IPL 2020, KKR vs csk|'എന്തുകൊണ്ട് നമ്മൾ തോറ്റു'; കൊൽക്കത്തയ്ക്കെതിരായ തോൽവിയെ കുറിച്ച് ധോണി

Last Updated:

ബൗളർമാർ മികച്ച പ്രകടനമാണ് നടത്തിയതെന്നും എംഎസ് ധോണി.

കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ എന്തുകൊണ്ടു തോറ്റു? ചോദ്യം ചെന്നൈ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയോടാണെങ്കിൽ ഉത്തരവുമുണ്ട്. കൊൽക്കത്ത ഉയർത്തിയ 168 റൺസ് വിജയലക്ഷ്യം തേടി ബാറ്റുചെയ്ത ചെന്നൈ സൂപ്പർ കിങ്സ് 20 ഓവറിൽ അഞ്ചിന് 157 റൺസ് എന്ന നിലയിൽ അവസാനിക്കുകയായിരുന്നു.
ബാറ്റിങ് നിരയിലെ പരാജയമാണ് ചെന്നൈയുടെ തോൽവിക്ക് കാരണം. ഷെയ്ൻ വാട്സൺ (50) മാത്രമാണ് ചെന്നൈ നിരയിൽ അൽപ്പമെങ്കിലും പിടിച്ചു നിന്നത്. 30 റൺസെടുത്ത അമ്പാട്ടി റായിഡുവും ചെന്നൈയെ രക്ഷിക്കാൻ ശ്രമിച്ചു.
മധ്യ ഓവറുകളിൽ മികച്ച രണ്ട് മൂന്ന് ഓവറുകൾ ലഭിച്ചു. എന്നാൽ പിന്നീട് വിക്കറ്റുകൾ നഷ്ടമായി. ആ ഓവറുകളിൽ ബാറ്റിങ്ങിൽ മാറ്റമുണ്ടായിരുന്നെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നു. ധോണി പറയുന്നു.
ബൗളർമാർ മികച്ച പ്രകടനമാണ് നടത്തിയതെന്നും എംഎസ് ധോണി. കൊൽക്കത്തയെ പിടിച്ചു നിർത്തിയത് ബൗളർമാരാണ്. എന്നാൽ ബാറ്റിങ് നിര തകർന്നു. അവസാന ഓവറുകളിൽ ഒരു ബൗണ്ടറി പോലും ഉണ്ടായിരുന്നില്ല. ധോണിയുടെ വാക്കുകൾ.
advertisement
50 റൺസെടുത്ത ഷെയ്ൻ വാട്ട്സനും 30 റൺസെടുത്ത അമ്പാട്ടി റായിഡുവുമാണ് ചെന്നൈ നിരയിൽ തിളങ്ങിയത്. ധോണി ഉൾപ്പടെ മറ്റാർക്കും മികച്ച സ്കോർ കണ്ടെത്താനായിരുന്നില്ല. ചെന്നൈയുടെ അച്ചടക്കത്തോടെയുള്ള ബൌളിംഗാണ് കൊൽക്കത്തയെ വമ്പൻ സ്കോർ നേടുന്നതിൽനിന്ന് തടഞ്ഞത്. ഡ്വൈൻ ബ്രാവോ മൂന്നു വിക്കറ്റെടുത്തപ്പോൾ, സാം കുറാൻ, ശ്രദ്ധുൽ താക്കൂർ, കരൻ ശർമ്മ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2020, KKR vs csk|'എന്തുകൊണ്ട് നമ്മൾ തോറ്റു'; കൊൽക്കത്തയ്ക്കെതിരായ തോൽവിയെ കുറിച്ച് ധോണി
Next Article
advertisement
കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന 50 വിദ്യാർത്ഥികൾക്ക് വീട് വെച്ചു നൽകും: മന്ത്രി ശിവൻകുട്ടി
കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന 50 വിദ്യാർത്ഥികൾക്ക് വീട് വെച്ചു നൽകും: മന്ത്രി ശിവൻകുട്ടി
  • കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടിയ 50 വിദ്യാർത്ഥികൾക്ക് വീട് നൽകുമെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചു.

  • ഇടുക്കി സ്വദേശിനിയായ ദേവപ്രിയയ്ക്ക് സി.പി.എം. ഇടുക്കി ജില്ലാ കമ്മിറ്റി വീട് നൽകും എന്ന് അറിയിച്ചു.

  • പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ദേവനന്ദയ്ക്ക് വീട് നിർമിച്ചു നൽകും.

View All
advertisement