പത്തനംതിട്ടയിൽ ബർഗർ കഴിച്ച 15 ഓളം പേർ ആശുപത്രിയിൽ; ഷവർമ കഴിച്ചോ എന്ന് പരിശോധിക്കും
- Published by:Sarika KP
- news18-malayalam
Last Updated:
ബേക്കറി അടയ്ക്കാൻ മെഴുവേലി ഗ്രാമപഞ്ചായത്ത് നിർദ്ദേശം നൽകി.
പത്തനംതിട്ട: ബർഗർ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. പത്തനംതിട്ട ഇലവുംതിട്ട ജംഗ്ഷനിലെ ദീപ ബേക്കറിയിൽ നിന്ന് ബർഗർ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവിടെ നിന്ന് ഭക്ഷണം കഴിച്ച പതിനഞ്ചോളം പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവർ വിവിധ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.
അതേസമയം ഈ ബേക്കറിയിൽ നിന്ന് ഷവർമ്മ കഴിച്ചവർക്കും പ്രശ്നങ്ങളുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. ബേക്കറി അടയ്ക്കാൻ മെഴുവേലി ഗ്രാമപഞ്ചായത്ത് നിർദ്ദേശം നൽകി. ഭക്ഷ്യവിഷബാധയേറ്റവരിൽ കാര്യമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. എന്നാൽ യഥാർത്ഥ കാര്യം കൂടുതൽ പരിശോധനയിൽ മാത്രമേ വ്യക്തമാവൂ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Pathanamthitta,Pathanamthitta,Kerala
First Published :
November 09, 2023 3:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പത്തനംതിട്ടയിൽ ബർഗർ കഴിച്ച 15 ഓളം പേർ ആശുപത്രിയിൽ; ഷവർമ കഴിച്ചോ എന്ന് പരിശോധിക്കും