പെട്ടിമുടി ദുരന്തത്തിൽ 15 മരണം; അപകടത്തിൽപ്പെട്ടത് 78 പേർ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
പുലർച്ചെയുണ്ടായ മണ്ണിടിച്ചിലിൽ 30 മുറികളുള്ള നാല് ലയങ്ങൾ പൂർണമായി തകർന്നു. നാലു ലയങ്ങളിലായി 78 പേരാണ് താമസിച്ചിരുന്നത്.
മൂന്നാർ: രാജമല പെട്ടിമുടിയിൽ ലയത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍പ്പെട്ട 15 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. 12 വയസുകാരനും മരിച്ചവരിൽ ഉൾപ്പെടുന്നു. പുലർച്ചെയുണ്ടായ മണ്ണിടിച്ചിലിൽ 30 മുറികളുള്ള നാല് ലയങ്ങൾ പൂർണമായി തകർന്നു. നാലു ലയങ്ങളിലായി 78 പേരാണ് താമസിച്ചിരുന്നത്. ഇതിൽ 16 പേർ രക്ഷപ്പെട്ടു.
മയില്‍ സ്വാമി, രാമര്‍, തവസി, ശിവകാമി, ശിവകാമിയുടെ മകന്‍ വിശാല്‍, കണ്ണന്‍, മുരുകന്‍, തവസി അമ്മാള്‍, ഗാന്ധി രാജ്, ഗാന്ധിരാജിന്റെ മകള്‍ കൗസല്യ, അണ്ണാദുരൈ, ദിനേശ്, പനീര്‍ശെല്‍വം, തവസി അമ്മാളുടെ രണ്ടാമത്തെ മകള്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്.

News18
You may also like:Kerala Rain| കനത്ത മഴയില്‍ പട്ടാമ്പിയിൽ വീടിന്‍റെ ചുമരിടിഞ്ഞുവീണു അപകടം; ഒരു മരണം [NEWS]Kerala Rain| നാശംവിതച്ച് കനത്ത മഴ; മലപ്പുറത്ത് ഇന്ന് റെഡ് അലർട്ട്; 8 ജില്ലകളിൽ ഓറഞ്ച് അലർട്ട് [NEWS] Kerala Rain| മലവെള്ളപ്പാച്ചിലിൽ കാർ ഒലിച്ചുപോയി; ഒരാളുടെ മൃതദേഹം കിട്ടി [NEWS]
advertisement
രക്ഷിക്കുന്നവരെ ആദ്യം മൂന്നാറിലെത്തിക്കും. തൃശൂരില്‍ നിന്നും ആരക്കോണത്തുനിന്നും കൂടുതല്‍ NDRF സംഘങ്ങളെത്തുമെന്നും കളക്ടര്‍ വ്യക്തമാക്കി.

രാജമലയിലെ ബിഎസ്എന്‍എല്‍ ടവര്‍ ഉടൻ പ്രവർത്തനക്ഷമാക്കുമെന്നും കളക്ടർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 07, 2020 4:08 PM IST