തൃശ്ശൂർ പീച്ചി ഡാം റിസർവോയറിൽ നാല് പെൺകുട്ടികൾ വീണു; മൂന്നുപേരുടെ നില ഗുരുതരം

Last Updated:

സുഹൃത്തിന്റെ വീട്ടിൽ തിരുനാൾ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയ പെൺകുട്ടികളാണ് അപകടത്തിൽപ്പെട്ടത്

News18
News18
തൃശ്ശൂർ പീച്ചി ഡാം റിസർവോയറില്‍ നാലു പെൺകുട്ടികൾ വീണു. നാലു പേരെയും രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മൂന്നു പെൺകുട്ടികളുടെ നില അതീവഗുരുതരമെന്ന് റിപ്പോർട്ട്. സുഹൃത്തിന്റെ വീട്ടിൽ തിരുനാൾ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയ പെൺകുട്ടികളാണ് അപകടത്തിൽപ്പെട്ടത്. മൂന്നുപേരുടെ നില ഗുരുതരമാണെന്നും അതിൽ ഒരാൾ അതീവ ഗുരുതരാവസ്ഥയിലാണെന്നും സൂചന.
നിമ, അലീന, ആൻ ഗ്രീസ്, എറിൻ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. പതിനാറു വയസ്സാണ് പെൺകുട്ടികൾക്ക്. പള്ളിപ്പെരുന്നാളിനോട് അനുബന്ധിച്ച് നിമയുടെ വീട്ടിലെത്തിയ സുഹൃത്തുക്കളാണ് അപകടത്തിൽപ്പെട്ടത്. വൈകിട്ട് മൂന്നരയോടെയാണ് സംഭവം. ബഹളം കേട്ടതോടെയാണ് നാട്ടുകാർ രക്ഷപ്പെടുത്താനായി എത്തിയത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തൃശ്ശൂർ പീച്ചി ഡാം റിസർവോയറിൽ നാല് പെൺകുട്ടികൾ വീണു; മൂന്നുപേരുടെ നില ഗുരുതരം
Next Article
advertisement
കോടിയേരി ബാലകൃഷ്ണൻ സ്മാരകപഠന ഗവേഷണ കേന്ദ്രത്തിന് തലശ്ശേരിയിൽ ഒരേക്കർ ഭൂമി അനുവദിച്ചു
കോടിയേരി ബാലകൃഷ്ണൻ സ്മാരകപഠന ഗവേഷണ കേന്ദ്രത്തിന് തലശ്ശേരിയിൽ ഒരേക്കർ ഭൂമി അനുവദിച്ചു
  • തലശ്ശേരി വാടിക്കകത്ത് കോടിയേരി ബാലകൃഷ്ണൻ സ്മാരകപഠന ഗവേഷണ കേന്ദ്രത്തിന് 1.139 ഏക്കർ ഭൂമി അനുവദിച്ചു

  • കെ എം മാണി മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ടിന് കവടിയാറിൽ 25 സെന്റ് ഭൂമി 30 വർഷത്തേക്ക് പാട്ടത്തിന് നൽകി.

  • 2018 പ്രളയത്തിൽ തകർന്ന വീടുകളുടെ പുനർനിർമ്മാണത്തിന് 5 ഗുണഭോക്താക്കൾക്ക് 18.4 ലക്ഷം രൂപ അനുവദിക്കും

View All
advertisement