IPL 2022 | രാജസ്ഥാനെതിരെ പഞ്ചാബിന് തോൽവി; കണക്കുകൂട്ടലുകൾ തെറ്റിയത് മുംബൈക്ക്; പ്ലേഓഫ് കാണാതെ പുറത്ത്
- Published by:Naveen
- news18-malayalam
Last Updated:
ഇതുവരെ കളിച്ച 10 മത്സരങ്ങളില്‍ നിന്ന് കേവലം രണ്ട് ജയങ്ങളുമായി നാല് പോയിന്റോടെ പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്താണ് മുംബൈ നിൽക്കുന്നത്
ഐപിഎല്ലിന്റെ 15-ാ൦ സീസണില്‍ (IPL 2022) പ്ലേ ഓഫ് (Playoffs) കാണാതെ പുറത്താകുന്ന ആദ്യ ടീമായി മുംബൈ ഇന്ത്യന്‍സ് (Mumbai Indians). ശനിയാഴ്ച നടന്ന ആദ്യത്തെ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോട് പഞ്ചാബ് കിങ്‌സ് തോൽവി വഴങ്ങിയതോടെയാണ് പ്ലേ ഓഫ് യോഗ്യത നേടുന്നതിൽ നിന്നും മുംബൈ ഔദ്യോഗികമായി പുറത്തായത്.
ഐപിഎല്ലിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ ടീമായ മുംബൈ ഈ സീസണിൽ തീർത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്. സീസണിൽ ഇതുവരെ കളിച്ച 10 മത്സരങ്ങളില്‍ നിന്ന് കേവലം രണ്ട് ജയങ്ങളുമായി നാല് പോയിന്റോടെ പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്താണ് രോഹിത് ശർമ (Rohit Sharma) നയിക്കുന്ന മുംബൈ ഇന്ത്യൻസ്. ബാക്കിയുള്ള നാല് മത്സരങ്ങള്‍ ജയിച്ചാലും 12 പോയിന്റാണ് ഇനി മുംബൈക്ക് പരമാവധി നേടാൻ കഴിയുക. പഞ്ചാബിനെതിരെ രാജസ്ഥാൻ ജയിച്ചതോടെ അവർക്ക് 14 പോയിന്റ് ആയി. കൂടാതെ നിലവിൽ നാലാം സ്ഥാനത്ത് നിൽക്കുന്ന റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 12 പോയിന്റുണ്ട്. ഇതോടെയാണ് മുംബൈക്ക് പുറത്തേക്കുള്ള വഴി തെളിഞ്ഞത്.
advertisement
#MumbaiIndians officially out of #IPL2022 😲#RR beat #PBKS to seal the fate for #RohitSharma & Co.@7polly7 & @sthalekar93 react, on #CricbuzzLive#PBKSvRR pic.twitter.com/wdx0ZmVt9q
— Cricbuzz (@cricbuzz) May 7, 2022
Also read- IPL 2022 | തിരിച്ചുവരവ് ആഘോഷമാക്കി ജയ്‌സ്വാൾ (68); പഞ്ചാബിനെ തകർത്ത് രാജസ്ഥാൻ
ഐപിഎൽ ചരിത്രത്തിലെ തങ്ങളുടെ മോശം പ്രകടനമായിരുന്നു മുംബൈ നടത്തിയത്. സീസണിൽ തുടരെ എട്ട് മത്സരങ്ങളിലാണ് മുംബൈ തോൽവി വഴങ്ങിയത്. തുടരെ എട്ട് മത്സരങ്ങൾ തോറ്റതോടെ ഐപിഎല്ലില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ തോല്‍ക്കുന്ന ടീമെന്ന നാണക്കേടിന്റെ റെക്കോർഡും മുംബൈയുടെ പേരിലേക്ക് ആയിരുന്നു.
Location :
First Published :
May 07, 2022 10:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2022 | രാജസ്ഥാനെതിരെ പഞ്ചാബിന് തോൽവി; കണക്കുകൂട്ടലുകൾ തെറ്റിയത് മുംബൈക്ക്; പ്ലേഓഫ് കാണാതെ പുറത്ത്