ശബരിമല: സർക്കാരിനെതിരെ ഹൈക്കോടതി

Last Updated:
കൊച്ചി: ശബരിമല ക്ഷേത്രത്തിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാനും തീരുമാനമെടുക്കാനും സര്‍ക്കാരിന് അധികാരമില്ലെന്ന് ഹൈക്കോടതി. വിശ്വാസികളെയും മാധ്യമങ്ങളെയും തടയരുത്. വാഹനങ്ങള്‍ തകര്‍ത്ത പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ക്രമസമാധാനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സര്‍ക്കാര്‍ പരിഗണിക്കേണ്ടതെന്നും ക്ഷേത്രനടത്തിപ്പില്‍ ഇടപെടാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇന്‍ഡിക് കളക്ടീവ് ട്രസ്റ്റ് ന് വേണ്ടി ടി.ആര്‍ രമേശ് നല്‍കിയ ഹരജിയിലാണ് കോടതി നിര്‍ദേശം. ‌
‌1999ൽ കാശി ക്ഷേത്രം യു.പി സര്‍ക്കാര്‍ എറ്റെടുത്തപ്പോള്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് സുപ്രിം കോടതി വിധിയുണ്ടെന്ന് ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചു. ഇതു സംബന്ധിച്ച് ഒരാഴ്ചക്കകം സര്‍ക്കാര്‍ സത്യവാങ്ങ്മൂലം നല്‍കണമെന്ന് കോടതി വ്യക്തമാക്കി. ഹർജി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി. ‌
ശബരിമലയില്‍ വാഹനങ്ങള്‍ തകര്‍ത്ത പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും കോടതി ആവശ്യപ്പെട്ടു. ശബരിമലയില്‍ വാഹനങ്ങള്‍ എന്ത് പ്രകോപനമാണ് സൃഷ്ടിച്ചത് . ഇരുചക്ര വാഹനങ്ങള്‍ പൊലീസ് തകര്‍ത്ത ദൃശ്യങ്ങള്‍ പരിശോധിച്ച് അവര്‍ക്കെതിരെ നടപടി എടുക്കണം. മാധ്യമങ്ങളെ എന്തിനാണു തടയുന്നതെന്നും കോടതി ചോദിച്ചു. ശബരിമലയിലുണ്ടായ അക്രമ സംഭവങ്ങളില്‍ കേസെടുത്തത് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
advertisement
തൃപ്പൂണിത്തുറ സ്വദേശിയായ ഗോവിന്ദ് മധുസൂദനന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് സര്‍ക്കാര്‍ വിശദീകരണം. അക്രമത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പൊലീസ ഹാജരാക്കിയില്ല. പകരം ചില ഫോട്ടോകള്‍ നല്‍കി. ഹർജിക്കാരനെ അറസ്റ്റ് ചെയ്യാന്‍ ആധാരമാക്കിയ തെളിവുകളും സമര്‍പ്പിച്ചു. ഹർജി ബുധനാഴ്ച പരിഗണിക്കാന്‍ മാറ്റി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമല: സർക്കാരിനെതിരെ ഹൈക്കോടതി
Next Article
advertisement
സ്കൂൾ കുട്ടിയെ പീഡിപ്പിച്ച ശേഷം മതം മാറി പാസ്റ്ററായി ഒളിവിൽ കഴിഞ്ഞ ട്യൂഷൻ അധ്യാപകൻ 25 വർഷത്തിന് ശേഷം പിടിയിൽ
സ്കൂൾ കുട്ടിയെ പീഡിപ്പിച്ച ശേഷം മതം മാറി പാസ്റ്ററായി ഒളിവിൽ കഴിഞ്ഞ ട്യൂഷൻ അധ്യാപകൻ 25 വർഷത്തിന് ശേഷം പിടിയിൽ
  • സ്കൂൾ കുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ കഴിഞ്ഞ ട്യൂഷൻ അധ്യാപകൻ 25 വർഷത്തിന് ശേഷം പിടിയിൽ.

  • പ്രതി മുത്തുകുമാർ ക്രിസ്തു മതം സ്വീകരിച്ച് സാം എന്ന പേരിൽ പാസ്റ്ററായി തമിഴ് നാട്ടിൽ കഴിയുകയായിരുന്നു.

  • മുത്തുകുമാറിനെ ചെന്നൈയിൽ നിന്ന് പൊലീസ് സാഹസികമായി പിന്തുടർന്ന് പിടികൂടി.

View All
advertisement