IPL 2022 |രക്ഷകനായി മോയിന്‍ അലി (57 പന്തില്‍ 93); രാജസ്ഥാന് 151 റണ്‍സ് വിജയലക്ഷ്യം

Last Updated:

പവര്‍പ്ലേയ്ക്ക് ശേഷമുള്ള 14 ഓവറില്‍ 75 റണ്‍സ് മാത്രമാണ് ചെന്നൈയ്ക്ക് നേടാന്‍ കഴിഞ്ഞത്.

ഐപിഎല്ലിലെ നിര്‍ണായക മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഭേദപ്പെട്ട സ്‌കോര്‍. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ചെന്നൈ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സാണ് നേടിയിരിക്കുന്നത്. മോയിന്‍ അലിയുടെ ഒറ്റയാള്‍ പോരാട്ടത്തിന്റെ ബലത്തിലാണ് ചെന്നൈ ഈ സ്‌കോര്‍ സ്വന്തമാക്കിയത്.
ഒരു ഘട്ടത്തില്‍ 200ന് മേലെയുള്ള സ്‌കോര്‍ ചെന്നൈ നേടുമെന്ന് തോന്നിപ്പിച്ചുവെങ്കിലും പവര്‍പ്ലേയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തി രാജസ്ഥാന്‍ റണ്ണൊഴുക്കിന് തടയിടുകയായിരുന്നു. പവര്‍പ്ലേയ്ക്ക് ശേഷമുള്ള 14 ഓവറില്‍ 75 റണ്‍സ് മാത്രമാണ് ചെന്നൈയ്ക്ക് നേടാന്‍ കഴിഞ്ഞത്.
93 റണ്‍സ് നേടിയ മോയിന്‍ അലിയുടെ ബാറ്റിംഗ് മികവാണ് ടീമിനെ മുന്നോട്ട് നയിച്ചത്. റുതുരാജിനെ ആദ്യ ഓവറില്‍ നഷ്ടമായ ശേഷം മോയിന്‍ അലിയുടെ വെടിക്കെട്ട് ഇന്നിംഗ്‌സിനാണ് ബ്രാബോണ്‍ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.
പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 75 റണ്‍സാണ് ചെന്നൈ നേടിയത്. ഇതില്‍ 59 റണ്‍സും മോയിന്‍ അലിയുടെ സംഭാവനയായിരുന്നു. ട്രെന്റ് ബോള്‍ട്ട് എറിഞ്ഞ ആറാം ഓവറില്‍ 26 റണ്‍സാണ് മോയിന്‍ അലി നേടിയത്. ഒരു സിക്‌സും അഞ്ച് ഫോറുമാണ് താരം ആ ഓവറില്‍ നേടിയത്.
advertisement
അശ്വിന്‍ കോണ്‍വേയെയും മക്കോയ് ജഗദീഷനെയും പുറത്താക്കിയപ്പോള്‍ പത്തോവറില്‍ ചെന്നൈ 94 റണ്‍സാണ് നേടിയത്. ചഹാല്‍ റായിഡുിനെയും പുറത്താക്കിയപ്പോള്‍ ചെന്നൈ 96/4 എന്ന നിലയിലേക്ക് വീണു. പിന്നീട് ക്രീസിലൊരുമിച്ച എംഎസ് ധോണിയുമായി ചേര്‍ന്ന് മോയിന്‍ അലി 51 റണ്‍സ് അഞ്ചാം വിക്കറ്റില്‍ നേടി. ധോണിയെ(26) പുറത്താക്കി ചഹാല്‍ ആണ് 19ാം ഓവറില്‍ ഈ കൂട്ടുകെട്ട് തകര്‍ത്തത്. അവസാന ഓവറില്‍ മോയിന്‍ അലിയെ മക്കോയി പുറത്താക്കിയപ്പോള്‍ ഓവറില്‍ നിന്ന് പിറന്നത് വെറും 4 റണ്‍സാണ്.
advertisement
ടോസ് നേടിയ ചെന്നൈ നായകന്‍ എംഎസ് ധോണി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. സിഎസ്‌കെയെ തോല്‍പ്പിച്ചാല്‍ രാജസ്ഥാന് അനായാസമായി പ്ലേ ഓഫിലെത്താം. തോറ്റാല്‍ മറ്റ് ടീമുകളുടെ ഫലത്തെ രാജസ്ഥാന് ആശ്രയിക്കേണ്ടി വരും. അതുകൊണ്ട് തന്നെ ചെറിയ മാര്‍ജിനിലാണെങ്കിലും ജയമാണ് രാജസ്ഥാന്റെ ലക്ഷ്യം.
ചെന്നൈ സൂപ്പര്‍ കിങ്സ്-റുതുരാജ് ഗെയ്ക് വാദ്, ഡെവോണ്‍ കോണ്‍വെ, മോയിന്‍ അലി, അമ്പാട്ടി റായിഡു, എന്‍ ജഗദീശന്‍, എംഎസ് ധോണി, മിച്ചല്‍ സാന്റ്നര്‍, പ്രശാന്ത് സോളങ്കി, സിമര്‍ജീത് സിങ്, മതീഷ പതിരണ, മുകേഷ് ചൗധരി
advertisement
രാജസ്ഥാന്‍ റോയല്‍സ്- യശ്വസി ജയ്സ്വാള്‍, ജോസ് ബട്ലര്‍, സഞ്ജു സാംസണ്‍, ദേവ്ദത്ത് പടിക്കല്‍, ഷിംറോന്‍ ഹെറ്റ്മെയര്‍, റിയാന്‍ പരാഗ്, ആര്‍ അശ്വിന്‍, ട്രന്റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ, യുസ് വേന്ദ്ര ചഹാല്‍, ഒബേഡ് മക്കോയ്
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2022 |രക്ഷകനായി മോയിന്‍ അലി (57 പന്തില്‍ 93); രാജസ്ഥാന് 151 റണ്‍സ് വിജയലക്ഷ്യം
Next Article
advertisement
'സമൂഹമാധ്യമത്തിലൂടെ അധിക്ഷേപം ദീപക്കിനെ മാനസികമായി തളർത്തി'; നിയമനടപടിക്കൊരുങ്ങി കുടുംബം
'സമൂഹമാധ്യമത്തിലൂടെ അധിക്ഷേപം ദീപക്കിനെ മാനസികമായി തളർത്തി'; നിയമനടപടിക്കൊരുങ്ങി കുടുംബം
  • യുവതിയുടെ 18 സെക്കൻഡ് വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചതിന് ശേഷം ദീപക് ആത്മഹത്യ ചെയ്തു

  • ദീപക്കിന് നീതി കിട്ടാനായി കുടുംബവും സുഹൃത്തുക്കളും നിയമനടപടികൾക്ക് ഒരുങ്ങുന്നുവെന്ന് അറിയിച്ചു

  • സോഷ്യൽമീഡിയയിലൂടെ അധിക്ഷേപം ദീപക്കിനെ മാനസികമായി തളർത്തിയെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു

View All
advertisement