ഗേറ്റ് അടയ്ക്കുന്നതിനിടെ മിന്നലേറ്റ് കശുവണ്ടി ഫാക്ടറി വാച്ചർ മരിച്ചു
- Published by:Sarika KP
- news18-malayalam
Last Updated:
സമീപത്തെ ചായക്കടയിൽ പോയി തിരിച്ചുവന്ന് ഗേറ്റ് അടയ്ക്കുന്നതിനിടെ തുളസീധരന് മിന്നലേൽക്കുകയായിരുന്നു.
കൊല്ലം: കൊല്ലം കിഴക്കേകല്ലട ഓണമ്പലത്ത് ഇടിമിന്നലേറ്റ് കശുവണ്ടി ഫാക്ടറി ജീവനക്കാരന്‍ മരിച്ചു. അടൂര്‍ മണ്ണടി സ്വദേശി തുളസീധരന്‍പിള്ള(65)ആണ് മരിച്ചത്. സെന്റ് മേരീസ് ക്യാഷ്യു ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു മരിച്ച തുളസിധരൻപിള്ള. ചൊവ്വാഴ്ച വൈകിട്ട് 3: 45നായിരുന്നു സംഭവം.
സമീപത്തെ ചായക്കടയിൽ പോയി തിരിച്ചുവന്ന് ഗേറ്റ് അടയ്ക്കുന്നതിനിടെ തുളസീധരന് മിന്നലേൽക്കുകയായിരുന്നു. ഉടനെ കുണ്ടറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
ഗ്രേഡിങ് തൊഴിലാളികളായ പ്രസന്ന കുമാരി, ലില്ലി കുട്ടി എന്നിവർക്കും മിന്നലേറ്റു. ഇരുമ്പുകസേരയിൽ ഇരുന്ന് ജോലി ചെയ്യുകയായിരുന്നു ഇരുവരും. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പ്രസന്ന കുമാരിയെ താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kollam,Kerala
First Published :
April 30, 2024 7:12 PM IST


