലും മാറ്റങ്ങൾ
Next Article
advertisement
സിപിഎം നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളായ 9 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ ഹൈക്കോടതി വെറുതെവിട്ടു
സിപിഎം നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളായ 9 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ ഹൈക്കോടതി വെറുതെവിട്ടു
  • 2008ൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ദിലീപിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 9 പ്രതികൾ വെറുതെവിട്ടു

  • തലശ്ശേരി സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച വിധി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി

  • പ്രതികൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരും എസ്‌ഡിപിഐ ജില്ലാ പ്രസിഡന്റായിരുന്ന മുഹമ്മദ് ബഷീറും ഉൾപ്പെടുന്നു

View All
advertisement