IPL 2020 | കോഹ്ലിയെ വീഴ്ത്തി യുസ്‌വേന്ദ്ര ചഹലും കൂട്ടരും; ആർസിബിക്കുള്ളിൽ പരിശീലന മത്സരം കാണാം
- Published by:Anuraj GR
- news18-malayalam
Last Updated:
ആദ്യം ബാറ്റ് ചെയ്ത ടീം ചഹാലിനായി എ ബി ഡിവില്ലിയേഴ്സാണ് തിളങ്ങിയത്. 33 പന്തിൽ 43 റൺസെടുതത ഡിവില്ലിയേഴ്സായിരുന്നു ടോപ് സ്കോറർ.
ഇന്ത്യൻ പ്രീമിയർ ലീഗ് 2020 ന് മുന്നോടിയായി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ടീം രണ്ടായി തിരിഞ്ഞ് നടത്തിയ പരിശീലന മത്സരത്തിൽ ടീം വിരാട് കോഹ്‌ലിയെ ടീം യുസ്‌വേന്ദ്ര ചഹാൽ പരാജയപ്പെടുത്തി. മത്സരത്തിന്‍റെ വിശദമായ വിവരങ്ങളും സ്കോറും പുറത്തുവിട്ടിട്ടില്ല. ചഹലിന്റെ ടീമിൽ എ ബി ഡിവില്ലിയേഴ്‌സ്, ദേവ്ദത്ത് പാഡിക്കൽ, ഉമേഷ് യാദവ്, ഇടത്- ആം സ്പിന്നർ ഷഹബാസ് അഹമ്മദ് എന്നിവരാണ് ഉണ്ടായിരുന്നത്. ആർസിബി ക്യാപ്റ്റനായ കോഹ്‌ലിക്ക് വാഷിംഗ്ടൺ സുന്ദർ, ഡേൽ സ്റ്റെയ്ൻ, മുഹമ്മദ് സിറാജ്, പാർത്ഥിവ് പട്ടേൽ തുടങ്ങിയവർ ഉണ്ടായിരുന്നു.
"ഞങ്ങൾ നല്ല തയ്യാറെടുപ്പോടെയാണ് പരിശീലന മത്സരം കളിച്ചത്, ഇടത് വലത് ബൌളർമാരെയും ബാറ്റ്സ്മാൻമാരെയും സന്തുലിതമാക്കിയാണ് ടീം രൂപീകരിച്ചത്. ഇരു ടീമിലും ഇടത് കൈ സ്പിന്നർമാർ, ഓഫ് സ്പിന്നർമാർ, ലെഗ് സ്പിന്നർമാർ എന്നിവരെ ഉൾപ്പെടുത്തി”- ആർസിബിയുടെ ക്രിക്കറ്റ് ഡയറക്ടർ മൈക്ക് ഹെസ്സൻ വിശദീകരിച്ചു.
You may also like:SBI | എടിഎമ്മിൽനിന്ന് പണം പിൻവലിക്കാൻ ഒടിപി; പുതിയ മാർഗനിർദേശവുമായി എസ്ബിഐ [PHOTOS]ഇടുക്കിയിൽ 13കാരിയെ പീഡിപ്പിച്ചു: അമ്മയുടെ മൂന്നാം ഭർത്താവ് അറസ്റ്റിൽ; സുഹൃത്തിനായി അന്വേഷണം [NEWS] യുവതിയുടെ ഫോൺ നമ്പർ ഡേറ്റിങ് ആപ്പിൽ ഇട്ടു; പതിനെട്ടുകാരൻ പിടിയിൽ [NEWS]
"യൂസി ക്യാപ്റ്റനാകാൻ പോകുന്നുവെന്ന വാർത്ത ഞങ്ങൾ നൽകിയപ്പോൾ അയാളുടെ മുഖം തിളങ്ങി. അദ്ദേഹത്തെ മുൻനിർത്തിയാണ് ഒരു ടീം രൂപീകരിച്ചത്. ഞങ്ങളുടെ കളിക്കാർക്കിടയിൽ നേതൃത്വ ഗുണം വളർത്തുന്നതിനാണ് ഇത്തരമൊരു തീരുമാനം. കളിയെക്കുറിച്ച് കൂടുതൽ ചിന്തിക്കാൻ അദ്ദേഹത്തിന് സാധിച്ചിരിക്കണം"- ഹെസ്സൻ പറഞ്ഞു.
advertisement
സ്ലോ വിക്കറ്റിലാണ് മത്സരം നടന്നത്. ആദ്യം ബാറ്റ് ചെയ്ത ടീം ചഹാലിനായി എ ബി ഡിവില്ലിയേഴ്സാണ് തിളങ്ങിയത്. 33 പന്തിൽ 43 റൺസെടുതത ഡിവില്ലിയേഴ്സായിരുന്നു ടോപ് സ്കോറർ. വാഷിംഗ്ടൺ സുന്ദർ 4 ഓവറിൽ 11 റൺസ് വിട്ടുനൽകി രണ്ടു വിക്കറ്റും ഷാബാസ് അഹമ്മദിന് 13 റൺസ് വിട്ടുനൽകി മൂന്നു വിക്കറ്റും നേടി.
Bold Diaries: RCB Intra Squad Practice Match
With our 1st match of #Dream11IPL just 4 days away, the team played a practice game where Team Chahal took on Team Kohli.#PlayBold #IPL2020 #WeAreChallengers pic.twitter.com/7NWCmznEqE
— Royal Challengers Bangalore (@RCBTweets) September 17, 2020
advertisement
"ഇത് ഒരു വെല്ലുവിളി നിറഞ്ഞ വിക്കറ്റായിരുന്നു, തീർച്ചയായും ഞങ്ങൾ ശ്രദ്ധിക്കേണ്ട ചില അധിക കാര്യങ്ങൾ ഇത് തുറന്നുകാട്ടി. മൊത്തത്തിൽ, സാഹചര്യങ്ങൾ വെല്ലുവിളി നിറഞ്ഞതായിരുന്നു," ഹെസ്സൺ കളിക്കുശേഷം പറഞ്ഞു.
സെപ്റ്റംബർ 19 ന് യുഎഇയിൽ ഐപിഎൽ ആരംഭിക്കും. മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർകിങ്സും തമ്മിലാണ് ഉദ്ഘാടന മത്സരം. സെപ്റ്റംബർ 21 ന് നടക്കുന്ന ആദ്യ മത്സരത്തിൽ ആർസിബി സൺറൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും.
Location :
First Published :
September 17, 2020 2:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2020 | കോഹ്ലിയെ വീഴ്ത്തി യുസ്‌വേന്ദ്ര ചഹലും കൂട്ടരും; ആർസിബിക്കുള്ളിൽ പരിശീലന മത്സരം കാണാം