IPL 2022 | ഗുജറാത്തിനെതിരെ ടോസ്, ബാറ്റിംഗ്; 'ജൂനിയർ മലിംഗ' അടക്കം വമ്പൻ മാറ്റങ്ങൾ വരുത്തി ചെന്നൈ
- Published by:Naveen
- news18-malayalam
Last Updated:
കഴിഞ്ഞ ദിവസം വിരമിക്കൽ പ്രഖ്യാപനം നടത്തി മണിക്കൂറുകൾക്കകം പിൻവലിച്ച് നാടകീയ രംഗങ്ങൾക്ക് വേദിയൊരുക്കിയ അമ്പാട്ടി റായുഡു ഇന്നത്തെ മത്സരം കളിക്കുന്നില്ല
ഐപിഎല്ലിൽ (IPL 2022) ഗുജറാത്ത് ടൈറ്റൻസിനെതിരെ (Gujarat Titans) ടോസ് നേടി ചെന്നൈ സൂപ്പർ കിങ്‌സ് (Chennai Super Kings). മത്സരത്തിൽ ടോസ് നേടിയ ചെന്നൈ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി ബാറ്റിംഗ് തിരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിച്ച ടീമിൽ നിന്നും വമ്പൻ മാറ്റങ്ങൾ വരുത്തിയാണ് ചെന്നൈ കളിക്കാൻ ഇറങ്ങുന്നത്. നാല് മാറ്റങ്ങളാണ് ചെന്നൈ വരുത്തിയിരിക്കുന്നത്. റോബിൻ ഉത്തപ്പ, അമ്പാട്ടി റായുഡു, മഹീഷ് തീക്ഷണ, ഡ്വെയ്ൻ ബ്രാവോ എന്നിവരെ പുറത്തിരുത്തി പകരം നാരായൺ ജഗദീശൻ, മിച്ചൽ സാന്റ്നർ, പ്രശാന്ത് സോളങ്കി, ജൂനിയർ മലിംഗ എന്നറിയപ്പെടുന്ന മതീശ പതിരാന എന്നിവരാണ് ഇവർക്ക് പകരം ടീമിലിടം നേടിയത്. കഴിഞ്ഞ ദിവസം വിരമിക്കൽ പ്രഖ്യാപനം നടത്തി മണിക്കൂറുകൾക്കകം പിൻവലിച്ച് നാടകീയ രംഗങ്ങൾക്ക് വേദിയൊരുക്കിയ അമ്പാട്ടി റായുഡുവിന്റെ അസാന്നിധ്യം ചർച്ചയാകുന്നുണ്ട്. അതേസമയം, പ്ലേഓഫ് ഉറപ്പിച്ചു കഴിഞ്ഞ ഗുജറാത്ത് മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇറങ്ങുന്നത്.
12 മത്സരങ്ങളിൽ നിന്നും നേടിയ ഒമ്പത് ജയങ്ങളോടെ 18 പോയിന്റ് സ്വന്തമാക്കിയ ഗുജറാത്ത് ഇന്നത്തെ മത്സരവും ജയിച്ച് ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഒന്ന് ഉറപ്പിക്കാനാകും ലക്ഷ്യമിടുന്നത്. അതേസമയം, പ്ലേഓഫിൽ നിന്നും പുറത്തായ ചെന്നൈ ബാക്കിയുള്ള മത്സരങ്ങളിൽ നിന്നും പരമാവധി പോയിന്റ് നേടാനാകും ലക്ഷ്യമിടുന്നത്.
സീസണിൽ ആദ്യം ഇരുടീമുകളും നേർക്കുനേർ എത്തിയ മത്സരത്തിൽ ജയം ഗുജറാത്തിന് ഒപ്പമായിരുന്നു. ചെന്നൈ ഉയർത്തിയ 170 റൺസ് വിജയലക്ഷ്യം ഒരു പന്ത് ബാക്കി നിൽക്കെ മറികടന്ന് ഗുജറാത്ത് മൂന്ന് വിക്കറ്റിന്റെ ജയമാണ് സ്വന്തമാക്കിയത്. ഡേവിഡ് മില്ലറുടെയും റാഷിദ് ഖാന്‍റെയും വെടിക്കെട്ട് പ്രകടനങ്ങളാണ് ഗുജറാത്തിന് ജയം നേടിക്കൊടുത്തത്. ഈ തോൽവിക്ക് മറുപടി കൊടുക്കാനാകും ധോണിയും സംഘവും ലക്ഷ്യമിടുക.
advertisement
🚨 Team News 🚨
4⃣ changes for @ChennaiIPL as N Jagadeesan, Prashant Solanki, Mitchell Santner & Matheesha Pathirana are named in the team. @gujarat_titans remain unchanged.
Follow the match ▶️ https://t.co/wRjV4rXBkq #TATAIPL | #CSKvGT
A look at the Playing XIs 🔽 pic.twitter.com/t7CDQdHBBQ
— IndianPremierLeague (@IPL) May 15, 2022
advertisement
പ്ലെയിങ് ഇലവൻ -
ചെന്നൈ സൂപ്പർ കിങ്‌സ് : ഋതുരാജ് ഗെയ്‌ക്‌വാദ്, ഡെവൺ കോൺവേ, മൊയീൻ അലി, നാരായൺ ജഗദീശൻ, ശിവം ദുബെ, എം എസ് ധോണി (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), മിച്ചൽ സാന്റ്നർ, പ്രശാന്ത് സോളങ്കി, സിമർജീത് സിംഗ്, മതീശ പതിരാന, മുകേഷ് ചൗധരി
ഗുജറാത്ത് ടൈറ്റൻസ്: വൃദ്ധിമാൻ സാഹ (വിക്കറ്റ് കീപ്പർ), ശുഭ്മാൻ ഗിൽ, മാത്യൂ വേഡ്, ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), ഡേവിഡ് മില്ലർ, രാഹുൽ തെവാട്ടിയ, റാഷിദ് ഖാൻ, സായ് കിഷോർ, അൽസാരി ജോസഫ്, യാഷ് ദയാൽ, മുഹമ്മദ് ഷമി
Location :
First Published :
May 15, 2022 3:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2022 | ഗുജറാത്തിനെതിരെ ടോസ്, ബാറ്റിംഗ്; 'ജൂനിയർ മലിംഗ' അടക്കം വമ്പൻ മാറ്റങ്ങൾ വരുത്തി ചെന്നൈ