തിരുവനന്തപുരത്ത് ട്രെയിനിൽ കൈ കഴുകുന്നതിനിടെ പുറത്തേക്ക് തെറിച്ച് വീണു 19 കാരി മരിച്ചു

Last Updated:

പോർബന്തർ കൊച്ചുവേളി എക്സ്പ്രസിന് കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള യാത്രക്കിടെയായിരുന്നു

തിരുവനന്തപുരം: ട്രെയിനിൽ കൈ കഴുകുന്നതിനിടെ പുറത്തേക്ക് തെറിച്ച് വീണു 19 കാരി മരിച്ചു. വർക്കല ഇടവ കാപ്പിൽ മൂന്നുമൂല വീട്ടിൽ രേവതി (19) ആണ് ഇന്ന് രാവിലെ 8.30 മണിയോടെ മരിച്ചത്. . ജൂലൈ 29 ന് വൈകിട്ട് 4.15 ന് ആയിരുന്നു അപകടം. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത്.
പോർബന്തർ കൊച്ചുവേളി എക്സ്പ്രസിന് കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള യാത്രക്കിടെ പരവൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് അപകടം. പെണ്‍കുട്ടി കൈ കഴുകുന്നതിനിടെ പുറത്തേയ്ക്ക് തെറിച്ചു വീഴുകയായിരുന്നുവെന്ന് രക്ഷിക്കാൻ ശ്രമിച്ച കൊല്ലം വാടി സ്വദേശി സൂരജ് പൊലീസിന് മൊഴി നല്കിയിരുന്നു. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ട്രെയിനിൽ നിന്ന് വീണ് ഇയാൾക്കും പരിക്കേറ്റിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരത്ത് ട്രെയിനിൽ കൈ കഴുകുന്നതിനിടെ പുറത്തേക്ക് തെറിച്ച് വീണു 19 കാരി മരിച്ചു
Next Article
advertisement
ഷാഫിക്കെതിരെയും പരാതി വരുമെന്ന് യൂത്ത് കോൺഗ്രസ് വിട്ട എ.കെ. ഷാനിബ് 
ഷാഫിക്കെതിരെയും പരാതി വരുമെന്ന് യൂത്ത് കോൺഗ്രസ് വിട്ട എ.കെ. ഷാനിബ് 
  • ഷാഫിക്കെതിരെ തെളിവുകളും പരാതിയുമായി പെൺകുട്ടി രംഗത്തെത്തുമെന്ന് ഷാനിബ്.

  • പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകൾ കൈവശമുണ്ടെന്ന് ഷാനിബ്.

  • പാലക്കാട് ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഷാനിബിനെ കോൺഗ്രസ് പുറത്താക്കി.

View All
advertisement