ഐപിഎൽ ടീമുകൾക്ക് ഹോം ഗ്രൗണ്ടുകളിൽ മത്സരങ്ങളില്ലാത്തതും, കാണികൾ ഉണ്ടാവില്ല എന്നതും ഏറെ വിചിത്രമാണെന്ന് ബോളിവുഡ് താരവും പഞ്ചാബ് കിംഗ്സിന്റെ സഹഉടമയുമായ പീതി സിന്റ. മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിലാണ് താരം തന്റെ അഭിപ്രായം പങ്കു വെച്ചത്. “ ഐപിഎൽ സ്കെഡ്യൂൾ ഇതാ പുറത്തു വന്നിരിക്കുന്നു. പഞ്ചാബ് കിംഗ്സ് ഇത്തവണ മുംബൈയിൽ വെച്ചാണ് അരങ്ങേറ്റം കുറിക്കുക. പിന്നീട് ചെന്നൈയിലും അഹ്മദാബാദിലും ബൈങ്കളുരുവിലും വെച്ച് കളിക്കും. ടീമുകൾക്ക് സ്വന്തം ഗ്രൗണ്ടുകളിൽ വെച്ച് കളിക്കാ൯ കഴിയില്ല എന്നത് ഏറെ വിചിത്രമാണ്. ഗ്യാലറികളിയും ആളുകൾ ഇല്ല എന്നാണ് അറിയാ൯ സാധിക്കുന്നത്,” പ്രീതി സിന്റയുടെ ട്വീറ്റിങ്ങനെയാണ്.
അതേസമയം, മറ്റൊരു ട്വീറ്റിൽ ഇന്ത്യ൯ ക്രിക്കറ്റ് ബോർഡിന് നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട് പഞ്ചാബ് കിംഗ്സ് സഹ ഉടമയായ പ്രീതി സിന്റ. കോവിഡ് മഹമാരിക്കിടയിലും എല്ലാ വിധ നിയന്ത്രണങ്ങളും പാലിച്ചു കൊണ്ട് ടൂർണമെന്റ് നടത്താ൯ മുന്നോട്ട് വരുന്നതിന് ബിസിസിആയ്ക്ക് കൃതജ്ഞത രേഖപ്പെടുത്തിയിട്ടുണ്ട് താരം.
“ഇത്തവണ ഐപിഎൽ ഇന്ത്യയിൽ തന്നെ വെച്ച് നടത്തിയതിന് ബിസിസിആയ്ക്ക് എല്ലാവിധ നന്ദിയും അറിയിക്കുന്നു. എല്ലാ ടീമുകൾക്കും നാല് വേദി മാത്രം നിശ്ചയിക്കുകയും എല്ലാ വിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് മത്സരം നത്തുന്നത്. ഇത്തരമൊരു മത്സരം നടത്തുകയെന്നത് ഒരു ഭഗീര യത്നമാണെന്നറിയാം, എന്നാലും നമുക്കെല്ലാവർക്കും ചേർന്നിത് വിജയിപ്പിക്കാം,” പ്രീതി കുറിച്ചു.
ഏപ്രിൽ 9 നാണ് ഐപിഎല്ലിന്റെ 2021 സീസണ്‍ തുടങ്ങുന്നത്. മെയ് 30 നാണ് ഫൈനൽ. കഴിഞ്ഞ ഞായറാഴ്ച്ചയാണ് ബിസിസിആയ് ഐപിഎല്ലിന്റെ പുതിയ സ്കെഡ്യൂൾ പ്രഖ്യാപിച്ചത്. അഹമദാബാദ്, ബെങ്കളുരു, ഡെൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത സ്റ്റേഡിയങ്ങളിലാണ് ഐപിഎൽ മത്സരങ്ങൾ അരങ്ങേറുക. അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെച്ചാണ് ഇത്തവണത്തെ ഫൈനൽ മത്സരം.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.