പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു
- Published by:Sarika KP
- news18-malayalam
Last Updated:
പോസ്റ്റ്‌മോര്‍ട്ടത്തിലാണ് സൂര്യാഘാതമാണ് മരണകാരണമെന്ന് കണ്ടെത്തിയത്.
പാലക്കാട്: സൂര്യാഘാതമേറ്റ് വയോധിക മരിച്ചു.എലപ്പുള്ളി സ്വദേശിനി ലക്ഷ്മി(90) ആണ് മരിച്ചത്.ഇന്നലെ വൈകിട്ട് ഇവരെ കനാലില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് സൂര്യാഘാതമാണ് മരണകാരണമെന്ന് കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു ലക്ഷമിയെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തില്‍ പൊള്ളലേറ്റ പാടുകളുണ്ടായിരുന്നു. ഇന്നലെ തന്നെ ലക്ഷ്മിക്ക് സൂര്യാഘാതമേറ്റതാകാം മരണകാരണം എന്ന സംശയം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് വിശദമായ പരിശോധനയ്ക്ക് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോഴാണ് സൂര്യാഘാതം സ്ഥിരീകരിച്ചത്.
അതേസമയം ജോലിക്കിടെ സൂര്യാഘാതമേറ്റ ചികിത്സയിലായിരുന്ന അമ്പത്തിമൂന്നുകാരന്‍ മരിച്ചു. ഉടുമ്പന്റവിടെ മതേമ്പത്ത് യു.എം. വിശ്വനാഥന്‍ (53) ആണ് കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. നെടുംബ്രത്തെ പറമ്പില്‍ കിണര്‍ നിര്‍മ്മാണ ജോലിക്കിടെ കിണര്‍ കുഴിക്കല്‍ പൂര്‍ത്തിയായി പടവുകള്‍ കെട്ടുന്നതിനിടയിലാണ് സൂര്യാഘാതമേറ്റത്. കുഴഞ്ഞുവീണ വിശ്വനാഥനെ ഉടന്‍ പള്ളൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ന്ന് മഞ്ഞോടിയിലെ സഹകരണ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Palakkad,Palakkad,Kerala
First Published :
April 28, 2024 3:46 PM IST


