മാതാപിതാക്കൾക്കൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്ത ചെയ്ത കുട്ടി ഹാൻഡിൽ ബാറിൽ നെഞ്ചിടിച്ച് മരിച്ചു

Last Updated:

സ്കൂട്ടർ പെട്ടന്ന് ബ്രേക്ക് ചെയ്തപ്പോൾ കുട്ടിയിൽ നെഞ്ചിന്റെ ഭാഗം ഹാൻഡിൽ ബാറിൽ ഇടിക്കുകയായിരുന്നു

കൗശിക്
കൗശിക്
പത്തനംതിട്ട: മാതാപിതാക്കൾക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച പിഞ്ചു ബാലന് ദാരുണാന്ത്യം. സ്കൂട്ടറിന്റെ ഹാൻഡിൽ ബാറിൽ നെഞ്ചിടിച്ച് അഞ്ചു വയസുകാരൻ മരിച്ചു. പത്തനംതിട്ട സീതത്തോട് സ്വദേശി കൗശിക് ആണ് മരിച്ചത്. സ്കൂട്ടർ പെട്ടന്ന് ബ്രേക്ക് ചെയ്തപ്പോൾ കുട്ടിയിൽ നെഞ്ചിന്റെ ഭാഗം ഹാൻഡിൽ ബാറിൽ ഇടിക്കുകയായിരുന്നു.
സീതത്തോട് സതീഷ് ഭവനിൽ അശ്വതി–സതീഷ് ദമ്പതികളുടെ മകനാണ്. ശ്രീവിദ്യാധിരാജ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥിയാണ്.
മുന്നിൽ സഞ്ചരിച്ച കാർ പെട്ടെന്ന് ബ്രേക്ക് ഇട്ടപ്പോൾ പിന്നിലുണ്ടായിരുന്ന സ്കൂട്ടറും ബ്രേക്ക് ഇടുകയായിരുന്നു. ഈ സമയത്ത് സ്കൂട്ടറിന്റെ മുന്നിലായി ഇരുന്ന കുട്ടി ഹാൻഡിൽ ബാറിൽ വന്നിടിക്കുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മാതാപിതാക്കൾക്കൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്ത ചെയ്ത കുട്ടി ഹാൻഡിൽ ബാറിൽ നെഞ്ചിടിച്ച് മരിച്ചു
Next Article
advertisement
ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സറുകൾക്ക് ലോക റെക്കോർഡ് ഹിറ്റ് മാൻ രോഹിത് ശർമ്മയുടെ പേരിൽ
ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സറുകൾക്ക് ലോക റെക്കോർഡ് ഹിറ്റ് മാൻ രോഹിത് ശർമ്മയുടെ പേരിൽ
  • രോഹിത് ശർമ്മ ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ താരമെന്ന ലോക റെക്കോർഡ് സ്വന്തമാക്കി.

  • ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 16-ാം ഓവറിൽ സിക്സറടിച്ച് രോഹിത്, ഷാഹിദ് അഫ്രീദിയുടെ റെക്കോർഡ് മറികടന്നു.

  • റെക്കോഡ് നേട്ടം രോഹിത് ശർമ്മയുടെ 277-ാമത്തെ ഏകദിന മത്സരത്തിൽ

View All
advertisement