IPL 2021 | രണ്ടാംഘട്ട ഐപിഎൽ യുഎഇയിൽ; പ്രഖ്യാപനത്തിന് പിന്നാലെ വൈറലായി ആർച്ചറുടെ ട്വീറ്റ്‌

Last Updated:

നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ പുനരാരംഭിച്ചാലും ഇംഗ്ലണ്ട് താരങ്ങളെ വിട്ടുകൊടുക്കില്ലെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് മാനേജിങ്ങ് ഡയറക്ടര്‍ ആഷ്‌ലെ ഗില്‍സ് വ്യക്തമാക്കിയിട്ടുണ്ട്

ജോഫ്ര ആർച്ചർ
ജോഫ്ര ആർച്ചർ
രാജ്യത്ത് കോവിഡ് വ്യാപനം മൂലം നിർത്തിവെച്ച ഐ പി എൽ 14ആം സീസണിലെ ബാക്കിയുള്ള മത്സരങ്ങൾ യു എ ഇയിൽ നടത്താൻ ബി സി സി ഐ തീരുമാനിച്ചു. സെപ്റ്റംബർ മാസത്തിലാണ് ഐ പി എൽ വീണ്ടും ആരംഭിക്കുക. ടൂർണമെൻ്റ് എന്ന് തുടങ്ങുമെന്നതിൽ കൃത്യമായ ഒരു തീയതി അറിയിച്ചിട്ടില്ലെങ്കിലും സെപ്റ്റംബർ മൂന്നാം വാരത്തിൽ തുടങ്ങി പരമാവധി ഒക്ടോബർ രണ്ടാം വാരത്തിനുള്ളിൽ തീർക്കാനാണ് ബിസിസിഐ ലക്ഷ്യമിടുന്നത്. 29 മത്സരങ്ങൾ പൂർത്തിയായപ്പോഴേക്കും ശക്തമായ ബയോബബിളിനുള്ളിൽ വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് ഐ പി എൽ നിർത്തി വെക്കാൻ സംഘാടകർ നിർബന്ധിതരായത്.
ഫ്രാഞ്ചൈസികളും ആരാധകരും ഈ വാർത്ത വളരെ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. ഐ പി എൽ വാർത്ത ബി സി സി ഐ ഔദ്യോഗികമായി സ്ഥിരീകരിച്ച് നിമിഷങ്ങൾക്കകം ഇംഗ്ലണ്ട് താരം ജോഫ്ര ആർച്ചറുടെ ഒരു ട്വീറ്റ് സമൂഹമാധ്യമങ്ങളിൽ വൈറലായി. പിന്നീട് രാജസ്ഥാൻ റോയൽസ് അവരുടെ ഔദ്യോഗിക പേജിലും പോസ്റ്റ്‌ ഷെയർ ചെയ്തു. 'ദുബായിലേക്ക് പോകണം' എന്നായിരുന്നു ആർച്ചറുടെ ട്വീറ്റ്. സത്യകഥ എന്തെന്നാൽ താരം ഇത് 2015ൽ ട്വീറ്റ്‌ ചെയ്തതാണ്. എന്നാൽ ഐ പി എൽ ദുബായിലേക്ക് മാറ്റിയ ഈ അവസരത്തിൽ ആരാധകർ ട്വീറ്റ്‌ ഏറ്റെടുക്കുകയായിരുന്നു. 'നിങ്ങൾക്കത് അറിയാം' എന്ന അടിക്കുറിപ്പോടു കൂടെയാണ് രാജസ്ഥാൻ റോയൽസ് ട്വീറ്റ്‌ പങ്കു വെച്ചത്.
advertisement
എന്നാൽ ആർച്ചറുടെ പരിക്ക് താരത്തെ വിടാതെ പിന്തുടരുകയാണ്. ജനുവരിയില്‍ വീട്ടിലെ അക്വേറിയം വൃത്തിയാക്കുന്നതിനിടെ അത് താഴെ വീണ് പൊട്ടിയപ്പോഴാണ് ആര്‍ച്ചറുടെ കൈവിരലില്‍ കുപ്പിച്ചില്ല് തുളച്ചുകയറി പരിക്കേറ്റത്. പരിക്കിൽ നിന്ന് മോചിതനായി പ്രൊഫഷണൽ ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ താരം വീണ്ടും പരിക്കിന്റെ പിടിയിലായിരിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച താരം രണ്ടാമത്തെ ശസ്ത്രക്രിയക്കും വിധേയനായി. ഇപ്പോൾ കൈമുട്ടിനാണ് താരം ശസ്ത്രക്രിയക്ക് വിധേയനായിരിക്കുന്നത്. നേരത്തെ പരിക്ക് മൂലം ഇന്ത്യക്കെതിരെ നടന്ന ഏകദിന പരമ്പരയും, ശേഷം നടന്ന ഐ പി എല്ലും ഇതോടെ താരത്തിന് നഷ്ടമായിരുന്നു.
advertisement
നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ പുനരാരംഭിച്ചാലും ഇംഗ്ലണ്ട് താരങ്ങളെ വിട്ടുകൊടുക്കില്ലെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് മാനേജിങ്ങ് ഡയറക്ടര്‍ ആഷ്‌ലെ ഗില്‍സ് വ്യക്തമാക്കിയിട്ടുണ്ട്. ജൂണ്‍ മുതല്‍ ഇംഗ്ലണ്ടിന്റേത് തിരക്കേറിയ ഷെഡ്യൂള്‍ ആയതിനാല്‍ ഇംഗ്ലണ്ട് കളിക്കാരെ വിട്ടു നല്‍കാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് ആഷ്‌ലേ ഗില്‍സ് പറയുന്നത്. ഇംഗ്ലണ്ട് താരങ്ങള്‍ ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് വിട്ട് നിന്ന് മറ്റൊരു രാജ്യത്തെ ടി20 ലീഗ് കളിക്കുവാന്‍ പോകുന്നതില്‍ വലിയ അതൃപ്തിയാണ് രാജ്യത്തിനകത്ത് നിന്ന് തന്നെ ഉയരുന്നത്. അതിനാല്‍ തന്നെ ഇനിയും താരങ്ങള്‍ക്ക് ഇളവ് നല്‍കി സ്ഥിതി കൂടുതല്‍ വഷളാക്കേണ്ടെന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ നിലവിലെ തീരുമാനം.
advertisement
News summary: Jofra Archer' old tweet goes viral after BCCI shifts IPL to UAE.
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | രണ്ടാംഘട്ട ഐപിഎൽ യുഎഇയിൽ; പ്രഖ്യാപനത്തിന് പിന്നാലെ വൈറലായി ആർച്ചറുടെ ട്വീറ്റ്‌
Next Article
advertisement
ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ 3 ഡോക്ടർമാർ ഉൾ‌പ്പെടെ നാലുപേർ കൂടി പിടിയിൽ
ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ 3 ഡോക്ടർമാർ ഉൾ‌പ്പെടെ നാലുപേർ കൂടി പിടിയിൽ
  • ഡൽഹി ചെങ്കോട്ട സ്ഫോടനക്കേസിൽ എൻഐഎ നാല് പ്രതികളെ കൂടി അറസ്റ്റ് ചെയ്തു.

  • അറസ്റ്റിലായവരുടെ എണ്ണം ആറായി, 15 പേരുടെ മരണത്തിന് ഇടയാക്കിയ സ്ഫോടനവുമായി ബന്ധപ്പെട്ട്.

  • ജമ്മു കശ്മീരിൽ നിന്നുള്ള മൂന്ന് ഡോക്ടർമാരും, യുപിയിൽ നിന്നുള്ള ഒരാളുമാണ് അറസ്റ്റിലായത്.

View All
advertisement