IPL 2022 |രക്ഷകനായി ശുഭ്മാന്‍ ഗില്‍ (63*); ഗുജറാത്തിനെതിരെ ലക്നൗവിന് 145 റണ്‍സ് വിജയലക്ഷ്യം
- Published by:Sarath Mohanan
- news18-malayalam
Last Updated:
ലക്‌നൗ ബൗളര്‍മാര്‍ മത്സരത്തില്‍ പിടി മുറുക്കിയപ്പോള്‍ ഡേവിഡ് മില്ലറുമായി നാലാം വിക്കറ്റില്‍ ഗില്‍ നേടിയ 52 റണ്‍സാണ് ഗുജറാത്തിനെ മുന്നോട്ട് നയിച്ചത്.
ഐപിഎല്ലില്‍ ലക്നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ 145 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഗുജറാത്ത് ടൈറ്റന്‍സ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഗുജറാത്ത് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സാണ് നേടാന്‍ കഴിഞ്ഞത്. 49 പന്തില്‍ 63 റണ്‍സ് നേടിയ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലാണ് ഗുജറാത്ത് നിരയിലെ ടോപ് സ്‌കോറര്‍.
കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ലക്‌നൗ ബൗളര്‍മാര്‍ മത്സരത്തില്‍ പിടി മുറുക്കിയപ്പോള്‍ ഡേവിഡ് മില്ലറുമായി നാലാം വിക്കറ്റില്‍ ഗില്‍ നേടിയ 52 റണ്‍സാണ് ഗുജറാത്തിനെ മുന്നോട്ട് നയിച്ചത്.
ഗുജറാത്തിനായി മില്ലര്‍ 26 റണ്‍സ് നേടി. രാഹുല്‍ തെവാത്തിയ (22*) ഗില്ലിനൊപ്പം അഞ്ചാം വിക്കറ്റില്‍ 41 റണ്‍സിന്റെ നിര്‍ണ്ണായക കൂട്ടുകെട്ട് പുറത്തെടുത്തു ലക്‌നൗവിനായി അവേശ് ഖാന്‍ 2 വിക്കറ്റ് നേടി.
ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളും ഇന്ന് പ്ലെയിങ് ഇലവനില്‍ മാറ്റം വരുത്തിയിട്ടുണ്ട്.
advertisement
ഗുജറാത്തിന് വേണ്ടി സായി കിഷോറും, ലക്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍ കരണ്‍ ശര്‍മ്മയും അരങ്ങേറ്റം നടത്തുകയാണ്. മൂന്ന് മാറ്റമാണ് ഗുജറാത്ത് നിരയിലുള്ളത്. മാത്യു വെയിഡ്, യഷ് ദയാല്‍, സായി കിഷോര്‍ എന്നിവര്‍ ടീമിലേക്ക് എത്തുമ്പോള്‍ ലോക്കി ഫെര്‍ഗൂസണ്‍, സായി സുദര്‍ശന്‍, പ്രദീപ് സാംഗ്വാന്‍ എന്നിവര്‍ ടീമില്‍ നിന്ന് പുറത്തായി. ലക്‌നൗ നിരയില്‍ രവി ബിഷ്‌ണോയിയ്ക്ക് പകരം കരണ്‍ ശര്‍മ്മ ടീമിലേക്ക് എത്തി.
ഐപിഎല്ലിന്റെ 15ാം സീസണില്‍ പ്ലേഓഫിലെത്തുന്ന ആദ്യ ടീമാവുകയെന്ന ലക്ഷ്യത്തോടെയാണ് ഗുജറാത്ത് ടൈറ്റന്‍സും ലക്‌നൗ സൂപ്പര്‍ ജയന്റ്സും നേര്‍ക്കുനേര്‍ വരുന്നത്. നിലവില്‍ 16 പോയിന്റ് വീതം നേടി ലക്‌നൗവും ഗുജറാത്തും ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ്. മികച്ച നെറ്റ് റണ്‍റേറ്റില്‍ ലഖ്നൗവാണ് തലപ്പത്ത്. ഗുജറാത്ത് രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു.
advertisement
നേരത്തേ സീസണിലെ ആദ്യപാദത്തില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ലക്‌നൗവിനെ ഗുജറാത്ത് അഞ്ചു വിക്കറ്റിനു തകര്‍ത്തുവിട്ടിരുന്നു.
Location :
First Published :
May 10, 2022 9:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2022 |രക്ഷകനായി ശുഭ്മാന്‍ ഗില്‍ (63*); ഗുജറാത്തിനെതിരെ ലക്നൗവിന് 145 റണ്‍സ് വിജയലക്ഷ്യം