ആരാധകരുടെ പ്രതിഷേധത്തെ തുടർന്ന് കന്നട വരികൾ ഉൾപ്പെടുത്തി റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ പുതിയ ഗാനം പുറത്തിറക്കി. നേരത്തേ പുറത്തിറക്കിയ ഗാനത്തിൽ ഇംഗ്ലീഷ്-ഹിന്ദി വരികളായിരുന്നു കൂടുതലായി ഉണ്ടായിരുന്നത്. ഇതിനെതിരെ ബാംഗ്ലൂർ ആരാധകർ രംഗത്തെത്തുകയായിരുന്നു.
മുൻ ഇന്ത്യൻ ബൗളർ ദൊഡ്ഡ ഗണേഷ് അടക്കമുള്ളവരും പാട്ടിലെ 'കന്നഡത്ത'മില്ലായ്മക്കെതിരെ പ്രതികരിച്ചിരുന്നു. ഇതേ തുടർന്നാണ് കന്നട വരികൾ ഉൾപ്പെടുത്തി പുതിയ ഗാനം ആർസിബി പുറത്തിറക്കിയത്.
ടീമിലെ കന്നഡ താരം ദേവ്ദത്ത് പാഡിക്കൽ ആണ് കന്നഡ വരികളിൽ റാപ്പ് ഒരുക്കിയിരിക്കുന്നത്. പ്രതിഷേധത്തിനൊടുവിൽ കിടിലൻ റാപ് സോങ് തന്നെ സമ്മാനമായി ലഭിച്ചതിൽ ആരാധകരും സന്തോഷത്തിലാണ്.
വിരാട് കോഹ്ലി, എബി ഡിവില്ലേഴ്സ് തുടങ്ങിയ താരങ്ങൾ ഗാനരംഗത്ത് എത്തുന്നുണ്ട്.
നാളെയാണ് ഐപിഎൽ മത്സരങ്ങൾ ആരംഭിക്കുന്നത്. അബുദാബിയിൽ ചെന്നൈ സൂപ്പർ കിങ്സും മുംബൈ ഇന്ത്യൻസും തമ്മിലാണ് ആദ്യ മത്സരം. വിരാട് കോഹ്ലി നയിക്കുന്ന റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ സെപ്റ്റംബർ 21 ന് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും.
ഈ വർഷം ഏപ്രിൽ-മെയ് മാസങ്ങളിൽ നടക്കേണ്ടിയിരുന്ന ഐപിഎൽ കോവിഡിനെ തുടർന്നാണ് നീണ്ടുപോയത്. ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് ദുബായിൽ മത്സരം ആരംഭിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.