അബുദാബിയില്‍ നിന്ന് 189 പ്രവാസികള്‍ കൂടി നാട്ടിലേക്ക് മടങ്ങിയെത്തി

Last Updated:

എട്ട് ജില്ലകളില്‍ നിന്നുള്ള 187 പേരും രണ്ട് മാഹി സ്വദേശികളുമാണ് വിമാനത്തിലുണ്ടായിരുന്നത്

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ അബുദാബിയില്‍ നിന്ന് 189 പ്രവാസികള്‍ കൂടി തിരിച്ചെത്തി. ഐ.എക്‌സ്. 1348 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം മെയ് 27 വൈകീട്ട് ആറ് മണിക്കാണ് കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയത്. എട്ട് ജില്ലകളില്‍ നിന്നുള്ള 187 പേരും രണ്ട് മാഹി സ്വദേശികളുമാണ് വിമാനത്തിലുണ്ടായിരുന്നത്. 65 വയസ്സിന് മുകളില്‍ പ്രായമുള്ള നാല് പേര്‍, 10 വയസ്സിന് താഴെ പ്രായമുള്ള 38 കുട്ടികള്‍, 45 ഗര്‍ഭിണികള്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
You may also like:ലോക്ക്ഡൗണിൽ കുട്ടികൾക്ക് പുതിയ നോവലുമായി ഹാരി പോട്ടർ കഥാകാരി [NEWS]ബെവ് ക്യു ആപ്പ് ഉച്ചയ്ക്ക് രണ്ടുമുതൽ; ഉപയോഗക്രമം ഇങ്ങനെ [NEWS]രാജ്യത്തെ സ്കൂളുകൾ തുറക്കാൻ അനുമതി നൽകിയോ? ആഭ്യന്തര മന്ത്രാലയത്തിന്‍റെ പ്രതികരണം ഇങ്ങനെ [NEWS]
കോവിഡ് ജാഗ്രത ഉറപ്പുവരുത്തി ജില്ലാ ഭരണകൂടവും വിമാനത്താവള അധികൃതരും ചേര്‍ന്ന് യാത്രക്കാരെ സ്വീകരിച്ചു. തിരിച്ചെത്തിയവരില്‍ ഏഴ് പേര്‍ക്കാണ് വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടത് (മലപ്പുറം - ആറ്, പാലക്കാട് - ഒന്ന്). ഇവരെ വിവിധ ആശുപത്രികളില്‍ വിദഗ്ധ പരിശോധനകള്‍ക്കായി പ്രവേശിപ്പിച്ചു.
advertisement
തിരിച്ചെത്തിയവരുടെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കുകള്‍ ചുവടെ: മലപ്പുറം - 93, കണ്ണൂര്‍ - അഞ്ച്, കാസര്‍കോട് - ഒമ്പത്, കോഴിക്കോട് - 45, പാലക്കാട് - 22, വയനാട് - അഞ്ച്, തൃശൂര്‍ - അഞ്ച്, എറണാകുളം - മൂന്ന്. ഇവരെ കൂടാതെ രണ്ട് മാഹി സ്വദേശികളും.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അബുദാബിയില്‍ നിന്ന് 189 പ്രവാസികള്‍ കൂടി നാട്ടിലേക്ക് മടങ്ങിയെത്തി
Next Article
advertisement
Himachal Pradesh | സമ്പൂർണ സാക്ഷരത നേടുന്ന നാലാമത് സംസ്ഥാനമായി ഹിമാചൽ പ്രദേശ്
Himachal Pradesh | സമ്പൂർണ സാക്ഷരത നേടുന്ന നാലാമത് സംസ്ഥാനമായി ഹിമാചൽ പ്രദേശ്
  • ഹിമാചൽ പ്രദേശ് 99.3% സാക്ഷരതാ നിരക്കോടെ സമ്പൂർണ സാക്ഷരത നേടിയ നാലാമത്തെ സംസ്ഥാനമായി.

  • മിസോറാം, ത്രിപുര, ഗോവ എന്നിവയ്‌ക്കൊപ്പം ഹിമാചൽ പ്രദേശ് സമ്പൂർണ സാക്ഷരത പട്ടികയിൽ ഇടം നേടി.

  • സാക്ഷരതാ ദിനത്തിൽ 'ഉല്ലാസ്' പരിപാടിയുടെ ഭാഗമായി ഹിമാചൽ സമ്പൂർണ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിച്ചു.

View All
advertisement