മുംബൈ: ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ പ്രഖ്യാപിക്കാന് ഇനി ദിവസങ്ങള് മാത്രമാണ് ബാക്കിയുള്ളത്. ടീമിന്റെ കാര്യത്തില് സെലക്ടര്മാര് ഏകദേശ ധാരണയിലായെങ്കിലും നാലാം നമ്പറില് ആരു കളിക്കുമെന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. ഇംഗ്ലണ്ട് ലോകകപ്പില് ഇന്ത്യ നേരിടുന്ന പ്രധാന തലവേദനയും ഇത് തന്നെയാകും.
എന്നാല് ഐപിഎല് പ്രകടനം മുന്നിര്ത്തി നാലാം നമ്പറിലേക്ക് ഒരു താരത്തെ നിര്ദേശിച്ചിരിക്കുകയാണ് ഇന്ത്യന് മുന് നായകന് സുനില് ഗവാസ്കര്. കിങ്സ് ഇലവന് പഞ്ചാബിനായി മികച്ച പ്രകടനം കാഴ്ചവെക്കുന്ന കെഎല് രാഹുലിനെയാണ് ഗവാസകര് ഈ പൊസിഷനിലേക്ക് നിര്ദേശിച്ചിരിക്കുന്നത്.
Also Read: 'കുട്ടിക്കളി മാറിയിട്ടില്ല ലേ' ശിഖര് ധവാന്റെ മകനെ വട്ടംക്കറക്കി വീഴ്ത്തി പന്ത്
ഇന്ത്യന് താരങ്ങളുടെ നിലവിലെ ഫോം വ്യക്തമാക്കുന്ന ഐപിഎല് പ്രകടനം പരിഗണിച്ചായിരിക്കണം ടീം സെലക്ഷനെന്നും ഫോം നഷ്ടപ്പെട്ട അമ്പാട്ടി റായുഡുവിനേക്കാള് കെ എല് രാഹുലാണ് ഈ സ്ഥാനത്തേക്ക് വരേണ്ടതെന്നും ഗവാസ്കര് ഒരു ദേശീയ മാധ്യമത്തോടാണ് പറഞ്ഞത്.
നേരത്തെ ഐപിഎല് പ്രകടനങ്ങള് ടീം സെക്ഷനില് പരിഗണിക്കില്ലെന്ന് മുഖ്യ സെലക്ടര് എംഎസ്കെ പ്രസാദ് പറഞ്ഞിരുന്നു. നായകന് വിരാട് കോഹ്ലിയും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.