തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പച്ചക്കറി ഉത്പാദനത്തിലും ഇറക്കുമതിയിലും ഉണ്ടായേക്കാവുന്ന ക്ഷാമം മുന്നില്‍കണ്ടുകൊണ്ട് സംസ്ഥാനത്തെ 70 ലക്ഷം കുടുംബങ്ങള്‍ക്ക് കൃഷിവകുപ്പ് 50 ലക്ഷം പച്ചക്കറി വിത്ത് പാക്കറ്റുകളും ഒന്നരക്കോടി പച്ചക്കറി തൈകളും ഉടന്‍ വിതരണം ചെയ്യുമെന്ന് കൃഷിമന്ത്രി പി പ്രസാദ് അറിയിച്ചു.
കൃഷിവകുപ്പിന്റെ പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായുള്ള ‘ഓണത്തിന് ഒരു മുറം പച്ചക്കറി’ എന്ന ആശയം പ്രായോഗികമാക്കുന്നതിന് കൂടി ലക്ഷ്യമിട്ടുകൊണ്ടുള്ള ഈ പദ്ധതി പ്രകാരം കര്‍ഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വനിത ഗ്രൂപ്പുകള്‍ക്കും സന്നദ്ധസംഘടനകള്‍ക്കും കൃഷിഭവന് മുഖാന്തരം സൗജന്യമായി പച്ചക്കറി വിത്തുകളും തൈകളും ജൂണ്‍ പകുതിയോടെ ലഭ്യമാക്കും.
Also Read-
പതിമൂന്നാം നമ്പരിനെന്താ കുഴപ്പം? ആർക്കും വേണ്ടാത്ത നമ്പർ സന്തോഷത്തോടെ സ്വീകരിച്ച് മന്ത്രി പി പ്രസാദ്കഴിഞ്ഞ അഞ്ചു വര്‍ഷമായി സംസ്ഥാനത്ത് പച്ചക്കറി കൃഷിയിലുണ്ടായ മുന്നേറ്റം തുടരുകയാണ് പദ്ധതിയുടെ ലക്ഷ്യം. കഴിഞ്ഞ അഞ്ച് വര്‍ഷവും വളരെ ജനകീയമായി നടപ്പിലാക്കപ്പെട്ട പദ്ധതിയായിരുന്നു ‘ഓണത്തിന് ഒരു മുറം പച്ചക്കറി’ പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഓണത്തിനു മാത്രം 2.32 ലക്ഷം മെട്രിക് ടണ്‍ ഗാര്‍ഹിക പച്ചക്കറി ഉത്പാദിപ്പിക്കാന്‍ പദ്ധതിയിലൂടെ സാധിച്ചു. ഇത് വര്‍ധിപ്പിക്കുകയും എല്ലാ സീസണിലും സ്വന്തമായി കൃഷി ഇറക്കുന്നതിന് കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
Also Read-
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചു വിളിക്കണം; രമേശ് ചെന്നിത്തല രാഷ്ട്രപതിക്ക് കത്തയച്ചുകൃഷിവകുപ്പിന് കീഴിലുള്ള വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട്സ് പ്രമോഷന് കൗണ്‍സില്‍, കേരള കാര്‍ഷിക സര്‍വകലാശാല, അഗ്രോ സര്‍വീസ് സെന്ററുകള്‍ എന്നിവ മുഖാന്തിരമാണ് വിത്തുകളും തൈകളും തയ്യാറാക്കുന്നത്.
പൈനാപ്പിളും കപ്പയും കൃഷിവകുപ്പ് സംഭരിക്കുംകാര്ഷികോകാല്പാദനം വർധിച്ചെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തില്‍ പല ഉൽപന്നങ്ങളും അന്തർ സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്നതിലെ താല്‍ക്കാലിക പ്രതിസന്ധി കണക്കിലെടുത്ത് കൃഷി വകുപ്പിന്റെ വിപണി ഇടപെടലുകള്‍ ശക്തമാക്കുമെന്ന് മന്ത്രി അറിയിച്ചു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പല ഉല്പന്നങ്ങളുടെയും ഉൽപാദനം ഈ സീസണില്‍ വർധിച്ചിട്ടുണ്ട്. പൈനാപ്പിള്‍പോലുള്ള കയറ്റുമതി ഉൽപന്നങ്ങള് കയറ്റി അയക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് പ്രധാന ഉൽപന്നങ്ങൾ ഹോര്‍ട്ടികോര്‍പ് വഴി സംഭരിക്കാന്‍ നിർദേശം നല്‍കിയത്.
Also Read-
'ലക്ഷദ്വീപിലെ സംഘപരിവാര്‍ അജണ്ടക്കെതിരെ കേരള നിയമസഭ പ്രമേയം പാസാക്കണം'; മുഖ്യമന്ത്രിക്ക് യൂത്ത് കോണ്‍ഗ്രസ് കത്ത്പൈനാപ്പിള് കര്‍ഷകരെ സഹായിക്കുന്നതിന് ഹോര്‍ട്ടികോര്‍പ് വാഴക്കുളം അഗ്രോ പ്രോസസിങ് കമ്പനി വഴി സംഭരണം തുടങ്ങി. ഇതിനകം 31ടണ്‍ സംഭരിച്ചു. കപ്പയും ഹോര്‍ട്ടികോര്‍പ് വഴി സംഭരിക്കും. കൃഷിവകുപ്പിന്റെ അടിസ്ഥാനവില പദ്ധതിപ്രകാരം അംഗങ്ങളായവർക്ക് അടിസ്ഥാനവില ലഭിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.