IPL 2022 | ജീവന്മരണ പോരാട്ടത്തിൽ ടോസ് നേടി ബാംഗ്ലൂർ; സർപ്രൈസ് മാറ്റവുമായി ഹൈദരാബാദ്

Last Updated:

ബാംഗ്ലൂരിനും ഹൈദരാബാദിനും പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ഇന്നത്തെ മത്സരത്തിൽ വിജയം അനിവാര്യമാണ്.

ഐപിഎല്ലില്‍ (IPL 2022) പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താനുള്ള ജീവന്മരണ പോരാട്ടത്തിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ (Sunrisers Hyderabad) ടോസ് നേടി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ (Royal Challengers Banglore). മത്സരത്തിൽ ടോസ് നേടിയ ബാംഗ്ലൂർ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസി ബാറ്റിംഗ് തിരഞ്ഞെടുത്തു. പച്ച ജേഴ്സി ധരിച്ചാണ് ബാംഗ്ലൂർ മത്സരത്തിനിറങ്ങുന്നത്. കഴിഞ്ഞ മത്സരം കളിച്ച അതേ ടീമുമായി ബാംഗ്ലൂർ ഇറങ്ങുമ്പോൾ ഒരു സർപ്രൈസ് മാറ്റമുൾപ്പെടെ രണ്ട് മാറ്റങ്ങളുമായാണ് ഹൈദരാബാദ് ഇറങ്ങുന്നത്.
അഫ്ഗാനിസ്ഥാന്റെ ഇടം കൈയന്‍ പേസര്‍ ഫസലാഖ് ഫാറൂഖി ഹൈദരാബാദ് ജേഴ്സിയിൽ ഐപിഎല്ലിൽ അരങ്ങേറ്റം കുറിക്കുമ്പോൾ കഴിഞ്ഞ മത്സരത്തില്‍ കളിച്ച ശ്രേയസ് ഗോപാലിന് പകരം ജഗദീശ സുചിത്തും ടീമിലിടം നേടി.
advertisement
നിലവിൽ 11 മത്സരങ്ങളിൽ ആറ് ജയങ്ങളുമായി 12 പോയിന്റുള്ള ബാംഗ്ലൂരിനും 10 മത്സരങ്ങളിൽ നിന്നും അഞ്ച് ജയങ്ങളുമായി 10 പോയിന്‍റുള്ള ഹൈദരാബാദിനും പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ഇന്നത്തെ മത്സരത്തിൽ വിജയം അനിവാര്യമാണ്.
സീസണിൽ ഇരു ടീമുകളും നേർക്കുനേർ വന്ന ആദ്യ മത്സരത്തിൽ ബാംഗ്ലൂരിനെ നാണംകെടുത്തിയാണ് ഹൈദരാബാദ് ജയം നേടിയത്. ബാംഗ്ലൂരിനെ കേവലം 68 റണ്‍സിനായിരുന്നു ഹൈദരാബാദ് എറിഞ്ഞിട്ടത്. അതുകൊണ്ടുതന്നെ ബാംഗ്ലൂരിന് ഈ തോൽവിയുടെ കടം വീട്ടേണ്ടതായുണ്ട്.
advertisement
കഴിഞ്ഞ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ കീഴടക്കിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ബാംഗ്ലൂര്‍ ഇറങ്ങുന്നതെങ്കിൽ അവസാനം കളിച്ച മൂന്ന് മത്സരങ്ങളിലും തോൽവി വഴങ്ങിയാണ് ഹൈദരാബാദ് ഇറങ്ങുന്നത്.
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (പ്ലേയിംഗ് ഇലവൻ): വിരാട് കോഹ്‌ലി, ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റൻ), രജത് പാട്ടിദാർ, ഗ്ലെൻ മാക്‌സ്‌വെൽ, മഹിപാൽ ലോമ്‌റോർ, ദിനേഷ് കാർത്തിക് (വിക്കറ്റ് കീപ്പർ), ഷഹബാസ് അഹമ്മദ്, വാനിന്ദു ഹസരംഗ, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ്, ജോഷ് ഹേസിൽവുഡ്.
സൺറൈസേഴ്‌സ് ഹൈദരാബാദ് (പ്ലേയിംഗ് ഇലവൻ): അഭിഷേക് ശർമ, കെയ്ൻ വില്യംസൺ (ക്യാപ്റ്റൻ), രാഹുൽ ത്രിപാഠി, എയ്ഡൻ മർക്രം, നിക്കോളാസ് പൂരാൻ (വിക്കറ്റ് കീപ്പർ), ശശാങ്ക് സിംഗ്, ജഗദീശ സുചിത്, കാർത്തിക് ത്യാഗി, ഭുവനേശ്വർ കുമാർ, ഫസലാഖ് ഫാറൂഖി, ഉമ്രാൻ മാലിക്.
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2022 | ജീവന്മരണ പോരാട്ടത്തിൽ ടോസ് നേടി ബാംഗ്ലൂർ; സർപ്രൈസ് മാറ്റവുമായി ഹൈദരാബാദ്
Next Article
advertisement
പോക്കറ്റിൽ QR കോഡ് പതിച്ച് വിവാഹദിനം ഗൃഹനാഥന്റെ പണപ്പിരിവ്; റീൽസിനായി എടുത്ത വീഡിയോ പൊല്ലാപ്പായി!
പോക്കറ്റിൽ QR കോഡ് പതിച്ച് വിവാഹദിനം ഗൃഹനാഥന്റെ പണപ്പിരിവ്; റീൽസിനായി എടുത്ത വീഡിയോ പൊല്ലാപ്പായി!
  • അബ്ദുൽ ലത്തീഫ് റീൽസ് ചിത്രീകരണത്തിനിടെ QR കോഡ് ഉപയോഗിച്ച് പണം വാങ്ങിയ വീഡിയോ പ്രചരിച്ചു.

  • വീഡിയോ പ്രചരിച്ചതോടെ അബ്ദുൽ ലത്തീഫും കുടുംബവും കടുത്ത മാനസിക വിഷമത്തിലായി.

  • വ്യാജപ്രചാരണത്തിന്റെ പേരിൽ അബ്ദുൽ ലത്തീഫ് കടുത്ത സൈബർ ആക്രമണം നേരിടുന്നു.

View All
advertisement