മറ്റൊരു ഐപിഎൽ (IPL 2022) സീസണ് കൂടി കൊടിയിറങ്ങിയിരിക്കുകയാണ്. രണ്ട് മാസം നീണ്ടുനിന്ന ആവേശപ്പോരാട്ടങ്ങൾക്ക് ഒടുവിൽ ഫൈനലിൽ (IPL 2022 Final) സഞ്ജു സാംസണിന്റെ ടീമായ രാജസ്ഥാൻ റോയൽസിനെ (Rajasthan Royals) വീഴ്ത്തി ഹാർദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റൻസ് (Gujarat Titans) ഐപിഎൽ ചാമ്പ്യന്മാർ ആയിരിക്കുകയാണ്. രാജസ്ഥാനെ വീഴ്ത്തിയ ഗുജറാത്ത് അരങ്ങേറി ആദ്യ സീസണിൽ തന്നെ കിരീടമെന്ന നേട്ടമാണ് സ്വന്തമാക്കിയത്. ഗുജറാത്ത് ചരിത്രനേട്ടം സ്വന്തമാക്കിയ അതേ വേദിയിൽ മറ്റൊരു സുപ്രധാന നേട്ടം കൂടി ഇന്ത്യൻ ക്രിക്കറ്റിന് സ്വന്തമായി. ഇന്ത്യയുടെ ക്രിക്കറ്റ് സംഘടനയായ ബിസിസിഐ (BCCI) ഗിന്നസ് ബുക്കിൽ (Guinness Book of records) ഇടം പിടിച്ചതാണ് ആ നേട്ടം. ഫൈനൽ മത്സര വേദിയിൽ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ജേഴ്സി പുറത്തിറക്കിയതിനുള്ള റെക്കോർഡാണ് ബിസിസിഐ സ്വന്തമാക്കിയത്.
ഫൈനല്‍ മത്സരത്തിന് മുന്നോടിയായിട്ടായിരുന്നു ജേഴ്സി പുറത്തിറക്കിയത്. നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ മൈതാനത്തിന്റെ ഏകദേശ വലിപ്പമുള്ള ജേഴ്സി പുറത്തിറക്കി ബിസിസിഐ ആരാധകരെയും അമ്പരപ്പിച്ചു. ജേഴ്സി പുറത്തിറക്കിയതിന് പിന്നാലെ ഗിന്നസ് പ്രതിനിധികളില്‍ നിന്ന് ഗിന്നസ് ലോക റെക്കോർഡ് സര്‍ട്ടിഫിക്കറ്റ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും ഐപിഎല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേലും ചേര്‍ന്ന് ഏറ്റുവാങ്ങി.
A 𝗚𝘂𝗶𝗻𝗻𝗲𝘀𝘀 𝗪𝗼𝗿𝗹𝗱 𝗥𝗲𝗰𝗼𝗿𝗱 to start #TATAIPL 2022 Final Proceedings. 🔝 #GTvRR
Presenting the 𝗪𝗼𝗿𝗹𝗱’𝘀 𝗟𝗮𝗿𝗴𝗲𝘀𝘁 𝗖𝗿𝗶𝗰𝗸𝗲𝘁 𝗝𝗲𝗿𝘀𝗲𝘆 At The 𝗪𝗼𝗿𝗹𝗱’𝘀 𝗟𝗮𝗿𝗴𝗲𝘀𝘁 𝗖𝗿𝗶𝗰𝗸𝗲𝘁 𝗦𝘁𝗮𝗱𝗶𝘂𝗺 – the Narendra Modi Stadium. @GCAMotera 👏 pic.twitter.com/yPd0FgK4gN
— IndianPremierLeague (@IPL) May 29, 2022
Also read- IPL 2022 Final |പൊരുതിവീണ് സഞ്ജുവും സംഘവും; അരങ്ങേറ്റ സീസണില്‍ ചാമ്പ്യന്‍മാരായി ഗുജറാത്ത് ടൈറ്റന്‍സ്
ഐപിഎല്ലിന്റെ 15-ാ൦ വർഷത്തോട് അനുബന്ധിച്ചാണ് ബിസിസിഐ ഈ വമ്പൻ ജേഴ്സി പുറത്തിറക്കിയത്. 66 മീറ്റർ നീളവും 44 മീറ്റർ വീതിയുമുള്ള ഈ ജേഴ്സിയിൽ എല്ലാ ഐപിഎൽ ടീമുകളുടെയും ലോഗോയും പതിപ്പിച്ചിട്ടുണ്ട്.
പൊരുതിവീണ് സഞ്ജുവും സംഘവും; അരങ്ങേറ്റ സീസണില്‍ ചാമ്പ്യന്‍മാരായി ഗുജറാത്ത് ടൈറ്റന്‍സ്
ഐപിഎല്‍ 15ആം സീസണിലെ ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ തകര്‍ത്ത് അരങ്ങേറ്റ സീസണില്‍ തന്നെ കിരീടം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റന്‍സ്. രാജസ്ഥാന്‍ ഉയര്‍ത്തിയ 131 റണ്‍സ് വിജയലക്ഷ്യം 18.1 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ ഗുജറാത്ത് മറികടകുക്കയായിരുന്നു.
45 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലാണ് ഗുജറാത്ത് നിരയിലെ ടോപ് സ്‌കോറര്‍. ഗുജറാത്തിനായി നായകന്‍ ഹാര്‍ദിക് പാണ്ഡ്യ 30 പന്തില്‍ 34 റണ്‍സും ഡേവിഡ് മില്ലര്‍ 19 പന്തില്‍ 32 റണ്‍സും നേടി.
നേരത്തെ, ടോസ് നേടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സാണ് നേടാന്‍ കഴിഞ്ഞത്. 35 പന്തില്‍ 39 റണ്‍സ് നേടിയ ജോസ് ബട്‌ലറാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. ഗുജറാത്തിനായി നായകന്‍ ഹാര്‍ദിക് പാണ്ഡ്യ നാലോവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: BCCI, Guinness world record, IPL 2022