കളിക്കളത്തിലെ പെരുമാറ്റത്തില് മാതൃകയാക്കാവുന്ന കളിക്കാരില് ഒരാളാണ് രാജസ്ഥാന് റോയല്സിന്റെ (Rajasthan Royals) ഇംഗ്ലീഷ് താരം ജോസ് ബട്ട്ലര് (Jos Buttler). കളത്തില് ഇന്നേവരെ താരം നിയന്ത്രണംവിട്ട് പെരുമാറുന്നതായി നാം അങ്ങനെ കണ്ടിട്ടില്ല. എന്നാല് ഐപിഎല് ഫൈനലില് (IPL 2022 Final) അപ്രതീക്ഷിതമായി പുറത്തായതിന് പിന്നാലെ ബട്ട്ലര്ക്കും നിയന്ത്രണം വിട്ടു. ഗുജറാത്ത് ടൈറ്റന്സിനെതിരായ (GT vs RR) ഫൈനല് മത്സരത്തില് മികച്ച രീതിയില് ബാറ്റ് ചെയ്തുകൊണ്ടിരിക്കെ പുറത്തായത് താരത്തെ കുറച്ചൊന്നുമല്ല നിരാശപ്പെടുത്തിയത്. ടൂര്ണമെന്റില് രാജസ്ഥാന്റെ മുന്നേറ്റത്തില് നിര്ണായക പങ്കുവഹിച്ച താരം ഫൈനലില് 39 റണ്സ് നേടിയാണ് പുറത്തായത്.
രാജസ്ഥാന് ഇന്നിങ്സിന്റെ 13-ാം ഓവറിലെ ആദ്യ പന്തില് ഗുജറാത്ത് ക്യാപ്റ്റന് ഹാര്ദിക് പാണ്ഡ്യ എറിഞ്ഞ പന്ത് തേഡ്മാനിലേക്ക് കളിച്ച് റണ് എടുക്കാനായിരുന്നു ബട്ട്ലര് ശ്രമിച്ചത്. എന്നാല് താരത്തിന്റെ ശ്രമം ഗുജറാത്ത് കീപ്പര് സാഹയുടെ കൈകളില് അവസാനിക്കുകയായിരുന്നു. തേഡ്മാനിലെക്ക് കട്ട് ചെയ്യാന് ശ്രമിച്ച താരത്തിന്റെ ബാറ്റിലുരസിയ പന്ത് സാഹയുടെ കൈകളിലേക്കാണ് ചെന്നത്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രാജസ്ഥാന് ബാറ്റിംഗ് തകര്ച്ച നേരിടുകയായിരുന്നു. മുന്നിര ബാറ്റര്മാരായ യശസ്വി ജയ്സ്വാള്, ക്യാപ്റ്റന് സഞ്ജു സാംസണ്, ദേവ്ദത്ത് പടിക്കല് എന്നിവര് കാര്യമായ സംഭാവനകള് നല്കാന് കഴിയാതെ പുറത്തായതോടെ വീണ്ടുമൊരിക്കല് കൂടി ബട്ട്ലറുടെ ബാറ്റില് നിന്നും ഒരു 'വമ്പന്' ഇന്നിങ്സ് പിറക്കുമെന്ന് ആരാധകരും ടീമും പ്രതീക്ഷയര്പ്പിച്ച് ഇരിക്കവെയായിരുന്നു താരത്തിന്റെ അപ്രതീക്ഷിത പുറത്താകല്. നിരാശയോടെ ടീം ഡഗൗട്ടിലേക്ക് മടങ്ങിയ ബട്ട്ലര്, അമര്ഷത്തോടെ ഹെല്മെറ്റും ഗ്ലൗസും വലിച്ചെറിയുകയായിരുന്നു.
Also read-
IPL 2022 | ഏറ്റവും വലിയ ജേഴ്സി; ഐപിഎൽ ഫൈനൽ വേദിയിൽ ഗിന്നസ് ലോകറെക്കോർഡ് സ്വന്തമാക്കി ബിസിസിഐAlso read-
IPL 2022 Final |പൊരുതിവീണ് സഞ്ജുവും സംഘവും; അരങ്ങേറ്റ സീസണില് ചാമ്പ്യന്മാരായി ഗുജറാത്ത് ടൈറ്റന്സ്ഫൈനലില് വമ്പന് ഇന്നിംഗ്സ് കളിച്ച് ടീമിന്റെ രക്ഷകനാകാനും അതുവഴി രാജസ്ഥാന് കിരീടത്തിലേക്ക് നയിക്കാനും ബട്ട്ലര്ക്ക് കഴിഞ്ഞില്ലെങ്കിലും സീസണില് 57.53 ശരാശരിയില് 863 റണ്സെടുത്ത താരം ഏറ്റവും അധികം റണ്സ് നേടുന്ന താരത്തിനുള്ള ഓറഞ്ച് ക്യാപ് ഉള്പ്പെടെ ഒരുപിടി നേട്ടങ്ങള് സ്വന്തമാക്കിയാണ് ഐപിഎല്ലിനോട് വിടപറഞ്ഞത്. ഓറഞ്ച് ക്യാപ് നേടിയ താരം, സീസണില് ഏറ്റവും അധികം ഫോറുകള് (83), സിക്സറുകള് (45), പവര്പ്ലേ ഓവറുകളിലെ ഏറ്റവും മികച്ച പ്രകടനം, സീസണിലെ ഏറ്റവും മൂല്യമേറിയ താരം എന്നീ നേട്ടങ്ങളാണ് സ്വന്തമാക്കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.