Umran Malik |'ബാറ്റ്‌സ്മാന്റെ ഹെല്‍മറ്റിലേക്ക് എറിയാനാണ് എനിക്കിഷ്ടം; അതിന് രണ്ട് കാരണങ്ങളുണ്ട്': ഉമ്രാന്‍ മാലിക്
- Published by:Sarath Mohanan
- news18-malayalam
Last Updated:
ജമ്മുകശ്മീര്‍ താരം അബ്ദുല്‍ സമദ് എന്റെ ബൗളിങ് വീഡിയോ ഹൈദരാബാദ് ടീമിന് അയച്ച് കൊടുത്തതാണ് വഴിത്തിരിവായത്. ഇത് കണ്ട് ഹൈദരാബാദ് എന്നെ നെറ്റ് ബൗളറായി കൊണ്ടുവന്നു.
വേഗതയുള്ള ബൗളര്‍മാരില്ല എന്ന പരിഹാസങ്ങള്‍ കേട്ട് മടുത്ത ഇന്ത്യന്‍ ആരാധകര്‍ ഈ സീസണ്‍ ഐപിഎല്‍ കഴിയുമ്പോള്‍ മുന്നോട്ട് വെക്കുന്ന ഉത്തരമാണ് ഉമ്രാന്‍ മാലിക്ക് (Umran Malik). പണ്ട് വേഗം മാത്രമായിരുന്നു ആയുധം എങ്കില്‍ ഇപ്പോള്‍ താരം വിക്കറ്റ് നേടുന്നതിലും മിടുക്കനാണ്. ഇന്ത്യന്‍ ടീമിലേക്ക് എത്രയും പെട്ടെന്ന് ഉമ്രാനെ എത്തിക്കണം എന്ന ആവശ്യവും ഇതിനോടകം ശക്തമായി കഴിഞ്ഞു.
ഇപ്പോഴിതാ ബാറ്റ്‌സ്മാനെ പുറത്താക്കാന്‍ ഇഷ്ടപ്പെടുന്ന രീതിയെക്കുറിച്ച് പറയുകയാണ് സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ പേസര്‍. ബാറ്ററുടെ സ്റ്റംപ് തെറിപ്പിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. 'ബാറ്റ്‌സ്മാന്റെ ഹെല്‍മറ്റിലേക്ക് പന്തെറിയാനും ഞാന്‍ ഇഷ്ടപ്പെടുന്നു. ഹെല്‍മറ്റിലേക്ക് പന്തെറിയാന്‍ ആഗ്രഹിക്കുന്നതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, എന്റെ പേസിലൂടെ ബാറ്ററെ പരാജയപ്പെടുത്തി എന്ന തോന്നല്‍ കിട്ടും. രണ്ടാമത് ബാറ്റര്‍ പേടിച്ചതിനാല്‍ കൂറ്റനടികള്‍ക്ക് ശ്രമിക്കില്ല'- ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഉമ്രാന്‍ മാലിക് പറഞ്ഞു.
advertisement
'എനിക്ക് വേഗം കുറവാണ് എന്ന് പലരും പറഞ്ഞത് എന്നെ വേദനിപ്പിച്ചിരുന്നു. അതോടെയാണ് വേഗത്തില്‍ പന്തെറിയാന്‍ പരിശ്രമിച്ച് തുടങ്ങിയത്. ജമ്മുകശ്മീര്‍ താരം അബ്ദുല്‍ സമദ് എന്റെ ബൗളിങ് വീഡിയോ ഹൈദരാബാദ് ടീമിന് അയച്ച് കൊടുത്തതാണ് വഴിത്തിരിവായത്. ഇത് കണ്ട് ഹൈദരാബാദ് എന്നെ നെറ്റ് ബൗളറായി കൊണ്ടുവന്നു. പിന്നാലെ പ്ലേയിങ് ഇലവനിലേക്കും എത്തി. ഇപ്പോള്‍ നന്നായി കളിക്കാനും കഴിയുന്നു'- ഉമ്രാന്‍ മാലിക് കൂട്ടിച്ചേര്‍ത്തു.
advertisement
വില്യംസണ്‍ വളരെ നല്ല ക്യാപ്റ്റനാണ്. ഒരു ഫോറോ സിക്സോ വഴങ്ങി കഴിഞ്ഞാല്‍, നീ സന്തുഷ്ടനാണോ എന്നാണ് വില്യംസണ്‍ ചോദിക്കുക. അതുപോലെ ക്യാപ്റ്റന്‍ പിന്തുണ നല്‍കിയാല്‍ അതില്‍ കൂടുതലൊന്നും ഒരു ബൗളര്‍ക്ക് ആവശ്യപ്പെടാനില്ല. അത് ഒരു പൊട്ടിത്തെറിക്കുള്ള ഊര്‍ജം നല്‍കുമെന്നും ഹൈദരാബാദ് താരം പറയുന്നു.
Location :
First Published :
April 19, 2022 4:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
Umran Malik |'ബാറ്റ്‌സ്മാന്റെ ഹെല്‍മറ്റിലേക്ക് എറിയാനാണ് എനിക്കിഷ്ടം; അതിന് രണ്ട് കാരണങ്ങളുണ്ട്': ഉമ്രാന്‍ മാലിക്