IPL 2022 | ഫിസിയോയ്ക്ക് കോവിഡ്; ഡൽഹി ക്യാപിറ്റൽസ് ടീമംഗങ്ങൾ നിരീക്ഷണത്തിൽ; ആശങ്കയില്ല
- Published by:Naveen
- news18-malayalam
Last Updated:
ഫിസിയോയ്ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചെങ്കിലും ടീമിലെ താരങ്ങൾക്ക് രോഗബാധയുണ്ടയതായി സ്ഥിരീകരണമില്ല.
ഐപിഎല്ലിലെ (IPL 2022) ബയോ ബബിളിലേക്ക് (Bio-bubble) പ്രവേശിച്ച് കോവിഡ് (Covid 19). ഡൽഹി ക്യാപിറ്റൽസിന്റെ (Delhi Capitals) ബയോ ബബിളിലാണ് ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. ഡൽഹിയുടെ ടീം ഫിസിയോ പാട്രിക്ക് ഫർഹാര്‍ടിനാണ് (Patrick Farhart) കോവിഡ് സ്ഥിരീകരിച്ചത്. ഫിസിയോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഡൽഹി ടീം നിരീക്ഷണത്തിലായിരിക്കുകയാണ്. പാട്രിക്കിനെ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ വൈദ്യസംഘം നിരീക്ഷിച്ചുവരികയാണെന്ന് ഐപിഎല്‍ വൃത്തങ്ങള്‍ അറിയിച്ചു.
2019ലാണ് പാട്രിക്ക് ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പ൦ ചേർന്നത്. ഇന്ത്യയുടെ സീനിയർ ക്രിക്കറ്റ് ടീമിന്റെ ഫിസിയോയായി പാട്രിക്ക് നാല് വർഷക്കാലം പ്രവർത്തിച്ചിട്ടുണ്ട്. 2015ൽ ഇന്ത്യൻ ടീമിനൊപ്പം ചേർന്ന പാട്രിക്ക് 2019 ലോകകപ്പിന് ശേഷമാണ് ടീമിനോട് വിടപറഞ്ഞത്. ഇതിനുശേഷമാണ് പാട്രിക്ക് ഡൽഹിക്കൊപ്പം ചേർന്നത്. ഐപിഎല്ലില്‍ ഡൽഹിക്ക് പുറമെ മുംബൈ ഇന്ത്യന്‍സ്, പഞ്ചാബ് കിംഗ്‌സ് ടീമുകള്‍ക്കൊപ്പം പ്രവര്‍ത്തിച്ച ചരിത്രവും പാട്രിക്ക് ഫർഹാര്‍ടിനുണ്ട്.
അതേസമയം, ഫിസിയോയ്ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചെങ്കിലും ടീമിലെ താരങ്ങൾക്ക് രോഗബാധയുണ്ടയതായി സ്ഥിരീകരണമില്ല. നിലവിൽ നാളെ നടക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായിട്ടുള്ള മത്സരത്തിനായി തയ്യാറെടുക്കുകയാണ് ഡൽഹി ടീം. മുംബൈയിൽ വാങ്കഡെ സ്റ്റേഡിയത്തിൽ വൈകിട്ട് 7.30നാണ് മത്സരം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ ജയം നേടിയ ടീം നാളെ നടക്കുന്ന മത്സരത്തിലും വിജയം അവർത്തിക്കാനാകും ലക്ഷ്യമിടുന്നത്.
advertisement
കോവിഡിന് പുറമെ ഐപിഎല്ലിൽ വില്ലനായി പരിക്കും
കോവിഡിന്റെ വെല്ലുവിളി നേരിടുന്ന ഐപിഎൽ പരിക്കിന്റെ വെല്ലുവിളി കൂടി നേരിടുന്നുണ്ട്. ലീഗിലെ ചില ടീമുകളുടെ പ്രധാന താരങ്ങൾ പരിക്കിന്റെ പിടിയിലാണ്. ചെന്നൈ സൂപ്പർ കിങ്സ് ലേലത്തിൽ 14 കോടി രൂപയ്ക്ക് വിളിച്ചെടുത്ത ദീപക് ചാഹറിന്റെ പരിക്കാണ് ഇതിൽ പ്രധാനപ്പെട്ടത്. നടുവിന് പരിക്കേറ്റ ചാഹറിന് സീസൺ നഷ്ടമാകുമെന്ന് ഏറെക്കുറെ ഉറപ്പായ അവസ്ഥയാണ്. ഇക്കാര്യം സ്ഥിരീകരിച്ച് ബിസിസിഐ പ്രസ്താവന ഇറക്കിയിരുന്നു. ലേലത്തിൽ വമ്പൻ തുക മുടക്കി വാങ്ങിയ താരത്തിന്റെ സേവനം ലഭിക്കില്ലെന്നത് ചെന്നൈക്ക് വലിയ തിരിച്ചടിയാണ്.
advertisement
🚨 NEWS 🚨: Deepak Chahar ruled out of #TATAIPL 2022, Harshit Rana joins Kolkata Knight Riders as a replacement for Rasikh Salam.
More Details 🔽https://t.co/HbP0FKpyhA
— IndianPremierLeague (@IPL) April 15, 2022
ചാഹറിന് പുറമെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ പേസര്‍ റാസിഖ് സലാമിനും പരിക്ക് മൂലം സീസണിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ നഷ്‌ടമാകും. താരത്തിന് പകരമായി പേസർ ഹർഷിത് റാണയെ കൊൽക്കത്ത ടീമിൽ എടുത്തിട്ടുണ്ട്.
Location :
First Published :
April 15, 2022 8:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2022 | ഫിസിയോയ്ക്ക് കോവിഡ്; ഡൽഹി ക്യാപിറ്റൽസ് ടീമംഗങ്ങൾ നിരീക്ഷണത്തിൽ; ആശങ്കയില്ല


